Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അണുബോംബുകൾക്ക് പോലും അന്തരീക്ഷത്തിൽ തകർക്കാനാവാത്ത പടുകൂറ്റൻ ഛിന്നഗ്രഹം ഭൂമിയിലേക്ക് കുതിക്കുന്നു; ഒക്ടോബറിൽ യൂറോപ്പിൽ എവിടെയെങ്കിലും നാശം വിതയ്ക്കുമെന്ന് റിപ്പോർട്ട്; തടയാനാവാത്ത ദുരന്തം ലോകത്തെവിടെയും നാശം വിതച്ചേയ്ക്കുമെന്ന് സമ്മതിച്ച് നാസയും

അണുബോംബുകൾക്ക് പോലും അന്തരീക്ഷത്തിൽ തകർക്കാനാവാത്ത പടുകൂറ്റൻ ഛിന്നഗ്രഹം ഭൂമിയിലേക്ക് കുതിക്കുന്നു; ഒക്ടോബറിൽ യൂറോപ്പിൽ എവിടെയെങ്കിലും നാശം വിതയ്ക്കുമെന്ന് റിപ്പോർട്ട്; തടയാനാവാത്ത ദുരന്തം ലോകത്തെവിടെയും നാശം വിതച്ചേയ്ക്കുമെന്ന് സമ്മതിച്ച് നാസയും

മറുനാടൻ മലയാളി ബ്യൂറോ

ഹസ്രാബ്ദങ്ങൾക്ക് മുൻപ് ഭൂമിയിൽ പതിച്ച ഒരു ഛിന്നഗ്രഹം ഒരു വംശത്തിന്റെ തന്നെ നാശത്തിനു കാരണമായി. ഉരഗങ്ങൾ അടക്കിവാണ ഭൂമിയിൽ, ഉരഗങ്ങളിലെ ഏറ്റവും വലിയ സ്പീഷീസായ ഡിനോസറുകളുടെ വംശനാശത്തിന് വഴിയൊരുക്കിയത് ഒരു ഛിന്നഗ്രഹത്തിന്റെ പതനമായിരുന്നു. അത്തരത്തിൽ ഒരു വലിയ ഛിന്നഗ്രഹം ഭൂമിയേ ലാക്കാക്കി നീങ്ങുന്നതായി നാസ റിപ്പോർട്ട് ചെയ്യുന്നു. അണുബോംബ് കൊണ്ടുപോലും തകർക്കാൻ കഴിയാത്ത ഈ ഭീമൻ ഛിന്നഗ്രഹം കനത്ത നാശങ്ങൾ വിതറി ഭൂമിയിൽ പതിക്കുമെന്നു തന്നെയാണ് ശാസ്ത്രലോകം പറയുന്നത്.

കൃത്രിമ സാഹചര്യങ്ങൾ സൃഷ്ടിച്ച് നടത്തിയ പരീക്ഷണങ്ങൾക്ക് ശേഷം അമേരിക്കയിലേയും യൂറോപ്പിലേയും ശാസ്ത്രജ്ഞർ പറയുന്നത് ഇനി ആറുമാസം കൂടി ബാക്കിയുണ്ട് ഈ ഛിന്നഗ്രഹത്തെ നേരിടാൻ എന്നാണ്. ഇത് ഭൂമിയെ സ്പർശിക്കും മുൻപ് തകർത്തുകളയണം. നിലവിൽ ഭൂമിയിൽ നിന്നും 35 മില്ല്യൺ മൈലുകൾ ദൂരെയാണിത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ടെലസ്‌കോപ്പ് ഉൾപ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നാലു ദിവസം നീണ്ടുനിന്ന പഠനത്തിനു ശേഷമാണ് ശാസ്ത്രജ്ഞർ ഈ അഭിപ്രായത്തിൽ എത്തിച്ചേർന്നത്.

ബഹിരാകാശത്തേക്ക് ഒരു സ്പേസ്‌ക്രാഫ്റ്റ് അയച്ച്, ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതിനു മുൻപായി ഈ ഛിന്നഗ്രഹത്തെ തടയുവാൻ ആറുമാസം സമയം തികയുകയില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതുപോലെ, അണുബോംബ് ഉപയോഗിച്ച് തകർക്കാവുന്നതിലും വലുതുമാണിത്. ഒമ്പത് ശാസ്ത്രജ്ഞർ അടങ്ങിയ ഒരു സംഘമാണ്, കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ച് ഇതിനോടനുബന്ധിച്ചുള്ള പരീക്ഷണങ്ങൾ നടത്തിയത്. നാസയുടെ ഗ്രഹ പ്രതിരോധ വിഭാഗത്തിനായി യൂണിവേഴ്സിറ്റി ഓഫ് ഹവായിൽ പ്രവർത്തിക്കുന്ന നിയർ എർത്ത് ഒബ്ജക്ട് സർവേ പ്രൊജക്ടാണ് 2021 പി ഡി സി എന്ന ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.

ഇതാദ്യം കണ്ടെത്തുമ്പോൾ ഭൂമിയിൽ നിന്നും 35 മില്ല്യൺ മൈൽ ദൂരെയായിരുന്നു. അന്ന് ഇത് ഭൂമിയെ സ്പർശിക്കുവാനുള്ള സാധ്യത തീരെ വിരളവുമായിരുന്നു. പിന്നീട് ഈ ഛിന്നഗ്രഹത്തിന്റെ ചലനങ്ങളുടെ 2014 മുതൽക്കുള്ള ചിത്രങ്ങൾ വിശദമായി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. ഈ ഛിന്നഗ്രഹം ഭൂമിയെ സ്പർശിക്കുന്നതിനു മുൻപ് തകർക്കുക എന്നതുമാത്രമാണ് ഏക പോംവഴി. എന്നാൽ, അതിനുള്ള ഒരുക്കങ്ങൾക്ക് സമയമില്ല എന്നതാണ് ശാസ്ത്രലോകത്തെ ഏറെ ആശങ്കപ്പെടുത്തുന്നത്.

നിലവിലെ നിഗമനങ്ങൾ പ്രകാരം ജർമ്മനി, ചെക്ക് റിപ്പബ്ലിക്, ആസ്ട്രിയ, സോൾവേനിയ ക്രൊയേഷ്യ എന്നിവിടങ്ങളിലെവിടെയെങ്കിലും ആയിരിക്കും ഇത് പതിക്കുക. എന്നാൽ, ഇതിന്റെ പരിണിതഫലം കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കും. ഈ ഛിന്നഗ്രഹം ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നതിനു മുൻപ് തന്നെ ഇതിനെ തകർക്കാനുള്ള ആലോചനയിലാണ് ശാസ്ത്രലോകം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP