Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും വെന്റിലേറ്ററുകളും അടക്കം വാങ്ങാൻ കേരളത്തിന് സഹായവുമായി വാൾട്ട് ഡിസ്‌നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യ; മുഖ്യമന്ത്രി പിണറായി വിജയന് മാധവൻ കൈമാറിയത് ഏഴ് കോടി; കോവിഡ് പ്രതിരോധത്തിൽ സഹായവുമായി ഏഷ്യാനെറ്റ് ഗ്രൂപ്പും

ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും വെന്റിലേറ്ററുകളും അടക്കം വാങ്ങാൻ കേരളത്തിന് സഹായവുമായി വാൾട്ട് ഡിസ്‌നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യ; മുഖ്യമന്ത്രി പിണറായി വിജയന് മാധവൻ കൈമാറിയത് ഏഴ് കോടി; കോവിഡ് പ്രതിരോധത്തിൽ സഹായവുമായി ഏഷ്യാനെറ്റ് ഗ്രൂപ്പും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വാൾട്ട് ഡിസ്‌നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യയുടെ കൈതാങ്ങ്. ഇതിനായി ഏഴ് കോടി രൂപയുടെ സമ്മതപത്രം വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റ് കെ. മാധവൻ , മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാൾ മാരകമായി തുടരുന്ന ഈ സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയ നിർണായക ആരോഗ്യസംരക്ഷണ സാമഗ്രികളും ഉപകരണങ്ങളും മുൻഗണക്രമത്തിൽ എത്തിക്കുന്നതിനുവേണ്ടി ഈ തുക വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് കെ മാധവൻ അഭ്യർത്ഥിച്ചു . കേരളത്തിൽ ജനപ്രീതിയിൽ വർഷങ്ങളായി ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഏഷ്യാനെറ്റ്, വാൾട്ട് ഡിസ്‌നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യയുടെ ഭാഗമാണ് .

ഇതിനു മുൻപ് മഹാപ്രളയങ്ങളാൽ കേരള ജനത ഒന്നടങ്കം വിറങ്ങലിച്ചു നിന്നപ്പോഴും ഏഷ്യാനെറ്റ് സഹായഹസ്തവുമായിയെത്തി. ഇതിനെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപയും നവകേരള നിധിയിലേക്ക് ആറുകോടി രൂപയും സംഭാവന ചെയ്തു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP