Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപരാജിത ചൂർണം പുകച്ചാൽ വായുവിലൂടെ പകരുന്ന പകർച്ചവ്യാധികൾ ഇല്ലാതാകുമെന്ന് ആലപ്പുഴ നഗരസഭ; ശനിയാഴ്ച ധൂമ സന്ധ്യ നടത്തിയത് നഗരസഭാ പരിധിയിലെ 52 വാർഡുകളിലെ മുഴുവൻ വീടുകളിലും; 'തെറ്റിദ്ധാരണ പരത്തുന്നുവെന്ന്' ശാസ്ത്രസാഹിത്യ പരിഷത്ത്; ധൂമസന്ധ്യ വിവാദത്തിൽ

അപരാജിത ചൂർണം പുകച്ചാൽ വായുവിലൂടെ പകരുന്ന പകർച്ചവ്യാധികൾ ഇല്ലാതാകുമെന്ന് ആലപ്പുഴ നഗരസഭ; ശനിയാഴ്ച ധൂമ സന്ധ്യ നടത്തിയത് നഗരസഭാ പരിധിയിലെ 52 വാർഡുകളിലെ മുഴുവൻ വീടുകളിലും; 'തെറ്റിദ്ധാരണ പരത്തുന്നുവെന്ന്' ശാസ്ത്രസാഹിത്യ പരിഷത്ത്; ധൂമസന്ധ്യ വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആലപ്പുഴ നഗരസഭ നടത്തിയ ധൂമ സന്ധ്യ വിവാദത്തിൽ. ശനിയാഴ്ച ധൂമ സന്ധ്യ എന്ന പേരിൽ നഗരസഭാ പരിധിയിലെ 52 വാർഡുകളിലെ മുഴുവൻ വീടുകളിലും അപരാജിത ചൂർണം പുകച്ച നടപടിയാണ് വിവാദത്തിന് ഇടയാക്കിയത്. നഗരസഭയുടെ നടപടിയിൽ വിമർശനവുമായി ശാസ്ത്രസാഹിത്യ പരിഷത്ത് രംഗത്തത്തി

ആയുർവേദ വിധിപ്രകാരമുള്ള അപരാജിത ചൂർണം പുകച്ചാൽ എല്ലാത്തരം വൈറസുകളും ബാക്ടീരിയകളും ഇല്ലാതാകുമെന്നും വായുവിലൂടെ പകരുന്ന പകർച്ചവ്യാധികൾ ഇല്ലാതാകുമെന്നുമാണ് നഗരസഭ അവകാശപ്പെടുന്നത്. ഇതിനായി സർക്കാർ പൊതു മേഖലാ സ്ഥാപനമായ ഔഷധിയിൽ നിന്നുള്ള അപരാജിത ചൂർണം നേരത്തെ തന്നെ നഗരസഭ വിതരണം ചെയ്തിരുന്നു.

നഗരസഭയിലെ അര ലക്ഷത്തോളം വീടുകളിൽ ഒരേ സമയം ശുചീകരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അപരാജിതചൂർണം പുകച്ചതെന്ന് നഗരസഭാ ചെയർപേഴ്‌സൺ സൗമ്യാ രാജ് പറഞ്ഞു. എ.എം ആരിഫ് എംപിയും നിയുക്ത എംഎൽഎ പിപി ചിത്തരഞ്ജതും വീടുകളിൽ അപരാജിത ചൂർണം പുകച്ച് നഗരസഭയുടെ ധൂമ സന്ധ്യയിൽ പങ്കാളികളായി.

എന്നാൽ കൊവിഡിന്റെ രണ്ടാം തരംഗത്തെ അതീവ ജാഗ്രതയോടെ പ്രതിരോധിക്കേണ്ട സമയത്ത് അപരാജിത ചൂർണം പുകച്ചും ഹോമിയോ ഗുളിക ഉപയോഗിച്ചും പ്രതിരോധിക്കാം എന്ന് ഒരു നഗരസഭ തന്നെ പ്രചരിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെടുന്നു.

അപരാജിതചൂർണം പുകച്ചതിലൂടെയും ഹോമിയോ ഗുളികകൾ കഴിക്കുന്നതിലൂടെയും പ്രതിരോധ ശേഷി ലഭിച്ചെന്ന തെറ്റിദ്ധാരണ ജനങ്ങളിലെത്താൻ സാധ്യതയുണ്ട്. കോവിഡിനെ ജാഗ്രതയോടെ നേരിടുന്നതിന് പകരം നിരുത്തരവാദപരമായി പെരുമാറുന്ന നഗരസഭയെ സംസ്ഥാന സർക്കാർ തിരുത്തണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികൾ പറയുന്നു.

ഇത്തരം മാർഗങ്ങളിലൂടെ കൊവിഡിനെ ചെറുക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയോ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചോ കണ്ടെത്തിയിട്ടില്ല. ഇത്തരം പരിപാടി നടത്താനോ ഇതിനായി പണം മുടക്കാനോ തദ്ദേശഭരണ വകുപ്പിന്റെ ഉത്തരവുമില്ലെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിനായി ഹോമിയോ ഗുളികകളും നഗരസഭ വിതരണം ചെയ്യുന്നുണ്ട്. നഗരസഭയുടെ നടപടി പ്രതിഷേധാർഹവും അപലപനീയവുമാണന്ന് പരിഷത്ത് അറിയിച്ചു. നഗരസഭയുടെ ധൂമ സന്ധ്യയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP