Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്താദ്യമായി മൃഗങ്ങളിൽ കോവിഡ്; രോഗബാധിതരായത് എട്ട് സിംഹങ്ങൾ; പരക്കെ ആശങ്ക

രാജ്യത്താദ്യമായി മൃഗങ്ങളിൽ കോവിഡ്; രോഗബാധിതരായത് എട്ട് സിംഹങ്ങൾ; പരക്കെ ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ


ഹൈദ്രാബാദ്: കോവിഡ് രണ്ടാം തരംഗം വ്യാപകമാകുന്നതിനിടെ രാജ്യത്ത് എട്ട് സിംഹങ്ങൾക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. ആദ്യമായാണ് ഇന്ത്യയിൽ മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. ഹൈദരബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിലെ സിംഹങ്ങളാണ് കോവിഡ് പോസിറ്റീവായത്. സിംഹങ്ങളെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വൈറസ് ബാധ സിംഹങ്ങളിലേയ്ക്ക് പടർന്നത് മനുഷ്യരിൽ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളിൽ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിശദമായ സാംപിൾ പരിശോധനയിൽ സിംഹങ്ങളിലുള്ള കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് വന്നതാണോയെന്ന് വിശദമായ പരിശോധനയിൽ വ്യക്തമാകമെന്നാണ് വിദഗ്ദ്ധർ പറയുന്നു. മുൻകരുതലുകൾ സ്വീകരിക്കാനും മരുന്നുകൾ നൽകാനും വിദഗ്ദ്ധർ ഇതിനോടകം നിർദ്ദേശിച്ചിട്ടുണ്ട്. രോഗം ശ്വാസകോശത്തിനെ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് അറിയാൻ സിംഹങ്ങളെ സി ടി സ്‌കാനിന് വിധേയമാക്കും.

നാല് ആൺസിംഹങ്ങളും നാല് പെൺ സിംഹങ്ങളുമാണ് രോഗബാധിതരായിട്ടുള്ളത്. സിംഹങ്ങളുടെ മൂക്കിൽ നിന്ന് ദ്രാവക സമാനമായ പദാർത്ഥം കാണുകയും ഇവ തീറ്റയെടുക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് ഇവയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് നെഹ്റു സുവോളജിക്കൽ പാർക്ക്. കോവിഡ് ബാധ വ്യാപകമായതിന് പിന്നാലെ പാർക്കിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ മൃഗശാല ജീവനക്കാർ കോവിഡ് പോസിറ്റീവായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP