Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിൽ ഗെയ്റ്റ്സിന്റെയും മെലിൻഡയുടെയും വർഷങ്ങൾ നീണ്ട ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയത് ഈ ചൈനീസ് സുന്ദരിയോ ? ഇരുവരുടെയും ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച 36 കാരിയായ ഷീ വോംഗിനെ വില്ലത്തിയാക്കി സോഷ്യൽ മീഡിയ

ബിൽ ഗെയ്റ്റ്സിന്റെയും മെലിൻഡയുടെയും വർഷങ്ങൾ നീണ്ട ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയത് ഈ ചൈനീസ് സുന്ദരിയോ ? ഇരുവരുടെയും ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച 36 കാരിയായ ഷീ വോംഗിനെ വില്ലത്തിയാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ചൈനയും അമേരിക്കയുമായുള്ള വാണിജ്യ യുദ്ധം പുതിയ തലങ്ങളിലേക്ക് എത്തിയതാണോ ബിൽ ഗെയ്റ്റ്സിന്റെ വിവാഹമോചനത്തിനു കാരണം ? സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില വാർത്തകൾ വിശ്വസിക്കാമെങ്കിൽ അങ്ങനെയാകാം. ചൈനയുടെ ഇടപാടുകൾ ഒരിക്കലും സുതാര്യമല്ലെന്ന് പല സന്ദർഭങ്ങളിലായി പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ മോഷണം മുതൽ, സാമ്പത്തിക തട്ടിപ്പുകൾ വരെ പല ചൈനീസ് കമ്പനികൾക്കും എതിരെ ഉയർന്നിട്ടുണ്ട്. ലക്ഷ്യം നേടുവാൻ ഏത് മാർഗ്ഗം സ്വീകരിക്കാനും മടിയില്ലാത്തവർ എന്ന രീതിയിലാണ് പൊതുവേ ചൈനീസ് കമ്പനികളും സർക്കാരും ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

ഈ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ വേണം ബിൽ ഗെയ്റ്റ്സിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പരക്കുന്ന കഥകളെ വിശകലനം ചെയ്യുവാൻ. ബിൽ ഗെയ്റ്റിസിനും മെലിൻഡയ്ക്കും ഒപ്പം പ്രവർത്തിച്ച, ചൈനീസ് പരിഭാഷകയായ ഒരു യുവതിയാണ് ബിൽ ഗെയ്റ്റ്സിന്റെയും മെലിൻഡയുടെയും 27 വർഷങ്ങൾ നീണ്ട ദാമ്പത്യബന്ധത്തിൽ വില്ലത്തിയായത് എന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന വാർത്ത. 36 കാരിയായ ഷീ ഷെല്ലി വാംഗ് നേരത്തേ ഒരു ഫ്രീലാൻസ് പരിഭാഷക എന്ന നിലയിൽ ബിൽ ഗെയ്റ്റ്സ് ആൻഡ് മെലിൻഡ ഫൗണ്ടേഷനുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

അമേരിക്കയിലെ സിയാറ്റലിൽ താമസിക്കുന്ന അവിവാഹിതയായ ഈ യുവതി യേൽ സ്‌കൂൾ ഓഫ് മാനേജ്മെന്റിനു വേണ്ടിയും ഹാർവാർഡ് ബിസിനസ്സ് സ്‌കൂളിനുവേണ്ടിയുമൊക്കെ പരിഭാഷകയായിട്ടുണ്ട്. ചൈനയിലെ തുറമുഖ നഗരമായ ഗ്വാംഗ്സൊവ്വിൽ ജനിച്ച ഷീ പിനീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. 2006 മുതൽ 2008 വരെ അവർ ഉട്ടാവയിലെ പ്രോവോയിൽ ഒരു റെസ്റ്റോറഖ്ന്റ് നടത്തിയിരുന്നു. ബ്രിമ്മിങ്ഹാം യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ്സ്/ മാനേജീരിയൽ എക്കണോമിക്സിൽ ബിരുദം നേടിയ ഇവർ മന്ദാരിൻ, കാന്റോണിസ്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ നിപുണയാണ്.

നിരവധി കോൺഫറൻസുകളിലുമ്മറ്റും ദ്വിഭാഷിയായി പ്രവർത്തിഛ്കിട്ടുള്ള ഇവർ ഇടക്കാലത്ത് ഡെൽറ്റ എയർലൈൻസിൽ ഫ്ളൈറ്റ് അറ്റൻഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ യാത്രാവിലക്ക് വരുന്നതിനു മുൻപായി അമേരിക്കയ്ക്കും ഷാന്ദ്ഹായ്ക്കും ഇടയിലുള്ള വിമാന സർവ്വീസുകളിലായിരുന്നു ഇവർ ജോലിചെയ്തിരുന്നത്. അതിനിടയിൽ പൈലറ്റ് പരിശീലനവും ഇവർ നേടിയിരുന്നു.

അതേസമയം ഈ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഷീ വാംഗ്. തീർത്തും അസത്യമായ പ്രചാരണം എന്നാണ് അവർ ഇതിനെ കുറിച്ച് പറഞ്ഞത്. ഇവരുടെ പല സഹപ്രവർത്തകരും ഇതേ അഭിപ്രായവുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. ഗെയ്റ്റ്സ് ഫൗണ്ടേഷനുവേണ്ടി പരിഭാഷ ചെയ്യുവാനുള്ള പ്രൊജക്ട് ഏറ്റെടുത്തപ്പോൾ അതിന്റെ വിവരം ചില ഫോട്ടോകൾ സഹിതം ഷീ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മാത്രമല്ല, ഇവർ അവിവാഹിതയുമാണ്. ഇതുമാത്രമാണ് ഇപ്പോൾ ഇത്തരമൊരു ആരോപണം വരാനുള്ള കാരണമെന്നാണ് ഇവരുടെ മുൻ സഹപ്രവർത്തകർ പറയുന്നത്.

അതേസമയം രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ബന്ധം തകരാനുള്ള കാരണങ്ങൾ ഇതുവരെ ബിൽ ഗെയ്റ്റ്സോ മെലിൻഡയോ വ്യക്തമാക്കിയിട്ടില്ല. ഈ ആശയക്കുഴപ്പവും ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നതിന് ഇടയാക്കുന്നുവെന്നും അവർ പറയുന്നു. എന്നാൽ തീയില്ലാതെ പുകയുണ്ടാവില്ലെന്നാണ് ഭൂരിപക്ഷം സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP