Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അന്തരിച്ച ജാബുവ രൂപത ബിഷപ് ബേസിൽ ഭൂരിയയുടെ സംസ്‌ക്കാരം ഇന്ന് രാവിലെ; 65കാരനായ ബിഷപ്പ് അന്തരിച്ചത് കോവിഡ് ബാധയെ തുടർന്ന്

അന്തരിച്ച ജാബുവ രൂപത ബിഷപ് ബേസിൽ ഭൂരിയയുടെ സംസ്‌ക്കാരം ഇന്ന് രാവിലെ; 65കാരനായ ബിഷപ്പ് അന്തരിച്ചത് കോവിഡ് ബാധയെ തുടർന്ന്

സ്വന്തം ലേഖകൻ

ഇൻഡോർ: മധ്യപ്രദേശിലെ ജാബുവ രൂപതയുടെ ബിഷപ് ബേസിൽ ഭൂരിയ (65) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇൻഡോർ രൂപതയുടെ കീഴിലുള്ള സെന്റ് ഫ്രാൻസിസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് 10ന് മേഘ്‌നഗറിലെ അനൻസിയേഷൻ കത്തീഡ്രലിൽ നടക്കും.

ഇൻഡോറിൽ നിന്നു 150 കിലോമീറ്റർ അകലെയുള്ള നഗരമാണ് ജാബുവ. ഇവിടത്തെ ആദിവാസി ക്രൈസ്തവ സമൂഹത്തിൽ നിന്നുള്ള മെത്രാനാണ് അദ്ദേഹം. സൊസൈറ്റി ഓഫ് ഡിവൈൻ വേഡ് എന്ന സന്യാസ സഭാംഗമായ ബേസിൽ ഭൂരിയയെ 2015 ജൂലൈ 18നാണ് ജാബുവ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP