Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ ഇടതു മുന്നണിയുടെയും തോമസ് കെ തോമാസിന്റേയും വിജയത്തിൽ ഒ എൻ സി പി കുവൈറ്റിന്റെ ആഹ്ലാദം

കേരളത്തിലെ ഇടതു മുന്നണിയുടെയും തോമസ് കെ തോമാസിന്റേയും വിജയത്തിൽ ഒ എൻ സി പി കുവൈറ്റിന്റെ ആഹ്ലാദം

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: -കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും എൻ സി പി യുടെ സ്ഥാനാർത്ഥികളായി മത്സരിച്ച ഒ എൻ സി പി കുവൈറ്റ് രക്ഷാധികാരിയായ തോമസ് കെ തോമസിന്റേയും, എ കെ ശശീന്ദ്രന്റേയും, മറ്റു ഇടതു സ്ഥാനാർത്ഥികളുടേയും വിജയാഹ്ലാദത്തിൽ കോവിഡ് 19 ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഒ എൻ സി പി കുവൈറ്റ് കമ്മിറ്റിയും കേക്ക് മുറിച്ച് ആഹ്ലാദത്തിൽ പങ്കെടുത്തു.

ഒ എൻ സി പി കുവൈറ്റ് പ്രസിഡണ്ട് ജീവ്‌സ് എരിഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ, ഒ എൻ സി പി കുവൈറ്റ് ട്രഷറർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.നിയുക്ത എം എൽ എ തോമസ് കെ തോമസിന്റെ സഹോദരൻ ജോൺ തോമസ് കളത്തിപറമ്പിൽ, യുണൈറ്റഡ് സ്‌കൂൾ മാനേജർ അഡ്വ. ജോൺ തോമസ് എന്നിവർ ആശംസകൾ നേർന്നു. അനന്തകൃഷ്ണൻ കൈനകരി, ടോണി മാത്യു, സജി ജോൺ ജേക്കബ് എന്നിവരും ഒ എൻ സി പി അംഗങ്ങളും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP