Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രാണവായുവിന്റെ വില തിരിച്ചറിഞ്ഞ് ഓരോ മിനിറ്റിലും 200 ലിറ്റർ ഓക്സിജൻ ഉൽപ്പാദിപ്പിക്കും; കോവിഡ് രോഗികൾക്ക് ഓക്സിജൻ നൽകാൻ സംവിധാനമൊരുക്കി; രാജ്യത്തിന് അഭിമാനമായി തലശേരി ജനറൽ ആശുപത്രി

പ്രാണവായുവിന്റെ വില തിരിച്ചറിഞ്ഞ് ഓരോ മിനിറ്റിലും 200 ലിറ്റർ ഓക്സിജൻ ഉൽപ്പാദിപ്പിക്കും; കോവിഡ് രോഗികൾക്ക് ഓക്സിജൻ നൽകാൻ സംവിധാനമൊരുക്കി; രാജ്യത്തിന് അഭിമാനമായി തലശേരി ജനറൽ ആശുപത്രി

അനീഷ് കുമാർ

കണ്ണൂർ :കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ രാജ്യത്തിന് മാതൃകയായി തലശേരി ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ളാന്റ്. കേരളത്തിൽ ആദ്യമായാണ് ഒരു സർക്കാർ ആതുരാലയത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു പ്രവർത്തനമാരംഭിച്ചത്. തലശേരി ജനറൽ ആശുപത്രി ഇപ്പോൾ ഓക്സിജന്റെ കാര്യത്തിൽ സ്വയം പര്യാപ്തമായിരിക്കുകയാണ്.

കണ്ണുർ ജില്ലയിൽ കൊ വിഡ് പോസറ്റീവ് രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രവർത്തനമാരംഭിച്ചത് കോവിഡ് രോഗികൾക്ക് ആശ്വാസകരമായിട്ടുണ്ട്.
കൊ വിഡ് രോഗം മുർധന്യത്തിലെത്തുന്ന സാഹചര്യത്തിൽ എൺപതു ശതമാനം ജീവഹാനിയും ഓക്സിജൻ നൽകുന്നതിലൂടെ തടയാനാവുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

കൊ വിഡ് മരണങ്ങൾ കൂടുതലായി സംഭവിക്കുന്നത് ഓക്സിജൻ ലഭ്യത കുറവുകൊണ്ടാണെന്ന് വ്യക്തമായതതോടെയാണ് സർക്കാർ അനുമതിയോടെ തലശേരി ജനറൽ ആശുപത്രിയിൽ സ്വന്തമായി പ്ളാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. ഓരോ മിനിറ്റിലും 200 ലിറ്റർ ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റാണ് ആശുപത്രിയിൽ സ്ഥാപിച്ചത്.

എ.എൻ.ഷംസീർ എംഎ‍ൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പ്ലാന്റ് നിർമ്മിച്ചത്. കഴിഞ്ഞ കോവിഡ് കാലത്താണ് ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് എന്ന ആശയം ഉടലെടുത്തത്. എ.എൻ.ഷംസീർ എംഎ‍ൽഎ,അന്നത്തെ ആശുപത്രി സുപ്രണ്ടായിരുന്ന ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാട്, സബ് കലക്ടർ ആസിഫ് യുസഫ്, ഐ.എം.എ ഭാരവാഹികൾ എന്നിവരടങ്ങുന്ന മെഡിക്കൽ ക്രെസിസ് മാനേജ്മെന്റ് ടീമിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് പ്ലാന്റ്സ്ഥാപിക്കാൻ വഴിയൊരുക്കിയത്.

ലോക് ഡൗൺ സമയത്ത് പ്രത്യേക അനുമതിയോടെ ഗുജറാത്തിൽ നിന്നുമാണ് ഉപകരണങ്ങൾഎത്തിച്ചത്. എംഎ‍ൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപയും ആശുപത്രി ഫണ്ടിൽ നിന്നും അനുവദിച്ച 17 ലക്ഷം രൂപയും ഉപയോഗിച്ചായിരുന്നു പ്രവർത്തനം. കോവി ഡിന്റെ തുടക്കത്തിൽ ഷംസീർ എംഎ‍ൽഎയുടെ അധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ ക്രൈസിസ് മാനേജ്മെന്റ് മീറ്റിങ്ങിലാണ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കണമെന്ന ദീർഘവീക്ഷണത്തോടെയുള്ള തീരുമാനമെടുത്തത്. അന്ന് തലശ്ശേരി സബ് കലക്ടറായിരുന്ന ആസിഫ് കെ.യൂസഫിന്റെ നേതൃത്വത്തിൽ വളരെ വേഗത്തിലാണ് ഇതിനാവശ്യമായ ഉപകരണങ്ങൾ ഗുജറാത്തിൽ നിന്നും എത്തിച്ചത്.

ഇതിനിടെ തലശേരി ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ളാന്റ് ആരോഗ്യമേഖലയ്ക്ക് അഭിമാനകരമായ നേട്ടമാണെന്ന് എ.എൻ.ഷംസീർ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തെ താൻ എം.എൽ എയായിരുന്ന കാലയളവിൽ നടപ്പിൽ വരുത്തിയ പദ്ധതിയാണിത്. എന്നാൽ തലശേരിയിൽ രൂപം കൊടുത്ത മെഡിക്കൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്‌ച്ചപ്പാടാണ് നടപ്പിൽ വരുത്തിയത്. കേരളത്തിൽ കൊ വിഡ് രോഗം ആദ്യമായി സ്ഥിരീകരിച്ച സ്ഥലങ്ങളിലൊന്നാണ് തലശേരി.

എല്ലാ ദിവസവും രാവിലെ മെഡിക്കൽ മാനേജ്മെന്റ് ക്രെസിസ് മോണിറ്ററിങ് കമ്മിറ്റി യോഗം ചേരുമായിരുന്നു ഈ യോഗത്തിലാണ് കൊ വിഡ് കാലത്ത് ഏറ്റവും കൂടുതൽ മരണം സംഭവിക്കാൻ സാധ്യത ഓക്സിജന്റെ അഭാവമാണെന്ന അഭിപ്രായം ഉയർന്നു വന്നത്.ഇതോടെ തലശേരി ജനറൽ ആശുപത്രിയിൽ ഒരു ഓക്സിജൻ പ്ളാന്റ് സ്ഥാപിക്കണമെന്ന അഭിപ്രായം ഉയർന്നു വന്നു ഇതോടെയാണ് യുദ്ധകാലടി സ്ഥാനത്തിൽ ഫണ്ട് കണ്ടെത്തിയത്.

അന്നത്തെ ആശുപത്രി സുപ്രണ്ടായിരുന്ന ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാട്. ഐ.എം.എ ഭാരവാഹികൾ അന്നത്തെ സബ് കലക്ടർ ആസിഫ് കെ യുസഫ് എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചു.കൊ വിഡ് കാലത്ത് പ്രത്യേക ഇളവ് നേടി ആസിഫ് കെ.യുസഫിന്റെ ഐ.എ.എസ് ബന്ധങ്ങൾ ഉപയോഗിച്ചാണ് മെഷിനറികൾ ഗുജറാത്തിൽ നിന്നുമെത്തിച്ചത്. ഇന്ന് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ഓക്സിജൻ ലഭിക്കാതെ കൊ വിഡ് രോഗികൾ മരണമടയുന്ന വാർത്തകൾ നാം കേട്ടുകൊണ്ടിരിക്കുകയാണ് ഈ പശ്ചാത്തലത്തിൽ തലശേരിക്ക് അഭിമാനിക്കാൻ അർഹമായ നേട്ടങ്ങളിലൊന്നാണ് ഓക്സിജൻ പ്ലാന്റെന്നുംു ഷംസീർ ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം തലശേരി ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ളാന്റ് പ്രവർത്തനമാരംഭിച്ചതോടെ ഏതു സാഹചര്യവും നേരിടാൻ ആരോഗ്യമേഖല സജ്ജമായെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ദേവിയും മാധ്യമ പ്രവർത്തകരോട്് പറഞ്ഞു. എത്ര വലിയ ക്രൈസി സുണ്ടെങ്കിലും എൺപതു ശതമാനം നേരിടാൻ ഇവിടെ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട് എംഎ‍ൽഎ മുൻ കൈയെടുത്ത് അന്നത്തെ ആശുപത്രി സൂപ്രണ്ടിന്റെ ദീർഘവീക്ഷണത്തോടെയുള്ള ആശയമാണ് നടപ്പിലാക്കിയത്. അന്നത്തെ സബ് കലക്ടർ ആസിഫ് കെയുസഫും ഇതിനായി സഹായിച്ചു.ഒരു മിനുട്ടിൽ ഒരു രോഗിക്ക് അഞ്ചു ലിറ്റർ ഓക്സിജനാണ് വേണ്ടി വരിക.ഇതിനായുള്ള ബാക്ക് അപ്പും പ്ളാന്റിനുണ്ട്.

250 ബെഡിന് സെൻട്രലൈസ്ഡ് ഓക്സിജൻ സപ്ളൈ ചെയ്യാൻ പ്രത്യേകം പൈപ്പുകളും ആശുപത്രിയിൽ സ്ഥാപിച്ചിട്ടുണ്ട് ഓരോ മിനുട്ടിലും 200 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ പ്ളാന്റിന് സാധിക്കുമെന്ന് ഡോ ആശാ ദേവി പറഞ്ഞു. ഇപ്പോൾ 56 രോഗികളാണ് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് തലശേരി ജനറൽ ആശുപത്രിയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP