Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ കേന്ദ്രമന്ത്രി അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു; ആർഎൽഡി അധ്യക്ഷന്റെ അന്ത്യം ഗുരുഗ്രാമിലെ സുവകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് നാലു കേന്ദ്രമന്ത്രിസഭകളിൽ പങ്കാളിയായ നേതാവ്

മുൻ കേന്ദ്രമന്ത്രി അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു; ആർഎൽഡി അധ്യക്ഷന്റെ അന്ത്യം ഗുരുഗ്രാമിലെ സുവകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് നാലു കേന്ദ്രമന്ത്രിസഭകളിൽ പങ്കാളിയായ നേതാവ്

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീസ്ഗഡ്: ആർഎൽഡി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ചൗധരി അജിത് സിങ് (82) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിങ്ങിന്റെ മകനാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽനിന്നുള്ള പ്രമുഖ നേതാവായ അജിത് സിങ്ങിനെ ശ്വാസകോശ അണുബാധ മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ച ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഏപ്രിൽ 20ന് അർജിത് സിങിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ശ്വാസകോശ അണുബാധയെ തുടർന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങിന്റെ മകനാണ് ചൗധരി അജിത് സിങ്. ഖരഗ്പൂർ ഐഐടിയിൽ നിന്ന് പഠിച്ചിറങ്ങിയ അജിത് സിങ്ങ് ഷിക്കാഗോയിൽ ഉപരിപഠനം നേടി. 15 വർഷം അമേരിക്കയിൽ കംപ്യൂട്ടർ മേഖലയിൽ ജോലി ചെയ്ത ശേഷമാണ് നാട്ടിലെത്തി രാഷ്ട്രീയത്തിൽ സജീവമായത്.

1986 ൽ രാജ്യസഭാംഗമായി. കുടുംബത്തിനൊപ്പം എക്കാലവും ഉറച്ചുനിന്ന യുപിയിലെ ബാഗ്പത്ത് മണ്ഡലത്തിൽ നിന്ന് ഏഴ് തവണ ലോക്സഭാംഗമായി. പടിഞ്ഞാറൻ യുപിയിലെ ജാട്ട് വോട്ടുബാങ്കായിരുന്നു അജിത് സിങ്ങിന്റെയും ആർഎൽഡിയുടേയും കരുത്ത്. തരാതരം പോലെ കോൺഗ്രസുമായും ബിജെപിയുമായും സമാജ് വാദി പാർട്ടിയുമായും സഖ്യമുണ്ടാക്കി അദ്ദേഹം അധികാരത്തിന്റെ ഭാഗമായി.

വി.പി സിങ് സർക്കാരിൽ വ്യവസായ മന്ത്രിയായി ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധാകേന്ദ്രമായി. നരസിംഹ റാവു മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരിക്കെ 1996 ൽ രാജിവച്ചു. പിന്നീടാണ് ആർഎൽഡി രൂപവത്കരിച്ചത്. 2001 ൽ വാജ്പേയി മന്ത്രിസഭയിൽ കൃഷിമന്ത്രിയായി. 2003 വരെ എൻഡിഎയുടെ ഭാഗമായിരുന്ന അജിത് സിങ് പിന്നീട് യുപിയുടെ ഭാഗമായി. രണ്ടാം യുപിഎ സർക്കാരിൽ വ്യോമയാന മന്ത്രിയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP