Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

10 ദിവസത്തെ കോവിഡ് ചികിൽസ; രോഗി മരിച്ചപ്പോൾ നൽകിയത് ഒമ്പതു ലക്ഷത്തിൽ അധികം രൂപയുടെ ബില്ല്; ബന്ധുക്കൾ എതിർത്തപ്പോൾ 66,000 രൂപ കുറച്ചു നൽകാമെന്ന് ആശുപത്രി അധികൃതർ; മൃതദേഹം ഞങ്ങൾക്ക് വേണ്ട നിങ്ങൾ എടുത്തോയെന്ന് ചില ബന്ധുക്കൾ; സംഭവം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ

10 ദിവസത്തെ കോവിഡ് ചികിൽസ; രോഗി മരിച്ചപ്പോൾ നൽകിയത് ഒമ്പതു ലക്ഷത്തിൽ അധികം രൂപയുടെ ബില്ല്; ബന്ധുക്കൾ എതിർത്തപ്പോൾ 66,000 രൂപ കുറച്ചു നൽകാമെന്ന് ആശുപത്രി അധികൃതർ; മൃതദേഹം ഞങ്ങൾക്ക് വേണ്ട നിങ്ങൾ എടുത്തോയെന്ന് ചില ബന്ധുക്കൾ; സംഭവം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: 10 ദിവസത്തോളമായി കോവിഡ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചപ്പോൾ ആശുപത്രി അധികൃതർ നൽകിയത് ഒമ്പതുലക്ഷത്തോളം രൂപയുടെ ബിൽ. വലിയ തുക കണ്ട് ഞെട്ടിയ ബന്ധുക്കളിൽ തങ്ങൾക്കിത്രയും പണം നൽകാനില്ലെന്നും മൃതദേഹം നിങ്ങൾ എടുത്തോയെന്നും പറഞ്ഞ് പ്രതിഷേധത്തിൽ.

പുഷ്പഗിരി മെഡിക്കൽ കോളജിലാണ് സംഭവം. ചങ്ങനാശേരി സ്വദേശി ലാലൻ ആന്റണി(70)യാണ് മരിച്ചത്. പത്തു ദിവസത്തിലധികമായി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ ലാലൻ ഇന്നാണ് മരിച്ചത്. തൊട്ടുപിന്നാലെ ബന്ധുക്കൾക്ക് ഒമ്പതു ലക്ഷത്തോളം രുപയുടെ ബില്ലും ലഭിച്ചു.

ബിൽ കണ്ട് ഞെട്ടിയ ബന്ധുക്കൾ തങ്ങൾക്ക് ഇത്രയും വലിയ തുക അടയ്ക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞു. തുടർന്ന് ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയിൽ 66,000 രൂപ ഇളവ് ചെയ്ത് നൽകാമെന്ന് സമ്മതിച്ചു. എന്നാൽപ്പോലും ബാക്കി തുക കണ്ടെത്താൻ കഴിയില്ലെന്നും നിങ്ങൾ മൃതദേഹം എടുത്തോളൂവെന്ന നിലപാടിലാണ് ബന്ധുക്കളിൽ ചിലർ.സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളെ കൊള്ളയടിക്കുന്നുവെന്ന വാർത്ത ദിനംപ്രതി പുറത്തു വരുമ്പോഴാണ് ഈ സംഭവം. രോഗിയുടെ ബന്ധുക്കളുമായി പൊലീസ് ചർച്ച നടത്തി.

സംഭവം വിവാദമായതിനെ തുടർന്ന് ചങ്ങനാശേരിയിലെ നിയുക്ത എംഎൽഎ ജോബ് മൈക്കിൾ ഇടപെട്ട് ഇപ്പോൾ ഒന്നരലക്ഷം രൂപ അടയ്ക്കാമെന്ന് ധാരണയായി. മൃതദേഹം വിട്ടു കൊടുക്കാൻ ആശുപത്രി അധികൃതർ തയാറായിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കലക്ടറും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. ഞായറാഴ്ച രാവിലെ മൃതദേഹം വിട്ടു കൊടുക്കും.

അതേസമയം, പാറശ്ശാലയിൽ സ്വാകാര്യ ആശുപത്രിയിൽ ഓക്സിജൻ നൽകാൻ വൻതുക ഈടാക്കിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന കൊള്ളയുടെ വാർത്ത കൂടി പുറത്തുവന്നിരുന്നു. സ്വകാര്യ ആശുപത്രിയിൽ 23 മണിക്കൂർ കോവിഡ് ചികിത്സയ്ക്കായി വീട്ടമ്മയ്ക്ക് നൽകേണ്ടിവന്നത് 24,760 രൂപ ചെലവാക്കേണ്ടി വന്നെന്ന വാർത്തയാണ് പുറത്തുവന്നത്.

കേരളത്തിൽ ഏറ്റവുമധികം കോവിഡ് രോഗികളുള്ള എറണാകുളം ജില്ലയിലാണ് സംഭവം. ചിറ്റൂർ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയ്ക്കാണ് ആലുവ അൻവർ മെമോറിയൽ ആശുപത്രിയിൽ നിന്ന് ദുരനുഭവമുണ്ടായത്. കേരളാ കൗമുദിയാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ടത്.

ഏപ്രിൽ പതിനെട്ടാം തീയതിയാണ് സബീന സാജുവിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് സർക്കാർ പട്ടികയിലുള്ള ആലുവയിലെ അൻവർ മെമോറിയൽ ആശുപത്രിയിൽ പ്രവേശനം നേടി. ആദ്യം അമ്പതിനായിരം ആശുപത്രിയുടെ അക്കൗണ്ടിൽ അടച്ചതോടെ ആണ് രോഗിയെ സ്വീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായത്.

ആശുപത്രിയിലെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഡോക്ടർമാരോ നഴ്‌സുമാരോ മുറിയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് സബീന പറയുന്നു.ഡോളോ ഗുളികയും രാത്രിയിൽ കഞ്ഞിയും മാത്രമാണ് സബീനയ്ക്ക് ആശുപത്രിയിൽ നിന്ന് നൽകിയത്. പിറ്റേദിവസം ഉച്ചയായിട്ടും ഡോക്ടർമാർ എത്താതായതോടെ ബന്ധുക്കളെ വിവരം അറിയിച്ചു. ഇതോടെ ബന്ധുക്കളുടെ മറ്റൊരു ആശുപത്രിയിലേക്ക് സബീനയെ മാറ്റി. ഇതിനിടെ അൻവർ മെമോറിയൽ ആശുപത്രി നൽകിയ ബില്ല കണ്ട് സബീനയും കുടുംബം ഞെട്ടി. 23 മണിക്കൂർ ചികിത്സ നൽകിയതിന് ആശുപത്രിയുടെ ബില്ല് 24,760 രൂപയായിരുന്നു.

പി പി കിറ്റിന് മാത്രം 10416 രൂപയാണ് ആശുപത്രി ഈടാക്കിയത്. രാത്രി നൽകിയ കഞ്ഞിക്ക് 1380 രൂപയും ഡോളോയ്ക്ക് 24 രൂപയുമാണ് വാങ്ങിയത്.വീട്ടമ്മ പൊലീസിൽ പരാതി നൽകിയതോടെ സംഭവം വിവാദമാവുകയായിരുന്നു. തൊട്ടുപിന്നാലെ ഇന്നലെ രാത്രി മുഴുവൻ പണവും തിരികെ നൽകി വീട്ടമ്മയെ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ആശുപത്രി അധികൃതർ ശ്രമം നടത്തി. രാത്രി പത്തേകാലോടെ വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് ആശുപത്രി അധികൃതർ മുഴുവൻ പണവും നിക്ഷേപിക്കുകയായിരുന്നു.

അതേസമയം പാറശ്ശാലയിൽ അമിതതുക ഈടാക്കിയ ആശുപത്രി തടിയൂരാനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കി. കോവിഡ് രോഗിയിൽ നിന്ന് ഓക്‌സിജന് അമിത നിരക്ക് ഈടാക്കിയ സംഭവം വിവാദമായതോടെ 30000 രൂപ മടക്കി നൽകി പരാതി പിൻവലിപ്പിക്കാൻ പാറശ്ശാലയിലെ എസ് പി ആശുപത്രിയുടെ ശ്രമം. 3000 രൂപയ്ക്ക് കൊടുക്കേണ്ട പ്രാണ വായുവാണ് ഈ ആശുപത്രി 45600 രൂപ വാങ്ങി നൽകിയത്. അതീവ ഗരുതരാവസ്ഥയിലുള്ള രോഗിയുടെ ബന്ധുക്കളോടായിരുന്നു ഈ കൊള്ള. ഇത് മറുനാടൻ വാർത്തയാക്കിയതോടെയാണ് പരാതി പിൻവലിക്കാനുള്ള നാടകം നടക്കുന്നത്.

പരാതി പിൻവലിക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെന്ന് ബന്ധുക്കൾ പറയുന്നു. ഒരു ദിവസത്തെ ഓക്‌സിജൻ ഉപയോഗത്തിന് 45600 രൂപ വാങ്ങിയത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് അന്വേഷണം നടത്താൻ ആരോഗ്യ ഡയറക്ടർ, കലക്ടർ എന്നിവരോട് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ബന്ധുക്കളെ പിന്തിരിപ്പിക്കാൻ ആശുപത്രി നടത്തിയ നീക്കം പുറത്തു വന്നത്. മറുനാടൻ മലയാളിയാണ് ഈ വിഷയത്തിലെ വസ്തുതകൾ പുറത്തു കൊണ്ടു വരുന്നത്.

പേപ്പാറ കാലങ്കാവ് എസ്എൻ നിവാസിൽ നസീമ (56)യുടെ ചികിത്സയ്ക്കാണ് അമിത തുക ഈടാക്കിയത്. ആരോഗ്യസ്ഥിതി മോശമായതോടെ 27ന് രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മെയ് 2 ന് നസീമ മരിച്ചു. രോഗിക്ക് 3 ദിവസം ഓക്‌സിജൻ നൽകിയതായും, ബിൽ എഴുതിയതിൽ ഉണ്ടായ പിഴവ് ആണ് പ്രശ്‌നങ്ങൾക്ക് കാരണം എന്നുമായിരുന്നു വിവാദമായതോടെ അധികൃതരുടെ ആദ്യ വിശദീകരണം. ചികിത്സ നടത്തിയതിന് 66950 രൂപയുടെ ബിൽ ആശുപത്രിയുടെ പേരുള്ള സ്ലിപ്പിൽ പേന കൊണ്ട് എഴുതി നൽകുകയായിരുന്നു. മൂന്ന് ദിവസത്തെ ചികിൽസയ്ക്കായിരുന്നു ഇത്.

ചികിത്സ നടത്തിയതിന് 66,950 രൂപയുടെ ബിൽ ആശുപത്രിയുടെ പേരുള്ള സ്ലിപ്പിൽ പേന കൊണ്ട് എഴുതി നൽകുകയായിരുന്നു. അമിത നിരക്കെന്ന ബന്ധുക്കളുടെ പരാതി അംഗീകരിച്ചതുമില്ല. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് മുമ്പ് ബിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ഗത്യന്തരമില്ലാതെ പണം നൽകി. പിന്നീട് ആരോഗ്യ വകുപ്പ് മന്ത്രി, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർക്ക് ബന്ധുവായ പൊഴിയൂർ സ്വദേശി നൂറുൽ അമീൻ 27ന് പരാതി നൽകി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP