Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെർഫെക്ട് ബയോബബിളിലേക്ക് മോഹൻലാലിന് എത്താൻ തടസ്സമായി കോവിഡ് ലോക്ഡൗൺ; നാളെ മുതൽ ചെന്നൈയും അടച്ചിടുമ്പോൾ അടുത്ത രണ്ടാഴ്ച ലാലേട്ടന് ബാംഗ്ലൂർ ഹൈവേയിലൂടെ കാറിൽ ആ വീട്ടിൽ എത്താൻ ആകുമോ? തമിഴ്‌നാട് സർക്കാർ ഉടക്കിട്ടില്ലെങ്കിൽ ഷോ തുടരാൻ ഏഷ്യാനെറ്റ്; ബിഗ് ബോസ് മൂന്നാം സീസണിൽ സർവ്വത്ര ആശയക്കുഴപ്പം

പെർഫെക്ട് ബയോബബിളിലേക്ക് മോഹൻലാലിന് എത്താൻ തടസ്സമായി കോവിഡ് ലോക്ഡൗൺ; നാളെ മുതൽ ചെന്നൈയും അടച്ചിടുമ്പോൾ അടുത്ത രണ്ടാഴ്ച ലാലേട്ടന് ബാംഗ്ലൂർ ഹൈവേയിലൂടെ കാറിൽ ആ വീട്ടിൽ എത്താൻ ആകുമോ? തമിഴ്‌നാട് സർക്കാർ ഉടക്കിട്ടില്ലെങ്കിൽ ഷോ തുടരാൻ ഏഷ്യാനെറ്റ്; ബിഗ് ബോസ് മൂന്നാം സീസണിൽ സർവ്വത്ര ആശയക്കുഴപ്പം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ കൊച്ചിയിലെ ഷൂട്ടിങ് എല്ലാം നിന്നു. അന്ന് തന്നെ മോഹൻലാൽ ചെന്നൈയിലെ വീട്ടിലുമെത്തി. ലോക്ഡൗണിനിടയും ബിഗ് ബോസ് തടസ്സപ്പെടാതിരിക്കാനായിരുന്നു ലാലിന്റെ ഈ മുൻകരുതൽ. എന്നിട്ടും മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണിനെ കോവിഡ് പിടികൂടുമോ എന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയെ.

മോഹൻലാലിന്റെ വീട്ടിൽ നിന്നും 45 മിനിറ്റോളം യാത്ര ചെയ്തുവേണം ബിഗ് ബോസ് ഹൗസിലെത്താൻ. ചെന്നൈ-ബാഗ്‌ളുരൂ ഹൈവേയ്ക്ക് അടുത്താണ് ഈ വീട്. കോവിഡിന്റെ പ്രതിസന്ധിക്കിടയിലും ലാലിന് യാത്ര ചെയ്ത് ഇവിടെ എത്താനാകുന്നിടത്തോളം കാലം ബിഗ് ബോസ് മുടങ്ങില്ല. പെർഫെക്ട് ബയോബബിളാണ് ബിഗ് ബോസ് ഹൗസ്. അതുകൊണ്ട് തന്നെ മത്സരാർത്ഥികൾക്കോ മറ്റ് സാങ്കേതിക പ്രവർത്തകർക്കോ പുറത്തു പോകേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ ബിഗ് ബോസ് നിർത്തേണ്ടതില്ലെന്നാണ് ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ നിലപാട്.

ഒട്ടേറെ പ്രത്യേകതകളുമായി ആരംഭിച്ച മൂന്നാം സീസണിന് വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് തുടക്കമായത്. പ്രശസ്തരായ മത്സരാർഥികൾ കുറവായ സീസൺ രസകരമാകുമോ എന്ന് തുടക്കത്തിൽ സംശയിച്ചവർ ഉണ്ടായിരുന്നെങ്കിലും ഷോ മുന്നോട്ടുപോകവെ ജനപ്രീതിയിൽ മുന്നിലെത്തി. 83-ാം എപ്പിസോഡിൽ എത്തിനിൽക്കുകയാണ് സീസൺ 3. ഇതിനിടെയാണ് കോവിഡ് പടർന്നു പിടിക്കുന്നത്. അതേസമയം അവതാരകനായ മോഹൻലാൽ എത്തുന്ന വീക്കെൻഡ് എപ്പിസോഡ് ആണ് ബിഗ് ബോസിൽ ഇന്ന്. നിലവിൽ ഒൻപത് മത്സരാർഥികൾ മാത്രമാണ് ബിഗ് ബോസ് ഹൗസിൽ അവശേഷിക്കുന്നത്.

ഇന്ന് മോഹൻലാൽ ഷോ നിർത്തുന്ന പ്രഖ്യാപനം നടത്തുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. എന്നാൽ അതിന് സാധ്യത തീരേ കുറവാണ്. നേരത്തെ കൊച്ചിയിൽ ലാൽ താമസിക്കുമ്പോൾ ഇവിടെ സ്റ്റുഡിയോ ഒരുക്കി മത്സരാർത്ഥികളുമായി സംസാരിക്കുന്നതിനുള്ള സാധ്യതകൾ ഏഷ്യാനെറ്റ് ആരാഞ്ഞിരുന്നു. ഇതിനിടെയാണ് ലാൽ തന്നെ ചെന്നൈയിൽ എത്തിയത്. എന്തെങ്കിലും പ്രതിസന്ധിയുണ്ടെങ്കിൽ മോഹൻലാൽ വീട്ടിൽ തന്നെ നിലയുറപ്പിച്ച് മത്സരാർത്ഥികളുമായി സംസാരിക്കുന്ന സംവിധാനം ഒരുക്കുന്നതും പരിഗണനയിലാണ്.

കഴിഞ്ഞ സീസണിനെപ്പോലെ ബിഗ് ബോസ് മലയാളം സീസൺ 3ന്റെ ചിത്രീകരണവും ചെന്നൈയിലാണ് നടക്കുന്നത്. കോവിഡ് രണ്ടാംതരംഗം പിടിമുറുക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലും വീണ്ടും ലോക്ക്ഡൗൺ വരുകയാണ്. പത്താം തീയതി മുതൽ രണ്ടാഴ്ചത്തേക്കാണ് തമിഴ്‌നാട്ടിൽ നിലവിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ബിഗ് ബോസിനെ ബാധിക്കുമോ എന്ന ആശങ്കയാണ് ചർച്ചയാകുന്നത്. കോവിഡിനെ തുടർന്ന് ബിഗ് ബോസ് മലയാളം സീസൺ 2 75-ാം ദിവസം നിർത്തേണ്ടിവന്നിരുന്നു.

എന്നാൽ ബിഗ് ബോസ് നിർത്തിവെക്കുന്ന തരത്തിൽ ഇതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നാണ് ഷോയുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ഷൂട്ടിങ് നിർത്തുന്നത് സംബന്ധിച്ച് സർക്കാർ ഒരു ആവശ്യവും ഇതുവരെ മുന്നോട്ടുവച്ചിട്ടില്ലെന്നും അതിനാൽത്തന്നെ ബിഗ് ബോസ് ടീം ഇതുവരെ അതേക്കുറിച്ചിട്ട് ആലോചിച്ചിട്ടില്ലെന്നുമാണ് വിവരം. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് തന്നെ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. ബിഗ് ബോസിനെ പോലെ തുടങ്ങിയതാണ് ഐപില്ലും. ബയോ ബബിളിൽ കളിക്കാരെ നിർത്തി ഐപിഎൽ സംഘാടനമാണ് ലക്ഷ്യമിട്ടത്. എന്നാൽ ഇത് പാളി. അങ്ങനെ ഐപിഎൽ നിർത്തി. അപ്പോഴും ബിഗ് ബോസ് തുടർന്നു.

ഇതിനിടെയാണ് തമിഴ്‌നാട്ടിൽ വീണ്ടും ലോക്ഡൗൺ എത്തുന്നത്. ഇതോടെ വീണ്ടും ബിഗ് ബോസ് നിർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി. ഏഷ്യാനെറ്റിന്റെ തന്നെ ബിഗ് ബോസ് അനുബന്ധ പരിപാടിയായ ബിബി കഫെയിലെ അവതാരകരും ഇക്കാര്യം വ്യക്തമാക്കിയിരുന്നു- 'ഈ സമയത്ത് ഒരുപാട് പ്രേക്ഷകർ ബിഗ് ബോസ് നിർത്തരുതെന്ന് അഭ്യർത്ഥിക്കുന്നുണ്ട്.

നിലവിൽ ബിഗ് ബോസ് ഷോ നിർത്താൻ ഒരു പ്ലാൻ ഇല്ല. ഒരു കുഴപ്പവുമില്ലാതെ പൊയ്‌ക്കൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ എന്തെങ്കിലും തീരുമാനം ഉണ്ടായാൽ തീർച്ഛയായും പ്രേക്ഷകരെ അറിയിക്കുന്നതായിരിക്കും. ആസ് ഓഫ് നൗ ദി ഷോ വിൽ ഗോ ഓൺ', ബിബി കഫെയിൽ അവതാരകർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP