Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹോട്ടലുകൾ കോവിഡ് ചികിത്സാ കേന്ദ്രമാകും; ടെലിമെഡിസിൻ കൂടുതൽ ഫലപ്രദമാക്കും: കോവിഡ് ചികിത്സയ്ക്ക് കൂടുതൽ സൗകര്യമൊരുക്കാൻ സർക്കാർ

ഹോട്ടലുകൾ കോവിഡ് ചികിത്സാ കേന്ദ്രമാകും; ടെലിമെഡിസിൻ കൂടുതൽ ഫലപ്രദമാക്കും: കോവിഡ് ചികിത്സയ്ക്ക് കൂടുതൽ സൗകര്യമൊരുക്കാൻ സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സയ്ക്ക് കൂടുതൽ സൗകര്യം ഒരുക്കുാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. കെടിഡിസിയുടെ അടക്കമുള്ള ഹോട്ടലുകൾ, സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ എന്നിവയെല്ലാം ഉപയോഗിക്കും.

  • ടെലിമെഡിസിൻ കൂടുതൽ ഫലപ്രദമാക്കും. ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടർമാരെ തന്നെ വീണ്ടും ബന്ധപ്പെടാനാകണം. ഈ കാര്യത്തിൽ സ്വകാര്യ ഡോക്ടർമാരും സംഘടനകളും പങ്കാളിത്തം വഹിക്കണം.
  • വിക്ടേഴ്‌സ് ചാനൽ വഴി കോവിഡ് ബാധിതർക്ക് ഫോൺ ഇൻ കൺസൽറ്റേഷൻ നൽകും. സ്വകാര്യ ചാനലുകളും ഡോക്ടർമാരുമായി ഓൺലൈൻ കൺസൽറ്റേഷൻ നടത്താൻ സൗകര്യം ഒരുക്കണം.
  • കൂടുതൽ സ്വകാര്യ ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാകണം.
  •  തിരഞ്ഞെടുപ്പു ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫിസർമാരെ രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്കു നിയോഗിക്കും.
  • അവശ്യസാധനങ്ങൾ ഓൺലൈനായി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കോർപറേഷൻ, ഹോർട്ടികോർപ്, കൺസ്യൂമർ ഫെഡ് എന്നിവർക്കു നിർദ്ദേശം.
  • സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മൃഗ ചികിത്സകർക്കും കോവിഡ് വാക്‌സീൻ നൽകും.
  • അവശ്യം വേണ്ട ഓഫിസുകൾ മാത്രം പ്രവർത്തിച്ചാൽ മതി. മറ്റുള്ള ഓഫിസുകളിൽ ഹാജർ 25%.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP