Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ സംഘപുത്രി;ഒറ്റ സീറ്റും ഇല്ലെങ്കിലും ഇനിയും വോട്ട് ബിജെപിക്ക്; നയം വ്യക്തമാക്കി ചലച്ചിത്രതാരം ലക്ഷ്മി പ്രിയ; തോൽപ്പിച്ചത് നിലപാടിനെയെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

ഞാൻ സംഘപുത്രി;ഒറ്റ സീറ്റും ഇല്ലെങ്കിലും ഇനിയും വോട്ട് ബിജെപിക്ക്; നയം വ്യക്തമാക്കി ചലച്ചിത്രതാരം ലക്ഷ്മി പ്രിയ; തോൽപ്പിച്ചത് നിലപാടിനെയെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകൻ

കൊച്ചി: തന്റെ ബിജെപി അനുഭാവം പലപ്പോഴും തുറന്നുപ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് നടി ലക്ഷ്മിപ്രിയ. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ തോൽവി നേരിടുമ്പോൾ നേരിടുന്ന പരിഹാസങ്ങളോട് തനിക്കുള്ള പ്രതികരണം അറിയിക്കുകയാണ് താരം. ഫേസ് ബുക്ക് പോസ്റ്റിലുടെയാണ് താൻ എപ്പോഴും സംഘപുത്രിയാണെന്നും ഒറ്റ സീറ്റുപോലും ഇല്ലെങ്കിലും തന്റെ വോട്ട് എന്നും ബിജെപിക്കായിരിക്കുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കുന്നു.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ തിരഞ്ഞെടുപ്പിൽ എബിവിപി സ്ഥാനാർത്ഥി ആയതുമുതലുള്ള തന്റെ പാർട്ടി അനുഭാവത്തെക്കുറിച്ച് പങ്കുവെക്കുന്നതാണ് ലക്ഷ്മിപ്രിയയുടെ പോസ്റ്റ്. പരാജയത്തിന്റെ പേരിൽ പ്രസ്ഥാനത്തെ ആരൊക്കെ വിട്ടുപോയാലും തന്റെ വോട്ട് ബിജെപിക്ക് തന്നെ ആയിരിക്കുമെന്നും ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചു. ലക്ഷ്മിയുടെ പോസ്റ്റ് ഫേസ്‌ബുക്കിൽ വൈറൽ ആയിട്ടുണ്ട്.

കുറിപ്പിന്റെ പൂർണ്ണരൂപം

എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടന്മാർക്ക് സ്ഥാനാർത്ഥി ആയി ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നിൽക്കുമോ എന്ന് ചോദിക്കുകയും ഞാൻ സ്ഥാനാർത്ഥി ആവുകയും വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചർ 'ഇയാൾക്ക് ഇയാളുടെ വോട്ട് പോലും ഇല്ലേ? എന്ന് ചോദിക്കുകയും ടീച്ചറെ ഞെട്ടിച്ചു കൊണ്ടു 'എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് ' കണ്ടെടുക്കുകയും ചെയ്തു. അപ്പൊ എനിക്കു 10 വയസ്സായിരുന്നു പ്രായം. അഞ്ചാം ക്ലാസ്സുകാരി. എന്റെ പുസ്തകത്തിൽ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്. സംശയമുള്ളവർക്ക് വായിച്ചു നോക്കാം. 'കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല.'

അഞ്ചിൽ നിന്ന് പത്തിലേക്കുയർന്നപ്പോ സ്‌കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയമവസാനിപ്പിക്കുകയും ലീഡർമാർ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും ഞാനടക്കമുള്ള 55 വോട്ടിൽ 45 ഉം നേടി ഞാൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. പറഞ്ഞു വന്നത് രണ്ടു കാര്യങ്ങൾ ആണ്. തോൽപ്പിച്ചത് നമ്മുടെ വ്യക്തിത്വത്തെ ഒന്നുമല്ല ഹേ, നമ്മുടെ നിലപാടിനെയാണ്. നമ്മുടെ നിലപാടാണല്ലോ നമ്മുടെ രാഷ്ട്രീയം. ഒന്നുമറിയാത്ത പ്രായത്തിൽ എബിവിപിയിലേക്ക് ഞാൻ ആകൃഷ്ട ആയിട്ടുണ്ടെങ്കിൽ എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കിൽ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കും. മരണം വരെ ബിജെപിക്ക് വോട്ട് ചെയ്യുകയും ചെയ്യും.

ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം. എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാർട്ടിക്ക് ഉറപ്പിക്കുന്ന പതിനായിരങ്ങളിൽ ഒരാൾ ആയി ഈ ഞാനും.

എന്ന് ലക്ഷ്മി പ്രിയ ഒപ്പ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP