Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുകെയിലേക്കു സ്റ്റുഡന്റ് വിസയിൽ പോകുന്നവർ ജാഗ്രത പാലിക്കുക; പഠനത്തിനൊപ്പമോ പഠനശേഷമോ ജോലി ചെയ്യാനുള്ള നിയമം റദ്ദാക്കി; ആശ്രിതർക്കും ജോലി ചെയ്യാൻ കഴിയില്ല

യുകെയിലേക്കു സ്റ്റുഡന്റ് വിസയിൽ പോകുന്നവർ ജാഗ്രത പാലിക്കുക; പഠനത്തിനൊപ്പമോ പഠനശേഷമോ ജോലി ചെയ്യാനുള്ള നിയമം റദ്ദാക്കി; ആശ്രിതർക്കും ജോലി ചെയ്യാൻ കഴിയില്ല

ലണ്ടൻ: സ്റ്റുഡന്റ് വിസയിൽ യുകെയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക. പഠനത്തിനൊപ്പമോ അതിനു ശേഷമോ യുകെയിൽ ജോലി ചെയ്യാനുള്ള നിയമം റദ്ദാക്കി. അടുത്തമാസം മുതൽ ഈ നിയമപരിഷ്‌കരണം നടപ്പിലാക്കും.

പഠന സമയത്ത് ജോലി ചെയ്യാനോ ഡിപ്പൻഡന്റ് വിസയിൽ ഉള്ളവർക്ക് ജോലി ചെയ്യാനോ സാധിക്കാത്ത വിധമുള്ള നിയമപരിഷ്‌ക്കരണമാണ് അടുത്ത മാസം മുതൽ നടപ്പിലാക്കുന്നത്.

അമേരിക്കയിലും ന്യൂസിലാൻഡിലും ഓസ്‌ട്രേലിയയിലും ഒക്കെ പോയി പഠിച്ചാൽ പഠന സമയത്ത് എങ്കിലും ജോലി ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് നിയമം. കാനഡ പോലെയുള്ള രാജ്യങ്ങളിൽ പഠനം കഴിഞ്ഞാൽ വർക്ക് പെർമിറ്റ് ലഭിക്കാൻ സാധ്യത ഉള്ള സാഹചര്യവും നിലവിലുണ്ട്. ഇത്തരത്തിൽ മറ്റു രാജ്യങ്ങളിൽ അനുമതികൾ ഉള്ളപ്പോഴാണ് യുകെയിൽ പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

ഉടൻ തന്നെ നടപടി ഉണ്ടാകുമെന്ന് സൂചിപ്പിച്ചു പുതിയ പരിഷ്‌കരണം നടപ്പിലാക്കുന്ന തീയതിയും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ചില പരിഷ്‌കരണങ്ങൾ അടുത്ത മാസം നിലവിൽ വരും. അടുത്ത ഒരു വർഷത്തിനകം പല തീയതികളിലായാണ് പരിഷ്‌ക്കരണങ്ങൾ പലതും.

സ്റ്റുഡന്റ് വിസയിൽ എത്തുന്ന കുട്ടികൾക്ക് ജോലി ചെയ്യുന്നതിലുള്ള വിലക്ക് അടുത്ത മാസം മുതൽ നടപ്പിലാക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ യൂണിവേഴ്‌സിറ്റി പഠനം കഴിഞ്ഞ തുടർ പഠനം നടത്തുന്നതിന് അവസരം നൽകുന്നതിനും ചില നിബന്ധനകൾ വച്ചിട്ടുണ്ട്. മുമ്പ് ചെയ്തിരുന്ന കോഴ്‌സുമായി ബന്ധപ്പെട്ട തുടർ പഠനത്തിനോ യൂണിവേഴ്‌സിറ്റി അംഗീകരിക്കുന്ന കോഴ്‌സിനോ മാത്രമേ ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് ചേരാൻ സാധിക്കൂ. ഈ നിയമം ദുരുപയോഗം ചെയ്യുന്ന യൂണിവേഴ്‌സിറ്റികൾക്കെതിരേ പോലും നടപടികൾ കൈക്കൊള്ളുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത മാസം മുതൽ ഈ നിർദ്ദേശം നടപ്പിൽ വരുത്തും.

പഠനാർഥം യുകെയിൽ എത്തിയിരിക്കുന്നവർക്ക് അവരുടെ ടിയർ 4 വിസ നീട്ടിക്കൊടുക്കുകയില്ല. അതേസമയം ഹോം ഓഫീസ് അംഗീകരിച്ചിട്ടുള്ള യൂണിവേഴ്‌സിറ്റികളുമായി നേരിട്ട് ബന്ധമുള്ള എംബഡഡ് കോളേജുകളിൽ പഠിക്കുന്നവർക്ക് ഇക്കാര്യത്തിൽ ഇളവു നൽകിയിട്ടുണ്ട്. എന്നാൽ ടിയർ 4 വിസ നീട്ടിക്കിട്ടണമെങ്കിൽ രാജ്യത്തിനു പുറത്തു പോയ ശേഷം പുതിയ വിസയ്ക്ക് അപേക്ഷിക്കുകയാണ് വേണ്ടത്. ഈ പരിഷ്‌കരണം അടുത്ത നവംബറിൽ പ്രാബല്യത്തിലാകും.

സ്റ്റുഡന്റ് വിസയിൽ നിന്ന് ടിയർ 2, ടിയർ 5 വിസകളിലേക്ക് സ്വിച്ച് ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. പുതിയ ഏതെങ്കിലും വിസ ആവശ്യമുള്ളവർ രാജ്യം വിട്ട ശേഷം പുതുതായി അപേക്ഷിക്കുകയും വേണം. ഇതും നവംബർ മുതൽ പ്രാബല്യത്തിലാക്കുമെന്നാണ് ഹോം ഓഫീസ് അറിയിപ്പ്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം തുടർ പഠനത്തിനായി അനുവദിക്കുന്ന കാലയളവ് മൂന്നു വർഷത്തിൽ നിന്ന് രണ്ടു വർഷമായി ചുരുക്കി. സാധാരണയായി ബ്രിട്ടീഷ് സ്റ്റുഡന്റ്‌സും അവരുടെ തുടർ പഠനത്തിനായി ചെലവഴിക്കുന്ന മാക്‌സിമം കാലയളവുമായി താദാത്മ്യം പ്രാപിക്കാനാണ് ഇത്തരത്തിൽ രണ്ടു വർഷമായി തുടർ വിദ്യാഭ്യാസം ചുരുക്കുന്നത്. ഇതും നവംബറിൽ നടപ്പിലാക്കും.

ടിയർ 4 ഡിപ്പൻഡന്റുമാർക്ക് ലോ സ്‌കിൽഡ് ജോലിയോ അൺസ്‌കിൽഡ് ജോലിയോ ചെയ്യുന്നതിൽ വിലക്ക് ഏർപ്പെടുത്തും. അതേസമയം ഇവർക്ക് പാർട്ട് ടൈം, ഫുൾ ടൈം സ്‌കിൽഡ് വർക്കുകൾ ചെയ്യുന്നതിൽ വിലക്കില്ല. അടുത്ത ഒക്ടോബർ മുതലാണ് ഇതു പ്രാബല്യത്തിലാകുക. സ്റ്റുഡന്റ് വിസയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക വഴി സ്റ്റുഡന്റ് വിസ ദുരുപയോഗം തടയാനും വിദ്യാർത്ഥികളെന്ന വ്യാജേന ബ്രിട്ടണിലെത്തി തൊഴിൽ ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാനുമാണ് ഹോം ഓഫീസ് ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട അവസരങ്ങൾ നൽകുക വഴി മികച്ച അന്താരാഷ്ട്ര വിദ്യാർത്ഥികളെ മാത്രം ആകർഷിക്കാനാണ് ബ്രിട്ടൺ ലക്ഷ്യമാക്കുന്നത്. തങ്ങളുടെ ലോകോത്തര മികവുള്ള യൂണിവേഴ്‌സിറ്റികളിലേക്ക് മികച്ച വിദ്യാർത്ഥികൾക്ക് എപ്പോഴും അവസരമുണ്ടെന്ന് ഹോം ഓഫീസ് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും മലയാളികളടക്കമുള്ള നിരവധി കുടിയേറ്റക്കാരെ ഇതു ബാധിക്കും.

സ്റ്റുഡന്റ് വിസയെന്നത് ബ്രിട്ടണിൽ ജോലി ചെയ്യാനുള്ള ഒരു മാർഗമെന്ന നിലയിൽ ചില കോളേജുകളും ഇമിഗ്രേഷൻ അഡൈ്വസർമാരും പരസ്യം ചെയ്തിരുന്നത് ഇനി പൂർണമായും നിലക്കും. സ്റ്റുഡന്റ് വിസയിലെ കൃത്രിമത്വം മുഴുവൻ ഒഴിവാക്കി ടിയർ 4 വിസ സുതാര്യമാക്കി തീർത്ത് യഥാർഥ വിദ്യാർത്ഥികളെ മാത്രം ആകർഷിക്കാനാണ് ഹോം ഓഫീസ് പദ്ധതിയിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP