Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തേജസ്വി സൂര്യയ്ക്ക് മുസ്ലിംകളെ എങ്ങനെ അധിക്ഷേപിക്കാൻ കഴിയുന്നു, അവരെന്റെ സഹോദരങ്ങളാണ്; ഇന്ത്യയിൽ ഞങ്ങൾ ഒന്നിച്ചു ജീവിക്കും, മരിക്കും; കശ്മീർ മുതൽ കന്യാകുമാരി വരെ കോടിക്കണക്കിന് മുസ്ലിംകൾ ഈ രാജ്യത്തിനായി സേവനം ചെയ്യുന്നുണ്ട്; ബിജെപി എംപിക്കെതിരെ ഡി കെ ശിവകുമാർ

തേജസ്വി സൂര്യയ്ക്ക് മുസ്ലിംകളെ എങ്ങനെ അധിക്ഷേപിക്കാൻ കഴിയുന്നു, അവരെന്റെ സഹോദരങ്ങളാണ്; ഇന്ത്യയിൽ ഞങ്ങൾ ഒന്നിച്ചു ജീവിക്കും, മരിക്കും; കശ്മീർ മുതൽ കന്യാകുമാരി വരെ കോടിക്കണക്കിന് മുസ്ലിംകൾ ഈ രാജ്യത്തിനായി സേവനം ചെയ്യുന്നുണ്ട്; ബിജെപി എംപിക്കെതിരെ ഡി കെ ശിവകുമാർ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: കോവിഡ് വാർഡിലെ 17 മുസ്ലിം ജീവനക്കാരെ നിർബന്ധിച്ച് പുറത്താക്കിയ ബിജെപി എംപി തേജസ്വി സൂര്യയുടെ നടപടിക്കെതിരെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ. തേജസ്വിയെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ശിവകുമാർ രംഗത്തുവന്നത്. മുസ്ലിംകളോട് തേജസ്വി സൂര്യയ്ക്ക് എങ്ങനെ ഇത്തരത്തിൽ പെരുമാറാൻ തോന്നുന്നുവെന്നും എംപിയെ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'മുസ്ലിംകളെ തേജസ്വി സൂര്യയ്ക്ക് ഇത്തരത്തിൽ എങ്ങനെ അധിക്ഷേപിക്കാൻ കഴിയുന്നു. അവർ എന്റെ സഹോദരങ്ങളാണ്. ഇന്ത്യയിൽ ഞങ്ങൾ ഒന്നിച്ചു ജീവിക്കും, മരിക്കും. കശ്മീർ മുതൽ കന്യാകുമാരി വരെ കോടിക്കണക്കിന് മുസ്ലിംകൾ ഈ രാജ്യത്തിനായി സേവനം ചെയ്യുന്നുണ്ട്. നമുക്ക് വ്യത്യസ്തമായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ടാകാം. എന്നാൽ ധർമ്മവും ദൈവത്തിലേക്കുള്ള മാർഗവും ഒന്നാണ്' - ഡികെ ശിവകുമാർ വ്യക്തമാക്കി.

ഒരിക്കൽ ഇദ്ദേഹം ബംഗളൂരുവിനെ തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്ന ഇടം എന്ന് വിശേഷിപ്പിച്ചയാളാണ്. പ്രകോപന പ്രസ്താവനകൾ നടത്തുന്ന ഇയാളെ പോലുള്ളവരെ അറസ്റ്റു ചെയ്യാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം കൊടുക്കണം. മുസ്ലിംകളെ രാജ്യത്തു നിന്ന് തുടച്ചുനീക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. എന്നാൽ ഞങ്ങളുടെ സഹോദരങ്ങൾക്കു വേണ്ടി ഞങ്ങൾ യുദ്ധം ചെയ്യും- അദ്ദേഹം കൂട്ടിച്ചേർത്തു.

ബൃഹദ് ബംഗളൂരു മഹാനഗര പാലിക(ബിബിഎംപി)യുടെ കോവിഡ് വാർഡിലെ മുസ്ലിം ജീവനക്കാർക്കു നേരെയാണ് തേജസ്വി സൂര്യ വർഗീയ വിഷം ചീറ്റിയത്. 'ഏത് ഏജൻസിയാണ് ഇവരെയൊക്കെ പണിക്കെടുത്തത്? ജിഹാദികൾക്ക് ജോലി നൽകാൻ ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ ആണോ?' - എന്നിങ്ങനെയായിരുന്നു എംപിയുടെ പരാമർശങ്ങൾ. അതിനിടെ, സംഭവം വിവാദമായതിന് പിന്നാലെ തേജസ്വി സൂര്യ മാപ്പപേക്ഷയുമായി രംഗത്തെത്തി.

തന്റെ കൈയിൽ കിട്ടിയ പട്ടിക താൻ വായിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. കോവിഡ് രോഗികൾക്ക് കിടക്കകൾ അനുവദിക്കുന്നതിൽ വൻ അഴിമതി നടക്കുന്നു എന്നായിരുന്നു സൂര്യയുടെ ആരോപണം. ഇതിലാണ് ഇദ്ദേഹം മുസ്ലിം ജീവനക്കാരുടെ പേരെടുത്ത് കുറ്റപ്പെടുത്തിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നേത്ര, രോഹിത് എന്നിങ്ങനെ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തിരുന്നത്.

എന്നാൽ തേജസ്വിയുടെ മാപ്പ് വെറും നാടകമാണെന്നാണ് വാർ റൂമിലെ ചില ജീവനക്കാർ തന്നെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഞങ്ങളിവിടെ മുസ്ലിമും ഹിന്ദുക്കളുമെല്ലാം ഒന്നിച്ചാണ് ജോലി ചെയ്യുന്നത്. തേജസ്വി സൂര്യ അവരെ തീവ്രവാദികളെന്നെല്ലാം വിളിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.

തേജസ്വി ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും അതിനാൽ ഇവരെ താൽക്കാലികമായി ജോലിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണെന്നുമാണ് കോവിഡ് വാർ റൂം അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. ഇവർ എന്തെങ്കിലും കുറ്റം ചെയ്തതായി തെളിയിക്കപ്പെടുന്നതു വരെ ഇവരെ ജോലിയിൽ നിന്നും പുറത്താക്കുകയില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ബിജെപി നേതാവിന്റെ പ്രവൃത്തി തങ്ങളുടെ മുഴുവൻ പ്രവർത്തനകളെയും ഏറെ ദോഷകരമായാണ് ബാധിച്ചിരിക്കുന്നതെന്നും ഇവർ പറയുന്നു.

കൊവിഡിൽ രാജ്യം ഇന്ന് നേരിടുന്ന അവസ്ഥയ്ക്ക് കാരണം മോദിയും മോദിയുടെ അമിത ദേശീയതയുമാണെന്ന് ലോകം അടിവരയിട്ടു പറയുമ്പോൾ തന്നെയാണ് രാജ്യം ഭരിക്കുന്ന പാർട്ടി വീണ്ടും വീണ്ടും വർഗീയ വിഷം ചീറ്റുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP