Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ ഇന്ത്യൻ ഹോക്കി താരം രവീന്ദർ പാൽ സിങ് കോവിഡ് ബാധിച്ചു മരിച്ചു; വിടവാങ്ങിയത് മോസ്‌കോ ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവ്; അന്ത്യം, ലഖ്‌നൗവിലെ വിവേകാനന്ദ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ

മുൻ ഇന്ത്യൻ ഹോക്കി താരം രവീന്ദർ പാൽ സിങ് കോവിഡ് ബാധിച്ചു മരിച്ചു; വിടവാങ്ങിയത് മോസ്‌കോ ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവ്; അന്ത്യം, ലഖ്‌നൗവിലെ വിവേകാനന്ദ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ

സ്പോർട്സ് ഡെസ്ക്

ലഖ്നൗ: മുൻ ഇന്ത്യൻ ഹോക്കി താരവും 1980 മോസ്‌കോ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീം അംഗവുമായിരുന്ന രവീന്ദർ പാൽ സിങ് കോവിഡ് ബാധിച്ചു മരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. രണ്ടാഴ്ചയോളം കോവിഡിനോട് പൊരുതി ശനിയാഴ്ച രാവിലെ ലഖ്നൗവിലായിരുന്നു അന്ത്യം. രവീന്ദർ പാൽ സിംഗിന്റെ നിര്യാണത്തിൽ കായിക മന്ത്രി കിരൺ റിജിജു അനുശോചിച്ചു.

I'm deeply saddened to learn that Shri Ravinder Pal Singh ji has lost the battle to Covid19. With his passing away India loses a golden member of the hockey team that won Gold in the 1980 Moscow Olympics. His contribution to Indian sports will always be remembered. Om Shanti???? pic.twitter.com/rCE1pcaIgx

— Kiren Rijiju (@KirenRijiju) May 8, 2021

കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിൽ 24-നാണ് താരത്തെ ലഖ്നൗവിലെ വിവേകാനന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ കോവിഡ് നെഗറ്റീവായ രവീന്ദർ പാലിനെ വ്യാഴാഴ്ച കോവിഡ് ഇതര വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ വെള്ളിയാഴ്ച സ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഇതിനു പിന്നാലെയാണ് മരണം സംഭവിച്ചതെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്ന രവീന്ദർ പാൽ ഹോക്കിയിൽ നിന്ന് വിരമിച്ച ശേഷം ജോലിയിൽ നിന്ന് സ്വയം വിരമിച്ചിരുന്നു.

1979 മുതൽ 1984 വരെ ഇന്ത്യൻ ടീമിനായി സെൻട്രൽ ഹാഫ് പൊസിഷനിലാണ് അദ്ദേഹം കളിച്ചത്.

1980-ലെ മോസ്‌കോ ഒളിമ്പിക്സ് കൂടാതെ 1980, 1983 ചാമ്പ്യൻസ് ട്രോഫി, 1983-ൽ 10 രാജ്യങ്ങൾ പങ്കെടുത്ത ഹോങ്കോങ്ങിലെ സിൽവർ ജൂബിലി 10 നേഷൻ കപ്പ്, 1982-ലെ മുംബൈ ലോകകപ്പ്, 1982-ൽ കറാച്ചിയിൽ നടന്ന ഏഷ്യാ കപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചിരുന്നു.

1984ലെ ലോസ് ഏയ്ഞ്ചൽസ് ഒളിംപിക്‌സിലും 1979ലെ ജൂനിയർ ലോകകപ്പിലും രവീന്ദർ പാൽ സിങ് ഇന്ത്യക്കായി സെന്റർ ഹാഫിൽ കളിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP