Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടീസ് വാലിയിൽ ലേബർ കുത്തക തകർത്ത് എം പിയെ നേടിയെടുത്തതിനൊപ്പം വെസ്റ്റ് മിഡ്ലാൻഡ്സ് മേയറേയും ജയിപ്പിച്ച് അജയ്യനായി ബോറിസ് ജോൺസൺ; ലേബർ പാർട്ടിയിൽ കൂട്ടയടി; ടോണി ബ്ലെയറിന് ശേഷം നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാനാവാതെ ലേബർ

ടീസ് വാലിയിൽ ലേബർ കുത്തക തകർത്ത് എം പിയെ നേടിയെടുത്തതിനൊപ്പം വെസ്റ്റ് മിഡ്ലാൻഡ്സ് മേയറേയും ജയിപ്പിച്ച് അജയ്യനായി ബോറിസ് ജോൺസൺ; ലേബർ പാർട്ടിയിൽ കൂട്ടയടി; ടോണി ബ്ലെയറിന് ശേഷം നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാനാവാതെ ലേബർ

സ്വന്തം ലേഖകൻ

കീർ സ്റ്റാർമറിന്റെ ലേബർ പാർട്ടിക്ക് കനത്ത ആഘാതം നൽകി തുടർച്ചയായ മൂന്നാം തവണയും ടോറികൾ വിജയമാഘോഷിക്കുകയാണ്. ലേബർ പാർട്ടി വലിയ വിജയപ്രതീക്ഷകൾ വച്ചു പുലർത്തിയിരുന്ന വെസ്റ്റ് മിഡ്ലാൻഡ്സ് മേയർ ഇലക്ഷനിൽ മുൻ മന്ത്രി കൂടിയായ ലിയാം ബറനെ തോൽപിച്ച് കൺസർവേറ്റീവ് പാർട്ടിയുടെ ആൻഡി സ്ട്രീറ്റ് വിജയിച്ചതോടെ ലേബർ പാർട്ടിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്. നേരത്തേ, പതിറ്റാണ്ടുകളായി ലേബർ പാർട്ടി കൈവശം വച്ചുകൊണ്ടിരുന്ന ഹാർട്ടിൽപൂൾ പാർലമെന്റ് സീറ്റ് കൺസർവേറ്റീവ് പാർട്ടി തിരിച്ചുപിടിച്ചിരുന്നു.

ടീസ് വാലിയിലെ മേയർ തെരഞ്ഞെടുപ്പിൽ കൂടി വിജയിച്ചതോടെ കൺസർവേറ്റീവ് പാർട്ടി കൃത്യമായ മേധാവിത്വം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിൽ ഏറ്റവും വലിയ പരാജയം എന്നുപറയുന്നത് വെസ്റ്റ് മിഡ്ലാൻഡ്സിൽ ബൈറന് സംഭവിച്ച തോൽവിയാണ്. ജയിക്കുമെന്ന് പാർട്ടി അത്രയേറെ വിശ്വസിച്ചിരുന്ന സീറ്റിൽ ബൈറൻ തന്റെ വിജയം പ്രവചിക്കുക കൂടി ചെയ്തിരുന്നു. അതേസമയം, ഇത് കണസർവേറ്റീവ് പാർട്ടിയുടെ മാത്രം ജയമല്ലെന്നും മുഴുവൻ ജനങ്ങളുടെയും വിജയമാണെന്നും തിരഞ്ഞെടുപ്പിൽ ജയിച്ച കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥി ആൻഡി സ്ട്രീറ്റ് പ്രസ്താവിച്ചു.

നിനച്ചിരിക്കാതെ എത്തിയ കനത്ത പരാജയം ലേബർ ക്യാമ്പുകളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. പാർട്ടി ചെയർ വുമണും കാമ്പെയിൻ കോ-ഓർഡിനേറ്ററുമായിരുന്ന ആഞ്ചെല റെയ്നറെ പാർട്ടി നേതാവ് കീർ സ്റ്റാർമർ തത്സ്ഥാനത്തുനിന്നും മാറ്റി. ഇത് പാർട്ടിക്കുള്ളിൽ ഒരു അഭ്യന്തര കലാപത്തിന് വഴിയൊരുക്കുമെന്നത് തീർച്ചയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി കീർ സ്റ്റാർമർ കഴിഞ്ഞദിവസം പറഞ്ഞിരുന്നെങ്കിലും അതിന്റെ വില കൊടുക്കേണ്ടി വന്നതെ ആഷ്ടൺ-അണ്ടർ-ലൈൻ എം പിക്കാണ്.

ആനെലിസെ ഡോഡ്സിനും തന്റെ സ്ഥാനം നഷ്ടപ്പെട്ടേക്കും. നിലവൈൽ നിഴൽ മന്ത്രിസഭയിലെ കാബിനറ്റ് ഓഫീസ് മിനിസ്റ്ററായ റേച്ചൽ റീവ്സ് ആയിരിക്കും പകരമെത്തുക. നേരെത്തേ കാമ്പെയ്ൻ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട റെയ്നർ പാർട്ടിയുടെ ഉപ നേതാവ് കൂടിയാണ്. അത് ഒരു തെരഞ്ഞെടുക്കപ്പെട്ട പദവി ആയതിനാൽ, അതിൽ നിന്നും അവരെ നീക്കം ചെയ്യാൻ സ്റ്റാർമർക്ക് കഴിയില്ല. എന്നിരുന്നാലും, പാർട്ടിയിലെ ഏറ്റവും ഉന്നതയായ വനിതാ നേതാവിനെതിരെ നടപടികൾ എടുത്തത് പാർട്ടിയിൽ ദൂർവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കും എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

അതേസമയം കീർ സ്റ്റാർമർക്ക് എതിരായും പാർട്ടിക്കുള്ളിൽ പടയൊരുക്കം നടക്കുന്നുണ്ട്. രാഷ്ട്രീയം എന്തെന്നറിയാത്ത ഒരു കൂട്ടം ആളുകളുടെ വിഹാരരംഗമായി മാറിയിരിക്കുകയാണ് സ്റ്റാർമറുടെ ഓഫീസ് എന്നാണ് ഉയർന്നുവരുന്ന പ്രധാന ആരോപണം. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനു ശേഷം മറ്റുള്ളവരെ ബലിയാടുകളാക്കുന്ന സ്റ്റാർമറുടെ നടപടിക്കെതിരെയും കനത്ത പ്രതിഷേധം പാർട്ടി എം പിമാരിൽ നിന്നുതന്നെ ഉയരുന്നുണ്ട്. അതിനിടയിൽ, ലണ്ടനിൽ മാത്രമാണ് പാർട്ടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന ആരോപണവുമായി മുൻ കാബിനറ്റ് മന്ത്രി ആൻഡി ബൺഹാമും രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP