Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പുതുമുഖങ്ങൾ ജയിക്കാത്തതിന് കാരണം അടിത്തട്ടിലെ പ്രവർത്തനത്തിലെ വീഴ്ച; ജോസ് കെ മാണിയെ ഒപ്പം നിർത്താത്തത് വലിയ ക്ഷീണമായി; ചെന്നിത്തല കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ്; കോൺഗ്രസ്സിനെ തകർക്കാൻ ബിജെപി വോട്ട് മറിച്ചു: കെവി തോമസ് മറുനാടനോട്

പുതുമുഖങ്ങൾ ജയിക്കാത്തതിന് കാരണം അടിത്തട്ടിലെ പ്രവർത്തനത്തിലെ വീഴ്ച; ജോസ് കെ മാണിയെ ഒപ്പം നിർത്താത്തത് വലിയ ക്ഷീണമായി; ചെന്നിത്തല കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ്; കോൺഗ്രസ്സിനെ തകർക്കാൻ ബിജെപി വോട്ട് മറിച്ചു: കെവി തോമസ് മറുനാടനോട്

ആർ പീയൂഷ്

കൊച്ചി: തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിന് കാരണം സിപിഎം - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് പ്രൊഫ.കെ.വി തോമസ്.

കോൺഗ്രസ്സിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി വോട്ട് മറിച്ച് സിപിഎമ്മിന് നൽകി. തെരഞ്ഞെടുപ്പിന് ഒരു മാസം മുൻപ് തന്നെ ഈ ബന്ധത്തിന്റെ ലക്ഷ്യത്തെപറ്റി കോൺഗ്രസ് വ്യക്തമാക്കിയതാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വൈപ്പിൻ നിയോജക മണ്ഡലത്തിലെ ബിജെപി കൺവീനറുടെ വീട്ടിൽ നിന്നും ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്ക് ഭക്ഷണം കഴിക്കുന്ന ചിത്രം. കൂടാതെ ബിജെപിക്ക് കഴിഞ്ഞ നിയമ സാഭാ ഇലക്ഷന് ലഭിച്ച വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വോട്ട് കുറഞ്ഞു. ഈ വോട്ടുകളെല്ലാം എൽ.ഡി.എഫിനാണ് പോയത്. അത്തരത്തിൽ ഒരു നീക്കം ഇരു മുന്നണികളുടെ ഭാഗത്ത് നിന്നും ഉണ്ടായതാണ് ഏറ്റവും വലിയ തിരിച്ചടിയായതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം - ബിജെപി ബന്ധം കൂടാതെ കോവിഡ് കാലത്ത് ജനങ്ങൾക്ക് നൽകിയ കിറ്റും പെൻഷനും ഒരു പരിധി വരെ വോട്ടുകൾ സിപിഎമ്മിന് സ്വന്തമാക്കാൻ കഴിഞ്ഞു. തെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ടുള്ള ഈ തന്ത്രം വിജയം കണ്ടു. സ്വർണ്ണക്കള്ളക്കടത്തും സ്വപ്നയും ജലീലുമൊക്കെ ഇതിൽ മുങ്ങിപ്പോയി. കൂടാതെ സിപിഎമ്മിന്റെ കേഡർ സിസ്റ്റം തന്നെ മാറി. പമ്ട് ആരു മുഖ്യമന്ത്രിയായാലും പാർട്ടി സെക്രട്ടറിയുടെ തീരുമാനങ്ങളാണ് നടപ്പിലാക്കിയിരുന്നത്. എന്നാൽ ഇന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് അവസാന വാക്ക്. അങ്ങനെ ക്യാപ്റ്റൻ എന്ന സ്ഥാനത്തിലേക്ക് എത്തി. ഇതും ഒരു പരിധിവരെ സിപിഎമ്മിന് അനുകൂല വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങൽ ഇത്തരത്തിലാണ് സിപിഎം അനുകൂലമാക്കിയെടുത്തത്.

യു.ഡി.എഫിന് സ്ഥാനാർത്ഥി നിർണ്ണയത്തിൽ വീഴ്ചകൾ ഉണ്ടെങ്കിലും ഇത്തവണ പുതുമുഖങ്ങൾക്ക് അവസരം നൽകിയിരുന്നു. പക്ഷേ പാർട്ടിയുടെ അടിത്തട്ടിലേക്കുള്ള പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചതിനാൽ ഇത് വിജയം കാണാൻ സാധിച്ചില്ല. ഗ്രൂപ്പുകളുടെ അതി പ്രസരവും വീഴ്ചയ്ക്ക് കാരണമായിട്ടുണ്ട്. പണ്ട് ഗ്രൂപ്പുകൾ പാർട്ടിക്കൊരു പ്രശ്നമുണ്ടാകുമ്പോൾ ഒന്നിച്ചു നിന്നിരുന്നു.

എന്നാൽ ഇപ്പോൾ ആ ഒത്തൊരുമ ഇല്ല. ജോസ് കെ മാണിയെ ഒപ്പം നിർത്താതിരുന്നതും വലിയ ക്ഷീണമുണ്ടാക്കി. വ്യക്തിപരമായി ഇപ്പോഴും എന്റെ അഭിപ്രായം കേരളാ കോൺഗ്രസ്സിനെ ഒപ്പം നിർത്തേണ്ടതായിരുന്നു എന്നു തന്നെയാണ്. എങ്കിലും ജോസ് കെ മാണി ഒരു യോജിപ്പിനുള്ള അവസരം ഉണ്ടാക്കി തന്നില്ല. കോൺഗ്രസ്സ് ഉണ്ടാക്കിയ പ്രശ്നമല്ലായിരുന്നു അത് എന്നോർക്കണം. മാണി സാറിന്റെ മരണത്തിന് ശേഷമുള്ള അധികാരത്തർക്കമായിരുന്നു. അതിന്റെ തിരിച്ചടിയാണ് പാലായിലെ ജോസ് കെ മാണിയുടെ തോൽവി എന്നും കെ.വി തോമസ് പറഞ്ഞു.

നേതൃമാറ്റത്തിന്റെ ആവശ്യം നിലവിലില്ല എന്നാണ് കെ.വി തോമസിന്റെ അഭിപ്രായം. പരാജയം ഉണ്ടായതിന്റെ ഉത്തരവാദിത്വം കെപിസിസി പ്രസിഡന്റിനോ ഉമ്മൻ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്ക്കോ മാത്രമല്ല. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കെപിസിസി ഇലക്ഷൻ കമ്മറ്റി, പൊളിറ്റിക്കൽ അഫയേഴ്സ് കമ്മറ്റി, ഹൈക്കമാൻഡിന്റെ ഒരു ജനറൽ സെക്രട്ടറിയും മൂന്ന് സെക്രട്ടറിമാരും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു. അങ്ങനെയുള്ളപ്പോൾ കുറ്റം ഒരാളിൽ മാത്രം ചാർത്തപ്പെടേണ്ട ഒന്നല്ല. എല്ലാവരും അതിന് കാരണക്കാരാണ്.

കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല. ഈ സർക്കാരിന്റെ ഓരോ അഴിമതിയും പുറത്തുകൊണ്ടു വന്നത് അദ്ദേഹമാണ്. സ്പ്രിങ്ഗ്ലർ മുതൽ കടൽക്കൊള്ള വരെ ഉയർത്തി പിണറായി വിജയനെ വിറപ്പിച്ചു. അതിനാൽ രമേശിന്റെ നേതൃത്വ കഴിവുകൾ ഒരിക്കലും ചോദ്യം ചെയ്യാൻ കഴിയില്ല. അതിനാൽ ആരെയും പഴിചാരാതെ ബൂത്ത് തലത്തിൽ നിന്നും പ്രവർത്തനം തുടങ്ങി വീഴ്ചകൾ പരിഹരിക്കേണ്ടതാണ് എന്നും കെ.വി.തോമസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP