Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു മണിക്കൂറിന്റെ ഇടവേളയിൽ ഭർത്താവും അമ്മയും നഷ്ടമായി; വേദന പങ്കുവെച്ച് ദൂരദർശൻ മുൻ ഡയറക്ടർ ജനറൽ അർച്ചന ദത്ത

ഒരു മണിക്കൂറിന്റെ ഇടവേളയിൽ ഭർത്താവും അമ്മയും നഷ്ടമായി; വേദന പങ്കുവെച്ച് ദൂരദർശൻ മുൻ ഡയറക്ടർ ജനറൽ അർച്ചന ദത്ത

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മതിയായ ചികിത്സ ലഭിക്കാതെ ഒരു മണിക്കൂറിന്റെ ഇടവേളയിൽ ഭർത്താവും അമ്മയും മരിച്ചു. ദൂരദർശൻ മുൻ ഡയറക്ടർ ജനറൽ അർച്ചന ദത്തയാണ് തന്റെ ഭർത്താവിന്റെയും അമ്മയുടേയും വിയോത്തിന്റെ വേദന ട്വിറ്ററിലൂടെ പങ്കിട്ടത്്.

പ്രതിഭ പാട്ടിൽ രാഷ്ട്രപതിയായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്ന അർച്ചനയുടെ ഭർത്താവ് എ.ആർ. ദത്തയും (68), അമ്മ ബാനി മുഖർജിയും (88) കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായിട്ടും നഗരത്തിലെ പ്രമുഖ ആശുപത്രികളിലൊന്നും ഇടം കിട്ടിയില്ല. ഒടുവിൽ മാളവ്യ നഗറിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. കഴിഞ്ഞ മാസം 27നുണ്ടായ അനുഭവങ്ങൾ ട്വിറ്ററിലാണ് അർച്ചന കുറിച്ചത്.

പ്രതിരോധ മന്ത്രാലയത്തിന്റെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായിരുന്നു എ.ആർ. ദത്ത. ഇന്ത്യൻ ഇൻഫർമേഷൻ സർവീസസിൽ ഉദ്യോഗസ്ഥയായിരുന്ന അർച്ചന ദൂരദർശൻ ഡയറക്ടർ ജനറലായി 2014 ലാണു വിരമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP