Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അപരാജിത ധൂമ ചൂർണ്ണം വായൂവിലൂടെ പകരുന്ന എല്ലാ പകർച്ചവ്യാധികളേയും തടയാൻ ഉതകും';' ഈ ചൂർണ്ണം ആന്റി ബാക്ടീരിയലും ആന്റി വൈറലും'; അണു നശീകരണത്തിന് ആലപ്പുഴ നഗരസഭ സ്വീകരിച്ചത് ആർക്കും ദോഷമുണ്ടാക്കാത്ത ആയുർവേദ മാർഗ്ഗം; കലി തുള്ളി പരിഷത്തും; ഹോമിയോയ്ക്കും വിമർശനം; 'ധൂമസന്ധ്യ' ചർച്ചയാകുമ്പോൾ

'അപരാജിത ധൂമ ചൂർണ്ണം വായൂവിലൂടെ പകരുന്ന എല്ലാ പകർച്ചവ്യാധികളേയും തടയാൻ ഉതകും';' ഈ ചൂർണ്ണം ആന്റി ബാക്ടീരിയലും ആന്റി വൈറലും'; അണു നശീകരണത്തിന് ആലപ്പുഴ നഗരസഭ സ്വീകരിച്ചത് ആർക്കും ദോഷമുണ്ടാക്കാത്ത ആയുർവേദ മാർഗ്ഗം; കലി തുള്ളി പരിഷത്തും; ഹോമിയോയ്ക്കും വിമർശനം; 'ധൂമസന്ധ്യ' ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: അലോപ്പതി മാത്രമല്ല ആയൂർവേദവും ഹോമിയോയും എല്ലാം രോഗ ശമനത്തിനുള്ള ശാസ്ത്ര വഴികളാണ്. എന്നാൽ അലോപ്പതി ചികിൽസയ്ക്ക് മാത്രമേ ശാസ്ത്രീയതയുള്ളൂവെന്ന് പറയുന്ന ഒരുവിഭാഗമുണ്ട്. കോവിഡനെ പ്രതിരോധിക്കാൻ ഹോമിയോ മരുന്ന് കൊടുക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പറഞ്ഞിട്ടു പോലും വിമർശിക്കുന്ന ഒരു കൂട്ടർ. ഇവരെ ഞെട്ടിക്കുന്നതായി ആലപ്പുഴ നഗരസഭയുടെ ഈ നീക്കം. ഇടതു നഗരസഭയുടെ 'ധൂമസന്ധ്യ' പരിപാടി അങ്ങനെ വലിയ വിവാദത്തിൽ ആവുകയാണ്.

ഇതിനെ വിമർശിച്ചും പരിഹസിച്ചും ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത് എത്തിയെന്നതാണ് വസ്തുത. ആയുർവേദ വിധിപ്രകാരമുള്ള അപരാജിത ചൂർണം പുകച്ചാൽ വൈറസുകളും ബാക്ടീരിയകളും വായുവിലൂടെയുള്ള എല്ലാ പകർച്ചവ്യാധികളും ഇല്ലാതാകുമെന്ന നഗരസഭയുടെ പ്രചാരണമാണ് വിവാദമായത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമെന്ന പേരിൽ ഹോമിയോ ഗുളികകൾ വിതരണം ചെയ്യുന്നതിനെയും പരിഷത്ത് വിമർശിച്ചു. അങ്ങനെ ആയുർവേദത്തേയും ഹോമിയോയേയും പരിഷത്തും തള്ളിപ്പറയുകയാണ്.

സംഘപരിവാർ പ്രചാരണങ്ങളെ പിൻപറ്റി ഇടതുപക്ഷ നഗരസഭ അശാസ്ത്രീയത പ്രചരിപ്പിക്കരുത്. നിരുത്തരവാദപരമായി പെരുമാറുന്ന നഗരസഭയെ തിരുത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു. സർക്കാരിന് പരാതിയും നൽകി. ആരോഗ്യത്തിന് ഒരിക്കലും ഹാനികരമല്ല പുകയ്ക്കൽ എന്നതാണ് വസ്തുത. അന്തരീക്ഷം ശുചിയാക്കുകയും ചെയ്യും. ഈ ശുചീകരണ പ്രക്രിയയ്ക്ക് വേണ്ടിയാണ് ആലപ്പുഴ നഗരസഭ ഈ പദ്ധതി നടപ്പാക്കിയത്. കോവിഡിനെതിരായ പുകയ്ക്കലാണെന്ന് അവർ പറഞ്ഞതുമില്ല. എന്നിട്ടും ആയുർവേദ ചേരുവകൾ ഉപയോഗിച്ചുള്ള ഈ പ്രവർത്തിയെ വിമർശിക്കുകയാണ് പരിഷത്ത്.

അപരാജിത ചൂർണത്തിന്റെ പേരിൽ നഗരസഭ നടത്തുന്ന പ്രചാരണം അബദ്ധമാണ്. ഇതിലൂടെ കോവിഡിനെ ചെറുക്കാമെന്ന് ലോകാരോഗ്യ സംഘടനയോ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചോ കണ്ടെത്തിയിട്ടില്ല. പ്രതിരോധ ശേഷി ലഭിച്ചെന്ന തെറ്റിദ്ധാരണയിൽ നിയന്ത്രണം പാലിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നു ജനം ധരിച്ചാൽ അത് കോവിഡ് വ്യാപനം തീവ്രമാകാൻ കാരണമാകുമെന്നു ചൂണ്ടിക്കാട്ടി. എന്നാൽ അന്തരീക്ഷത്തെ ശുചിയായി സൂക്ഷിച്ച് വീട്ടിൽ അടങ്ങി ഇരുന്നാൽ രോഗത്തെ ചെറുക്കാമെന്ന സന്ദേശമാണ് പദ്ധതിയിലൂടെ നടത്തിയതെന്ന് നഗരസഭയും പറുന്നു.

ആയുർവേദ വിധിപ്രകാരമുള്ള അപരാജിത ചൂർണം പുകച്ചാൽ എല്ലാത്തരം വൈറസുകളും ബാക്ടീരിയകളും ഇല്ലാതാകുമെന്നും വായുവിലൂടെ പകരുന്ന പകർച്ചവ്യാധികൾ ഇല്ലാതാകുമെന്നുമാണ് നഗരസഭയുടെ നോട്ടീസിൽ പറയുന്നത്. കോവിഡ് പ്രതിരോധത്തിനായി ഹോമിയോ ഗുളികകളും വിതരണം ചെയ്യുന്നുണ്ട്. നോട്ടീസിലെ ഈ വാചകങ്ങളാണ് വിവാദമായത്. ഇത്തരം മാർഗങ്ങളിലൂടെ കൊവിഡിനെ ചെറുക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയോ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചോ കണ്ടെത്തിയിട്ടില്ല. ഇത്തരം പരിപാടി നടത്താനോ ഇതിനായി പണം മുടക്കാനോ തദ്ദേശഭരണ വകുപ്പിന്റെ ഉത്തരവുമില്ലെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് വ്യക്തമാക്കി.

കൊവിഡിന്റെ രണ്ടാം തരംഗത്തെ അതീവ ജാഗ്രതയോടെ പ്രതിരോധിക്കേണ്ട കാലമാണിത്. അതിനിടെ അപരാജിത ചൂർണം പുകച്ചും ഹോമിയോ ഗുളിക ഉപയോഗിച്ചും പ്രതിരോധിക്കാം എന്ന് ഒരു നഗരസഭ തന്നെ പ്രചരിപ്പിക്കുകയാണ്. ഇത് പാലിക്കുന്ന ജനത്തിന് അതിലൂടെ തങ്ങൾക്ക് പ്രതിരോധ ശേഷി ലഭിച്ചെന്ന തെറ്റിദ്ധാരണയിലെത്തും. നാട് ഗുരുതരമായ വെല്ലുവിളി നേരിടുന്ന സന്ദർഭത്തിൽ തികച്ചും നിരുത്തരവാദപരമായി പെരുമാറുന്ന നഗരസഭയെ സംസ്ഥാന സർക്കാർ തിരുത്തണണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികൾ പറഞ്ഞു.

പരിഷത്തിന്റെ വാദങ്ങളെ തള്ളി ആലപ്പുഴ എംപിയും എംഎൽഎയും 'ചൂർണ്ണം പുകയ്ക്കൽ' പരിപാടിയുടെ ഭാഗമായി എന്നതാണ് വസ്തുത. ആലപ്പുഴ നഗരസഭ പരിധിയിലെ അമ്പതിനായിരം വീടുകളിലാണ് ആയുർവേദ ഉൽപ്പന്നമായ അപരാജിത ധൂമചൂർണം പുകയ്ക്കാൻ നൽകിയത്. പത്തുലക്ഷത്തോളം രൂപ ചെലവിട്ടാണ് പരിപാടി ഒരുക്കിയത്. കൊറോണ വൈറസിനെതിരെയല്ല അണുനശീകരണത്തിനായാണ് ധൂമസന്ധ്യ നടത്തിയതെന്നു നഗരസഭ അധ്യക്ഷ പ്രതികരിച്ചു.

നഗരപരിധിയിൽ താമസിക്കുന്ന ആലപ്പുഴ എം പി എ എം ആരിഫും നിയുക്ത എംഎൽഎ പി പി ചിത്തരഞ്ജനും അവരവരുടെ വീടുകളിൽ ചടങ്ങിന്റെ ഭാഗമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP