Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമ്മമാരും സങ്കടവും ക്ഷീണവുമുള്ള സാധാരണ വ്യക്തിയാണെന്ന് ഓർക്കാം; വേറിട്ട സന്ദേശവുമായി വനിത ശിശുവികസന വകുപ്പ്; സന്ദേശം ഏറ്റെടുത്ത സോഷ്യൽമീഡിയ

അമ്മമാരും സങ്കടവും ക്ഷീണവുമുള്ള സാധാരണ വ്യക്തിയാണെന്ന് ഓർക്കാം; വേറിട്ട സന്ദേശവുമായി വനിത ശിശുവികസന വകുപ്പ്; സന്ദേശം ഏറ്റെടുത്ത സോഷ്യൽമീഡിയ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഈ ലോക മാതൃദിനത്തിൽ വേറിട്ട സന്ദേശവുമായി കേരള സർക്കാരിന്റെ വനിത ശിശുവികസന വകുപ്പ്. ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുൻവിധികളും നമുക്ക് വേണ്ട എന്നും ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് എന്ന കാര്യം നാം അംഗീകരിക്കുകയാണ് വേണ്ടത് എന്നുമുള്ള സന്ദേശമാണ് ഈ മാതൃദിനത്തിൽ വനിത ശിശുവികസന വകുപ്പ് ഓർമ്മിപ്പിക്കുന്നത്.

ഫേസ്‌ബുക്കിലൂടെയാണ് വനിത ശിശുവികസന വകുപ്പ് മാതൃദിന പോസ്റ്റ് പങ്കുവച്ചത്. അമ്മ എന്നാൽ സ്‌നേഹത്തിന്റെ നിറകുടമോ ക്ഷമയുടെ പര്യായമോ സൂപ്പർ വുമണോ അല്ല. മറിച്ച് മറ്റുള്ളവരെപ്പോലെ സ്‌നേഹവും, സങ്കടവും, ദേഷ്യവും, ക്ഷീണവും എല്ലാമുള്ളൊരു സാധാരണ വ്യക്തിയാണെന്നും പോസ്റ്റിൽ പറയുന്നു.

'പ്രതീക്ഷകളുടെ ഭാരമേൽപിപ്പിക്കുന്നതിന് പകരം അമ്മമാരും സാധാരണ മനുഷ്യരാണെന്നോർക്കാം, അവരെ അവരായി തന്നെ അംഗീകരിക്കാം'- വനിത ശിശുവികസന വകുപ്പ് കുറിച്ചു.

ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുൻവിധികളും നമുക്ക് വേണ്ട. ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് എന്ന കാര്യം നാം അംഗീകരിക്കുകയാണ് വേണ്ടത്. #മാതൃദിനാശംസകൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP