Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

17കാരിയുമായി പ്രണയം നടിച്ച് വീട്ടിലെത്തിയ യുവാവ് അമ്മയുമായി അടുപ്പത്തിലായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലവട്ടം പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ; അമ്മയുമായി ഒളിച്ചോടിയ ശേഷം മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെ പൊലീസിൽ പരാതിപ്പെട്ട് പെൺകുട്ടി; ഒടുവിൽ അമ്മയുടെ കാമുകൻ അറസ്റ്റിലാകുമ്പോൾ പുറത്തുവരുന്നത് അവിശ്വസനീയമായ കഥകൾ

17കാരിയുമായി പ്രണയം നടിച്ച് വീട്ടിലെത്തിയ യുവാവ് അമ്മയുമായി അടുപ്പത്തിലായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലവട്ടം പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ; അമ്മയുമായി ഒളിച്ചോടിയ ശേഷം മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെ പൊലീസിൽ പരാതിപ്പെട്ട് പെൺകുട്ടി; ഒടുവിൽ അമ്മയുടെ കാമുകൻ അറസ്റ്റിലാകുമ്പോൾ പുറത്തുവരുന്നത് അവിശ്വസനീയമായ കഥകൾ

മറുനാടൻ മലയാളി ബ്യൂറോ

വെള്ളറട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ. പീഡനത്തിന് കൂട്ടുനിന്ന പെൺകുട്ടിയുടെ അമ്മയും അറസ്റ്റിലായി.

പരാതിക്കാരിയായ പെൺകുട്ടിയുടെ അമ്മയുടെ കാമുകനായ നെല്ലിക്കാല സ്വദേശിയാണ് അറസ്റ്റിലായത്. ഒരുമാസം മുമ്പ് 17-കാരിയായ പെൺകുട്ടിയോടു പ്രണയം നടിച്ച് വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലാകുകയായിരുന്നു.

ഇടയ്ക്കിടെ വീട്ടിലെത്തുന്ന ഇയാൾ അമ്മയുടെ അറിവോടെ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീട് പെൺകുട്ടിയുടെ അമ്മയുമായി ഇയാൾ ഒളിച്ചോടി താമസിച്ചുവരുകയായിരുന്നു.

ഇതിനിടയിൽ ഒരുദിവസം കാരക്കോണത്ത് ആശുപത്രിക്കു സമീപം നിൽക്കുകയായിരുന്ന പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ യുവാവ് ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ എതിർപ്പിനെ തുടർന്ന് നടന്നില്ല. പെൺകുട്ടി പരാതിപ്പെട്ടതിനെത്തുടർന്നാണ് ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേരും പൊലീസിന്റെ വലയിലായത്.

വെള്ളറട സിഐ. എം.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP