Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുഡ്വിൽ ഗ്ലോബൽ ഇനിഷ്യെറ്റീവിന്റെ റമദാൻ ടോക്ക് സീസൺ 2 ശ്രദ്ധേയമായി

ഗുഡ്വിൽ ഗ്ലോബൽ ഇനിഷ്യെറ്റീവിന്റെ റമദാൻ ടോക്ക് സീസൺ 2 ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

ജിദ്ദ: തുളുനാട്ടിൽനിന്നെത്തി വിശുദ്ധ ഖുർആനും പ്രവാചകചര്യക്കുമായി സ്വയം സമർപ്പിച്ച് അര നൂറ്റാണ്ടായി പ്രവാചക നഗരിയിൽ വിജ്ഞാന വിസ്മയം തീർക്കുന്ന ഡോ. മുഹമ്മദ് അഷ്റഫ് അലി മലൈബാരി ഖുർആൻ- ഹദീസ് വിജ്ഞാനീയങ്ങളുടെ പാരാവാരമാണെന്ന് എംപി അബ്ദുസ്സമദ് സമദാനി എംപി. ഗുഡ്വിൽ ഗ്ലോബൽ ഇനിഷ്യെറ്റീവിന്റെ റമദാൻ ടോക്ക്സ്സീസൺ രണ്ടിലെ പ്രഥമസെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഖുർആന്റെ ആശയപ്രചാരണത്തിനും സാംസ്‌കാരിക സാർവലൗകികതയുടെ നിദർശനമായ നബിചര്യയുടെ പഠനത്തിനുംപ്രചാരണത്തിനുമായി ആധുനിക സാങ്കേതിവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനു അഷ്റഫ് മലൈബാരി അർപ്പിച്ചുപോരുന്ന കനപ്പെട്ട സംഭാവനകളെ സമദാനി പ്രകീർത്തിച്ചു. പണ്ഡിതനെ ആദരിക്കുന്നത് വിജ്ഞാനത്തെ ബഹുമാനിക്കലും അറിവിന്റെ പദവി ഉയർത്തലുമാണെന്ന്, ഒരാളെ അല്ലാഹു അനുഗ്രഹിക്കാനും ആദരിക്കാനും തീരുമാനിച്ചാൽ, ദീനിൽ വിജ്ഞനാക്കുമെന്ന പ്രവാചകവചനം ഉദ്ധരിച്ച് സമദാനി സമർഥിച്ചു. ഒരാളുടെ ഉയർച്ചയുടെ മാനദണ്ഡം അറിവാണ്.

ഈലോകത്ത് ഭക്ഷണവും അധികാരവും മറ്റ് ഭൗതികസൗകര്യങ്ങളുമെല്ലാം മടുക്കും. എന്നാൽ ഒരിക്കലും മടുക്കാത്തതും എന്നെന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതും അറിവാണ്. അഭിമാനവും അന്തസ്സുംപ്രതാപവും ഔന്നത്യവുമെല്ലാം അറിവിനെ ആശ്രയിച്ചാണ്. ഇൽമും അമലുംതമ്മിലെ ബന്ധം വളരെ ഗാഢവും പരസ്പരപൂരകങ്ങളുമാണ്.നന്മ എടുത്തു പറയുന്നതിനെ മുഖസ്തുതിയായി കാണുന്നത്സാമൂഹികവ്യാധിയായി മാറിയിരിക്കുന്ന വർത്തമാനകാലത്ത്, മലൈബാരിയെപോലുള്ള മഹാ പണ്ഡിതന്മാരെ ആദരിക്കൽ മഹത്തായ സംസ്‌കാരത്തിന്റെഭാഗമാണ്. മലൈബാരിയുടെ മഹിതജീവിതം അടയാളപ്പെടുത്താൻ ജിജിഐ

മുൻകൈയെടുത്തതിനെ പ്രകീർത്തിച്ച സമദാനി അദ്ദേഹവുമായുള്ളഊഷ്മള ബന്ധത്തിന്റെ ഹൃദ്യാനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.1972 ൽ കാസർകോട്ടുനിന്നെത്തി മദീനയിൽ സ്ഥിരതാമസമാക്കി ഖുർആൻ,ഹദീസ് വിജ്ഞാനീയങ്ങളുടെ ഗവേഷണ, പ്രചാരണരംഗങ്ങളിൽ അർപ്പിച്ചസേവനപ്രവർത്തനങ്ങൾ മലൈബാരി വിശദീകരിച്ചു.

''ജ്ഞാന നഭസ്സിലെ മദീനാ താരകം,'' ''വഴിയും വെളിച്ചവും'' എന്നീ ശീർഷകങ്ങളിൽ നടന്ന ദ്വിദിനസൂം സെഷനിൽ ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായിൽ മരിതേരി അധ്യക്ഷത
വഹിച്ചു. മുൻപ്രവാസി പ്രമുഖൻ എൻജിനീയർ അബ്ദുസ്സത്താർ , ജനറൽസെക്രട്ടറി ഹസൻ ചെറൂപ്പ, ട്രഷറർ പി.വി. ഹസൻ സിദ്ദീഖ് ബാബു,സെക്രട്ടറി കബീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. ഇബ്രാഹിം ശംനാടുംഹൽ കാളമ്പ്രാട്ടിലും ഖുർആനിൽനിന്ന് അവതരിപ്പിച്ചു.

ഒരു വ്യാഴവട്ടക്കാലത്തെ മദീനാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പഠനകാലത്ത്റാങ്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടിയ മലൈബാരി,യൂനിവേഴ്സിറ്റിയിലെ ഹദീസ് പഠനകേന്ദ്രത്തിൽ 20 വർഷവും കിങ് ഫഹദ്ഖുർആൻ പ്രിന്റിങ് കോംപ്ലക്സിലെ ഏഷ്യൻ വിഭാഗം തലവനായി പന്ത്രണ്ട്വർഷവും സേവനമനുഷ്ഠിച്ചു. മദീനയിലെ അബൂദർറ് മസ്ജിദ് കേന്ദ്രീകരിച്ച്
പതിറ്റാണ്ടുകളായി മതപ്രഭാഷണം നടത്തിവരുന്ന മലൈബാരി, നിരവധി അറബിഗ്രന്ഥങ്ങളുടെ രചയിതാവാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP