Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സണ്ണിവെയ്ൽ മേയർ-സജി ജോർജിനു മൂന്നാമതും ചരിത്ര വിജയം

സണ്ണിവെയ്ൽ മേയർ-സജി ജോർജിനു മൂന്നാമതും ചരിത്ര വിജയം

പി പി ചെറിയാൻ

 

സണ്ണിവെയ്ൽ:സണ്ണിവെയ്ൽ (ടെക്സസ്) മേയർ സ്ഥാനത്തേക്ക് മെയ് ഒന്നിന് നടന്ന സ്‌പെഷ്യൽ ഇലെക്ഷനിൽ സജി ജോർജ് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.തുടർച്ചയായി മൂന്നാം തവണയും മേയറായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ മലയാളിയാണ് സജി ജോർജ്.

2013 മുതൽ സിറ്റി കൗൺസിൽ അംഗം, പ്രോടേം മേയർ, മേയർ എന്നീ നിലകളിൽ സ്തുത്യർഹസേവനം അനുഷ്ഠിച്ച സജി ജോർജ് കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും എതിരില്ലാതെയാണ് മേയർ പദവി നിലനിർത്തിയത്. എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയാണ് സജി. സണ്ണിവെയ്ൽ ടൗണിന്റെ ഗ്രാമീണ അന്തരീക്ഷം നിലനിർത്തി സിറ്റിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് സജി പ്രവർത്തിക്കുന്നത് .

ടെക്സസ്സിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സിറ്റിയാണ് സണ്ണിവെയ്ൽ. ടെക്സസിൽ ഉന്നത നിലവാരം പുലർത്തുന്ന ഹൈസ്‌ക്കൂളുകളിൽ ഒന്നാണ് സണ്ണിവെയ്ൽ ഐ.എസ്.ഡി. അപ്പാർട്ടുമെന്റും, ബസ്സ് സർവ്വീസും അനുവദിക്കാത്ത സിറ്റി എന്ന ബഹുമതിയും സണ്ണിവെയ്ൽ സിറ്റി ഇതുവരെ നിലനിർ്ത്തിയിട്ടുണ്ട്..

ഏഴായിരത്തിലധികം ജനസംഖ്യയുള്ള സിറ്റിയിൽ 68.4 ശതമാനത്തിലധികം വൈറ്റ്സും, 20.6% ഏഷ്യൻ വംശജരുമാണ്. 2012 ൽ ഡി.മേഗസിൽ നോർത്ത് ടെക്സസ്സിലെ വൈറ്റസ്റ്റ് ടൗണായി സണ്ണിവെയ്ലിനെ ചിത്രീകരിച്ചിരുന്നു. ആഫ്രിക്കൻ അമേരിക്കൻ 6 ശതമാനവും, ഹിസ് പാനിക്ക് 8 ശതമാനവുമാണ് സിറ്റിവെയ്ൽ സിറ്റിയിലുള്ളത്.

28 വർഷം മുമ്പ് അമേരിക്കയിലേക്ക് ഉപരിപഠനാർത്ഥം കുടിയേറിയ സജി, ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിംഗിൽ മാസ്റ്റർ ബിരുദവും, സതേൺ മെതഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ ബിരുദവും കരസ്ഥമാക്കിയതിനുശേഷം അമേരിക്കയിലെ ഡിഫൻസ് കോൺട്രാക്ടിങ് കമ്പനിയായ ലോക്ഹീഡ് മാർട്ടിനിൽ സീനിയർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. ഭാര്യ: ജയ ജോർജ്. മക്കൾ: ആനി ജോർജ് , ആൻഡ്രൂ ജോർജ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP