Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ആദ്യം കണ്ട കാഴ്ച ബൈക്കിൽ പിപിഇ കിറ്റ് ധരിച്ച രണ്ട് പേർ; നടുവിലായി രോഗി; വേണ്ട ചികിത്സ നൽകി; ആംബുലൻസിനു വേണ്ടി കാത്തുനിന്നിരുന്നേൽ 36 വയസുള്ള ഒരു ജീവൻ നഷ്ടപ്പെട്ടേനെ; അവർ കാട്ടിയ ധൈര്യത്തോട് ബഹുമാനം തോന്നി'; അശ്വിനും രേഖയും എത്തിച്ച രോഗിയെ ചികിത്സിച്ച ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

'ആദ്യം കണ്ട കാഴ്ച ബൈക്കിൽ പിപിഇ കിറ്റ് ധരിച്ച രണ്ട് പേർ; നടുവിലായി രോഗി; വേണ്ട ചികിത്സ നൽകി; ആംബുലൻസിനു വേണ്ടി കാത്തുനിന്നിരുന്നേൽ 36 വയസുള്ള ഒരു ജീവൻ നഷ്ടപ്പെട്ടേനെ; അവർ കാട്ടിയ ധൈര്യത്തോട് ബഹുമാനം തോന്നി'; അശ്വിനും രേഖയും എത്തിച്ച രോഗിയെ ചികിത്സിച്ച ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

ന്യൂസ് ഡെസ്‌ക്‌

ആലപ്പുഴ: ജീവവായു കിട്ടാതെ മരണത്തെ മുഖാമുഖം കണ്ട് പിടഞ്ഞ കോവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച ആലപ്പുഴ സ്വദേശികളായ രേഖ പി മോളേയും അശ്വിൻ കുഞ്ഞുമോനേയും അഭിനന്ദിച്ച് രോഗിയെ ചികിത്സിച്ച ഡോക്ടർ വിഷ്ണു ജിത്ത്. രോഗിയെ എത്തിക്കാൻ ആംബുലൻസിനു വേണ്ടി കാത്തുനിന്നിരുന്നേൽ 36 വയസുള്ള ഒരു ജീവൻ നഷ്ടപ്പെട്ടേനെയെന്നും ഡോക്ടർ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ആദ്യം കണ്ട കാഴ്ച ബൈക്കിൽ പിപിഇ കിറ്റു ധരിച്ചു രണ്ട് പേർ, നടുവിലായി രോഗി. കണ്ടപ്പോൾ തന്നെ എമർജൻസി ആണെന്ന് മനസിലായി. രോഗിയെ അകത്തേക്കു കിടത്തി. പകുതി അബോധാവസ്ഥയിലായിരുന്നു രോഗി. ഉടനെ തന്നെ വേണ്ട ചികിത്സ നൽകി....

എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു. അപ്പോളാണ് അറിയുന്നത് ഡോമിസിലറി കെയർ സെന്റർ ലെ രോഗി ആണെന്നും കൊണ്ട് വന്ന രണ്ട് പേരും സന്നദ്ധപ്രവർത്തകർ ആണെന്നും രാവിലെ ഭക്ഷണം നൽകാൻ പോയപ്പോൾ ആണ് രോഗിയുടെ ഈ അവസ്ഥ കണ്ടതെന്നും. ഉടനെ തന്നെ ആംബുലൻസ് വിളിച്ചു എന്നും പറഞ്ഞു.

എന്നാൽ ആംബുലൻസ് എത്താൻ കാത്തു നിൽക്കാതെ കിട്ടിയ വണ്ടിയിൽ കയറി, 100 ാലലേൃ ദൂരം കഷ്ടിച്ച് ഇല്ലാത്ത സഹകരണ ആശുപതിയിലേക്കു കൊണ്ട് വന്നതെന്നും. അവർ കാട്ടിയ ധൈര്യത്തോട് ബഹുമാനം തോന്നി... ഡോക്ടർ കുറിപ്പിൽ പറയുന്നു.

ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്തിലെ സഹകരണ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ പ്രർത്തിക്കുന്ന കോവിഡ് ഡൊമസ്റ്റിക് കെയർ സെന്ററിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്തിനു കീഴിലെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് രോഗികൾക്ക് രാവിലെ 9 മണിയോടെ പ്രഭാത ഭക്ഷണം നൽകാനെത്തിയതായിരുന്നു അശ്വിൻ കുഞ്ഞുമോനും രേഖയും.

ഈ സമയമാണ് പെട്ടെന്നൊരു രോഗിക്ക് ശ്വാസം കിട്ടാത്ത നിലവന്നത്. കേന്ദ്രത്തിലെ സന്നദ്ധപ്രവർത്തകർ ഉടൻ തന്നെ ആംബുലൻസിൽ വിവരമറിയിച്ചെങ്കിലും ആംബുലൻസ് എത്താൻ പത്തുമിനുട്ട് താമസിക്കുമെന്നതിനാൽ ഒട്ടും സമയം പാഴാക്കാതെ രോഗിയെ ബൈക്കിലിരുത്തി രേഖയും അശ്വിനും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആ നിമിഷം ആംബുലൻസിനായി കാത്തിരുന്നുവെങ്കിൽ രോഗിയുടെ ജീവൻ നഷ്ടമായേനെ. ഇവരുടെ ജാഗ്രതയാണ് ഒരു ജീവൻ രക്ഷിക്കാൻ സഹായകമായത്. ഡിവൈഎഫ്‌ഐ ആലപ്പുഴ ഭഗവതിക്കൽ യൂണിറ്റ് അംഗങ്ങളാണ് ഇരുവരും.

ഡോ.വിഷ്ണു ജിത്തിന്റെ പോസ്റ്റ് : 

ഇതാണ് സംഭവിച്ചത്.....

ഇവർ ബൈക്കിൽ എത്തിച്ചത് സാഗര സഹകരണ ആശുപത്രി, പുന്നപ്രയിലേക്കാണ്.... ആദ്യം patient നെ കണ്ടതും ചികിത്സ നൽകിയതും casualty medical officer  ആയി വർക്ക് ചെയ്യുന്ന ഞാനാണ്..

ആദ്യം കണ്ട കാഴ്ച ബൈക്കിൽ ppe kit ധരിച്ചു രണ്ട് പേർ..
നടുവിലായി രോഗി...
കണ്ടപ്പോൾ തന്നെ എമർജൻസി ആണെന്ന് മനസിലായി.
Patientനെ അകത്തേക്കു കിടത്തി..

പകുതി അബോധാവസ്ഥയിലായിരുന്നു രോഗി..
Pulse rate, respiratory rate കൂടുതലായി നിൽക്കുന്നു..
ഓക്‌സിജൻ  saturation കുറവ്...

ഉടനെ തന്നെ വേണ്ട ചികിത്സ നൽകി....

എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു...
അപ്പോളാണ് അറിയുന്നത്
ഡോമിസിലറി കെയർ സെന്റർ ലെ രോഗി ആണെന്നും കൊണ്ട് വന്ന രണ്ട് പേരും സന്നദ്ധപ്രവർത്തകർ ആണെന്നും രാവിലെ ഭക്ഷണം നൽകാൻ പോയപ്പോൾ ആണ് രോഗിയുടെ ഈ അവസ്ഥ കണ്ടതെന്നും..
ഉടനെ തന്നെ ആംബുലൻസ് വിളിച്ചു എന്നും പറഞ്ഞു ...
എന്നാൽ ആംബുലൻസ് എത്താൻ കാത്തു നിൽക്കാതെ കിട്ടിയ വണ്ടിയിൽ കയറി, 100 ാലലേൃ ദൂരം കഷ്ടിച്ച് ഇല്ലാത്ത സഹകരണ ആശുപതിയിലേക്കു കൊണ്ട് വന്നതെന്നും...

അവർ കാട്ടിയ ധൈര്യത്തോട് ബഹുമാനം തോന്നി...

ഒരു പക്ഷെ അവർ ആംബുലൻസ് നു വേണ്ടി കാത്തു നിന്നിരുന്നേൽ 36 വയസുള്ള ഒരു ജീവൻ നഷ്ടപ്പെട്ടേനെ....

വേണ്ട പ്രാഥമിക ചികിത്സ നൽകി കഴിഞ്ഞപ്പോൾ രോഗിക്ക് ബോധം വന്നു തുടങ്ങി..
പ്രശ്‌നങ്ങൾ ചോദിച്ചപ്പോൾ ചെറിയൊരു നെഞ്ച് വേദനയും ഉണ്ടെന്ന് പറഞ്ഞു.
ഉടൻ തന്നെ എടുത്തു.. Ecg യിലും കുഴപ്പമില്ല..

അപ്പോളേക്കും രോഗിയെ കൊണ്ട് പോകാനുള്ള ആംബുലൻസ് ഉം എത്തി.
ജനറൽ ഹോസ്പിറ്റൽ കോവിഡ്  traige ലേക്ക് രോഗിയെ shift ചെയ്തു...

അവസരോചിതമായി ഇടപെട്ട് ഒരു കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാൻ പ്രവർത്തിച്ച, സന്നദ്ധ പ്രവർത്തകരായ അശ്വിൻ ഉം രേഖയ്ക്കും അഭിനന്ദനങ്ങൾ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP