Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർ.എസ്.എസ് കാര്യവാഹ് രാജേഷ് കൊലക്കേസിലെ പ്രതിയുടെ കാൽ വെട്ടിമാറ്റിയ കേസ്: നാല് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ; ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചത് മൂന്നുദിവസം

ആർ.എസ്.എസ് കാര്യവാഹ് രാജേഷ് കൊലക്കേസിലെ പ്രതിയുടെ കാൽ വെട്ടിമാറ്റിയ കേസ്: നാല് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ;  ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചത് മൂന്നുദിവസം

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം:ശ്രീകാര്യം ഇടവക്കോട് ആർഎസ്എസ് കാര്യവാഹ് രാജേഷ് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ കേസിൽ നാല് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. രാജേഷ് കൊലക്കേസിലെ നാലാം പ്രതി എബി (27)യുടെ വലതു കാലാണ് വെട്ടിമാറ്റിയത്. 4 പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാനായി തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏഴാംം തീയതി വരെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതികളെ വിട്ടയച്ചത്. ഏഴാം തീയതി വൈകിട്ട് 5 മണിക്കകം പ്രതികളെ കോടതിയിൽ ഹാജരാക്കാനും മജിസ്‌ട്രേട്ട് ദീപാ മോഹനൻ ശ്രീകാര്യം സർക്കികിൾ ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകി.

ഒന്നു മുതൽ നാലു വരെ പ്രതികളായ ശ്രീകാര്യം മീത്തു നട രമ്യ ഭവനിൽ സുമേഷ് (28) , പേരൂർക്കട ചെട്ടിവിളാകം നഗറിൽ വിനു കുമാർ (43) , കുടപ്പനക്കുന്ന് പാതിരപ്പള്ളി കുളപ്പോട് വീട്ടിൽ അനന്തു (30) , മണ്ണന്തല ചെഞ്ചേരി മനു ഭവനിൽ മനോജ് (40) എന്നിവരെയാണ് തൊണ്ടിമുതലുകൾ വീണ്ടെടുക്കുന്നതിലേക്കായി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

പ്രതികൾ കൃത്യത്തിനുപയോഗിച്ച വാളിന്റെ ഉറവിടം കണ്ടെത്തൽ, കൃത്യത്തിനുപയോഗിച്ച രക്തക്കറ പുരണ്ട വസ്ത്രങ്ങളും , മൊബൈൽ ഫോണുകളും വീണ്ടെടുക്കൽ എന്നീ തെളിവ് ശേഖരണത്തിനായാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP