Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എഎഫ്‌സി കപ്പ് പ്ലേ ഓഫിനായി മാലദ്വീപിലെത്തിയ സുനിൽ ഛേത്രിയും സംഘവും വിവാദക്കുരുക്കിൽ; രാജ്യത്തെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ബെംഗളൂരു എഫ്‌സി ടീം ഉടൻ മാലദ്വീപ് വിടണമെന്ന് കായികമന്ത്രി അബ്ദുൽ മഹ്ലൂഫ്; മാപ്പു പറഞ്ഞ് ടീം ഉടമ

എഎഫ്‌സി കപ്പ് പ്ലേ ഓഫിനായി മാലദ്വീപിലെത്തിയ സുനിൽ ഛേത്രിയും സംഘവും വിവാദക്കുരുക്കിൽ; രാജ്യത്തെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ബെംഗളൂരു എഫ്‌സി ടീം ഉടൻ മാലദ്വീപ് വിടണമെന്ന് കായികമന്ത്രി അബ്ദുൽ മഹ്ലൂഫ്;  മാപ്പു പറഞ്ഞ് ടീം ഉടമ

സ്പോർട്സ് ഡെസ്ക്

മാലെ: എഎഫ്‌സി കപ്പ് പ്ലേ ഓഫ് മത്സരത്തിനായി മാലദ്വീപിൽ എത്തിയ ഇന്ത്യൻ താരം സുനിൽ ഛേത്രി നയിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ബെംഗളൂരു എഫ്‌സി വിവാദക്കുരുക്കിൽ. രാജ്യത്തെ കോവിഡ് നിയമങ്ങൾ ലംഘിച്ച ബെംഗളൂരു എഫ്‌സി ടീം ഉടൻ രാജ്യം വിടണമെന്ന് മാലദ്വീപ് കായികമന്ത്രി അബ്ദുൽ മഹ്ലൂഫ് ആവശ്യപ്പെട്ടു.

Unacceptable behavior from @bengalurufc breaching the strict guidelines from HPA & @theafcdotcom.

The club should leave ???????? immediately as we can’t entertain this act.

We honoured the commitment we gave a few months back even with the surge in cases & pressure from the public. https://t.co/RXxma0hyjm

— Ahmed Mahloof (@AhmedMahloof) May 8, 2021

ബെംഗളൂരു എഫ്‌സി ടീമിലെ താരങ്ങളിൽ ചിലർ മാലദ്വീപിലെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതാണ് വിവാദമായത്. ഇതോടെ, ടീം ഉടമ പാർഥ് ജിൻഡാൽ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തി.

ബെംഗളൂരു എഫ്‌സിയിലെ വിദേശതാരങ്ങളും സ്റ്റാഫും ഉൾപ്പെടുന്ന മൂന്നു പേരാണ് മാലദ്വീപ് സർക്കാരിന്റെ അപ്രീതി ക്ഷണിച്ചുവരുത്തി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതെന്നാണ് വിവരം. ട്വിറ്ററിലൂടെ പരസ്യമായി മാപ്പുചോദിച്ച ടീം ഉടമ പാർഥ് ജിൻഡാലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

'മാലെയിൽവച്ച് ടീമിലെ വിദേശ താരങ്ങളും സ്റ്റാഫും ഉൾപ്പെടെ മൂന്നുപേർക്കു സംഭവിച്ച 'ക്ഷമയർഹിക്കാത്ത പ്രവർത്തി'ക്ക് ബെംഗളൂരു എഫ്‌സി ടീമിന്റെ പേരിൽ മാപ്പു ചോദിക്കുന്നു. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. എഎഫ്‌സി കപ്പിനു തന്നെ ഞങ്ങളുടെ പ്രവർത്തി മാനക്കേടായി എന്ന് മനസ്സിലാക്കുന്നു. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പുനൽകുന്നു' പാർഥ് ജിൻഡാൽ ട്വിറ്ററിൽ കുറിച്ചു.

On behalf of @bengalurufc I am extremely sorry for the inexcusable behavior of three of our foreign players/staff while in Male - the strictest action will be taken against these players/staff. We have let @AFCCup down and can only say that this will never happen again

— Parth Jindal (@ParthJindal11) May 9, 2021

അതേസമയം, ടീമംംഗങ്ങൾ ഏതു വിധത്തിലാണ് മാലദ്വീപിൽവച്ച് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതെന്ന് വ്യക്തമല്ല. എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തിൽ മാലദ്വീപിലെ ക്ലബ് ഈഗിൾസിനെ നേരിടാൻ വെള്ളിയാഴ്ചയാണ് ബെംഗളൂരു എഫ്‌സി മാലെയിലെത്തിയത്.

'രാജ്യത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ബെംഗളൂരു എഫ്‌സിയുടെ പ്രവർത്തികൾ അംഗീകരിക്കാനാകില്ല. ഇത്തരം ചെയ്തികൾ പ്രോത്സാഹിപ്പിക്കാൻ സാധിക്കാത്തതിനാൽ ബെംഗളൂരു എഫ്‌സി എത്രയും പെട്ടെന്ന് മാലദ്വീപ് വിടണം' അവിടുത്തെ ആരോഗ്യമന്ത്രി അബ്ദുൽ മഹ്ലൂഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

'മത്സരം നടത്താനാകില്ലെന്ന കാര്യം ഞങ്ങൾ മാലദ്വീപ് ഫുട്‌ബോൾ അസോസിയേഷനെ (എഫ്എഎം) അറിയിച്ചിട്ടുണ്ട്. ബെംഗളൂരു എഫ്‌സിയെ ഇവിടെനിന്ന് തിരിച്ചയയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ മാറ്റിവയ്ക്കുന്നതു സംബന്ധിച്ച് മാലദ്വീപ് ഫുട്‌ബോൾ അസോസിയേഷൻ വഴി ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനുമായി (എഎഫ്‌സി) ബന്ധപ്പെടും' മഹ്ലൂഫ് ട്വീറ്റ് ചെയ്തു. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചിട്ടും ജനവികാരം എതിരായിട്ടും മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് മുൻപു നൽകിയ വാക്ക് പാലിക്കാനാണ് മാലദ്വീപ് ശ്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എഎഫ്‌സി കപ്പിന്റെ പ്ലേ ഓഫ് മത്സരവും ഗ്രൂപ്പ് ഡി മത്സരങ്ങളും ഇത്തവണ മാലദ്വീപിലാണ് നടക്കേണ്ടത്. കോവിഡ് വ്യാപനം പരിഗണിച്ച് ഒറ്റ വേദിയിൽ മത്സരം നടത്താൻ എഎഫ്‌സി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ ഗ്രൂപ്പ് ഡി മത്സരങ്ങളും മാറ്റിവയ്‌ക്കേണ്ടി വരുമെന്നാണ് വിവരം. ബെംഗളൂരു എഫ്‌സി ക്ലബ് ഈഗിൾസ് പ്ലേ ഓഫ് മത്സരവിജയികളുമായി എടികെ മോഹൻ ബഗാൻ ഈ മാസം 14ന് ആദ്യ മത്സരം കളിക്കാനിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP