Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടതിവിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന്റെ മെല്ലെപ്പോക്ക് തുണച്ചത് യാക്കോബായക്കാർക്ക്; പ്രത്യുപകരമായി വോട്ട് ചെയ്യാതെ മാറി നിന്നത് 11000 വിശ്വാസികൾ; കോതമംഗലത്ത് ഷിബുതെക്കുംപുറത്തിന്റെ തോൽവിക്ക് പിന്നിലെന്ത്? അഭ്യൂഹങ്ങൾ ചർച്ചയാകുമ്പോൾ

കോടതിവിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന്റെ മെല്ലെപ്പോക്ക് തുണച്ചത് യാക്കോബായക്കാർക്ക്; പ്രത്യുപകരമായി വോട്ട് ചെയ്യാതെ മാറി നിന്നത് 11000 വിശ്വാസികൾ; കോതമംഗലത്ത് ഷിബുതെക്കുംപുറത്തിന്റെ തോൽവിക്ക് പിന്നിലെന്ത്? അഭ്യൂഹങ്ങൾ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: യൂഡിഎഫ് സ്ഥാനാർത്ഥി ഷിബുതെക്കുംപുറത്തെ തോൽപ്പിച്ചത് യാക്കോബായ സഭയോ? വോട്ടെണ്ണൽ കഴിഞ്ഞതുമുതൽ പരക്കെ ഉയർന്നിട്ടുള്ള സംശയമാണിത്. യാക്കോബായ സഭയ്ക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലത്തിൽ സഭവിശ്വാസികളായ 10000 ത്തിലേറെപ്പേർ വോട്ടുചെയ്തിട്ടില്ലന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളാണ് പ്രധാനമായും ഈ സംശയത്തിന് വഴിതെളിച്ചിട്ടുള്ളത്.

തങ്ങൾ വോട്ടുചെയ്താൽ ഷിബുതെക്കുംപുറം ജയിക്കുമെന്ന് തിരിച്ചറിവോടെ ഇക്കൂട്ടർ മനപ്പൂർവ്വം വോട്ട് മരവിപ്പിക്കുകയായിരുന്നെന്നും ഇതാണ് എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം എൽ എയുമായ ആന്റണി ജോൺ ജയിക്കാൻ കാരണമെന്നുമാണ് പ്രചരിച്ചിട്ടുള്ള ആഭ്യൂഹങ്ങളിൽ പ്രധാനം.

ഇക്കാര്യം വാസ്തവമാണെന്ന് എൽഡിഎഫ് സഹയാത്രികരിൽ ചിലർ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. വോട്ടെടുപ്പുകഴിഞ്ഞ ശേഷം ബൂത്ത് അടിസ്ഥാനത്തിൽ നടന്ന വിലയിരുത്തലിൽ ഇക്കാര്യം മനസ്സിലായെന്നും തങ്ങൾക്ക് അനുകൂലമായ നിലപാടായതിനാലാണ് ഇക്കാര്യത്തിൽ പരസ്യമായ വെളിപ്പെടുത്തലിനും വാദപ്രതിവാദത്തിനും മുതിരാതിരുന്നതെന്നുമാണ് ഇക്കൂട്ടരുടെ വിശദീകരണം.

കോടതി നിർദ്ദേശത്തെത്തുടർന്ന് പലതവണ പള്ളി ഏറ്റെടുക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായപ്പോൾ തടയിടാനായത് ആന്റണി ജോൺ നടത്തിയ ഇടപെടലുകളായിരുന്നെന്നും അതിനാൽ ഇത്തവണയും ആന്റണിയെ വിജയിപ്പിക്കണമെന്നും പള്ളിവിശ്വാസികളിൽ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടെന്നും ഇതിന്റെ പരിണിത ഫലമാണ് വോട്ട് മരവിപ്പിക്കൽ എന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കോടതിവിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന്റെ മെല്ലെപ്പോക്കുനയമാണ് പള്ളി ഇപ്പോഴും യാക്കാബോയ പക്ഷത്തിന്റെ കൈയിൽ ഇരിക്കുന്നതിന് കാരണമെന്നാണ് എതിർപക്ഷത്തിന്റെ വാദം. പിണറായി സർക്കാരിനോട് ഇക്കാര്യത്തിൽ സഭയ്ക്ക് അകമഴിഞ്ഞ നന്ദിയുമുണ്ട്.മനുഷ്യമതിലിൽ പങ്കെടുക്കാൻ ഈ പള്ളിയിൽ നിന്നും ബസ്സുകളിൽ വിശ്വാസികളെ വിവിധ കേന്ദ്രങ്ങളിലെത്തിച്ചിരുന്നു.പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് സഭനേതൃത്വം വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മുമ്പ് മാർത്തോമ ചെറിയപള്ളി ഇടവകക്കാരനും പിന്നീട് ഓർത്തഡോക്സ് പക്ഷത്തേയ്ക്ക് കുറമാറുകയും ചെയ്ത തോമസ്സ് പോൾ റമ്പാൻ നടത്തിയ നിയമപോരാട്ടത്തിലാണ് പള്ളിപിടിച്ചെടുക്കണമെന്നുള്ള കോടതി ഉത്തരവുകൾ ഉണ്ടായിട്ടുള്ളത്.ആദ്യം മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ നിന്നും പിന്നീട് ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവുമായി പള്ളിയിൽ പ്രവേശിക്കാൻ തോമസ്് പോൾ റമ്പാൻ എത്തിയെങ്കിലും വിശ്വാസികളുടെ കനത്തപ്രതിഷേധത്തെത്തുടർന്ന് മടങ്ങേണ്ടിവന്നു.പൊലീസിന്റെ നിസ്സഹകരണം മൂലമാണ് പള്ളിയിൽ പ്രവേശിക്കാൻ കഴിയാതിരുന്നതെന്ന് ഈയവസരത്തിൽ റമ്പാൻ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

പള്ളിപിടിച്ചെടുത്താൽ ഇവിടെ വൻകാലപമുണ്ടാവുമെന്നും മരണങ്ങൾ സംഭവിച്ചേയ്ക്കാമെന്നുമായിരുന്നു ഇക്കാര്യത്തിൽ പൊലീസ് കോടതികളിൽ സമർപ്പിച്ച വിശദീകരണം.ഏറ്റവുമൊടുവിൽ പള്ളി ഏറ്റെടുക്കണമെന്ന് ജില്ലാകളക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.ഇതും നടപ്പിലായില്ല.ഇതിന്റെ പേരിൽ കോടതി കളക്ടറോട് വിശദീകരണം ആരാഞ്ഞിരുന്നു.പള്ളി പിടിച്ചെടുക്കാൻ പൊലീസിന് പറ്റുന്നില്ലങ്കിൽ ഇതിനായി കേന്ദ്രസേനയോട് ആവശ്യപ്പെടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.കോടതി ഇടപെടലുകൾ ഇത്രത്തോളമെത്തിനിൽക്കുന്ന ഘട്ടത്തിലാണ് സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങിയത്.

6605 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാതോലിക്ക വിഭാഗക്കാരനായി ആന്റണി ജോൺ യാക്കോബായ വിഭാഗക്കാരനും വ്യവസായ പ്രമുഖനുമായ ഷിബുതെക്കും പുറത്തെ പരാജയപ്പെടുത്തിയത്.കഴിഞ്ഞ പാർളിമെന്റ് തിരഞ്ഞെടുപ്പിൽ യൂഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡീൻകുര്യക്കോസിന് സാമാന്യം ഭേതപ്പെട്ട ഭൂരിപക്ഷം കോതമംഗലം നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ചിരുന്നു.

തൊട്ടുപിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യൂഡിഎഫ് ഭരിച്ചിരുന്ന കോതമംഗലം നഗരസഭ എൽഡിഎഫ് സ്വന്തമാക്കി.ഇപ്പോൾ നിയസഭ തിരഞ്ഞെടുപ്പിലും ഇവിടെ വിജയം എൽഡിഎഫിനൊപ്പമാണ്.ഇതിനെല്ലാം വഴി തെളിച്ചത് വിശ്വാസികളുടെ നിലപാടുകളായിരുന്നെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യൂഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പാകപ്പിഴകളാണ് എൽഡിഎഫിന്റെ വിജയത്തിന് അനുകൂല ഘടമായത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

മുന്മന്ത്രി കൂടിയായ കേരളകോൺഗ്രസ്സിലെ കമാണ്ടർ ടി യു കുരുവിളയായിരുന്നു 2016-ൽ ഇവിടെ യൂഡിഎഫ് സ്ഥാനാർത്ഥി.കുരുവിളയ്ക്ക് സീറ്റുനൽകിയതിൽ യൂഡിഎഫ് പക്ഷത്തുനിന്നും മുറമുറപ്പ് ശക്തമായിരുന്നു.ഇത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നതായിട്ടാണ് പുറത്തുവന്ന വിവരം.തിരഞ്ഞെടുപ്പ് ദിവസം പാതയോങ്ങളിൽ കെട്ടിയുണ്ടാക്കിയിരുന്ന ബൂത്തുകളിൽ ഇരിക്കാൻ പോലും പ്രവർത്തകരില്ലായിരുന്നു എന്നാണ് ഈയവസരത്തിൽ വ്യാപകമായി പ്രചരിച്ച വിവരം.

എന്നാൽ ഇക്കുറി യൂഡിഎഫ് ഒറ്റക്കെട്ടായി എണ്ണയിട്ട യന്ത്രം പോലെ ഷിബുതെക്കുപിറത്തിനായി പ്രവർത്തിച്ചെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.പ്രചാരണപ്രവർത്തനങ്ങളിൽ വലിയ ഉണർവ്വാണ് യൂഡിഎഫ് പ്രവർത്തകരിലുണ്ടായിരുന്നത്.കോടികൾ മുടക്കാൻ ആളുണ്ടായതാണ് ഇതിനുകാരണമെന്നാണ് എതിർപക്ഷത്തിന്റെ വാദം.ഒരിടത്തും ഒന്നിനും കുറവില്ലാത്ത രീതിയിലായിരുന്നു ഇത്തവണ മണ്ഡലത്തിൽ യൂഡിഎഫിന്റെ പ്രചാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP