Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിംഹത്തെ പിടിക്കാൻ വന്ന പുലിക്ക് ലഭിച്ച വോട്ട് ലക്ഷ്യം വ്യക്തമാക്കി; പ്രചരണത്തിൽ ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തു; കോവിഡ് കാലത്ത് നാട്ടുകാർക്ക് സഹായം എത്തിക്കാൻ സ്വയം ഓഫീസ് തുറന്ന ശിവൻകുട്ടി അണ്ണനെ കൈവിടാതെ നേമത്തുകാരും; താമരയൊടിച്ച് ശിവൻകുട്ടിയുടെ മാസ് എൻട്രി ഇങ്ങനെ

സിംഹത്തെ പിടിക്കാൻ വന്ന പുലിക്ക് ലഭിച്ച വോട്ട് ലക്ഷ്യം വ്യക്തമാക്കി; പ്രചരണത്തിൽ ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തു; കോവിഡ് കാലത്ത് നാട്ടുകാർക്ക് സഹായം എത്തിക്കാൻ സ്വയം ഓഫീസ് തുറന്ന ശിവൻകുട്ടി അണ്ണനെ കൈവിടാതെ നേമത്തുകാരും; താമരയൊടിച്ച് ശിവൻകുട്ടിയുടെ മാസ് എൻട്രി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നേമം ബിജെപിയുടെ ഗുജറാത്താണ് എന്ന പ്രസ്താവന നടത്തിയത് കുമ്മനം രാജശേഖരനെ മലർത്തിയടിച്ച് അങ്ങനെയല്ല, ഇത് കേരളമാണ് എന്ന് തെളിയിച്ചു കൊടുക്കുകയാണ് ശിവൻകുട്ടിയെന്ന ഹീറോ. ബിജെപി കേരളത്തിൽ താമര വിരിയിക്കുമ്പോൾ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയായിരുന്നു ശിവൻകുട്ടി. അതേ ശിവൻകുട്ടിയുടെ പ്രതികാരമാണ് നേമത്ത് കണ്ടത്. കോൺഗ്രസ് കരുത്തനായി കെ മുരളീധരനെ കളത്തിൽ ഇറക്കിയിട്ടും ഫലമുണ്ടായില്ല. സമർത്ഥായ ഗെയിം പ്ലാനിലൂടെ കുമ്മനത്തെ കെട്ടുകെട്ടിച്ചു ശിവൻകുട്ടി.

സംസ്ഥാന സർക്കാരിന്റെ വികസനവും മതേതര കേരളത്തെ സംരക്ഷിക്കാനുള്ള നിലപാടുകളും വിശദീകരിച്ചായിരുന്നു എൽഡിഎഫ് വോട്ട് അഭ്യർത്ഥിച്ചത്. നേമത്ത് താമര വീണ്ടും വിരിയിക്കാനാണ് കുമ്മനം രാജശേഖരൻ എത്തിയത്. ആർഎസ്എസിന്റെയും ബിജെപിയുടെയും എല്ലാവിധ സംഘടനാ സാധ്യതകളെയും പരമാവധി നേമത്തേക്ക് കേന്ദ്രീകരിച്ചു. കേന്ദ്ര ഭരണത്തിന്റെ ഭാഗമായി സമാഹരിച്ച വലിയ സമ്പത്തും പ്രചാരണത്തിനായി ഉപയോഗിച്ചു. എല്ലാ സംവിധാനത്തെയും ബിജെപിക്കായി ദുരുപയോഗം ചെയ്യാനും ശ്രമിച്ചു. പല ജില്ലകളിൽനിന്നും പ്രവർത്തകരെ എത്തിച്ചായിരുന്നു പ്രവർത്തനം. ഇതിന് ആർഎസ്എസിന്റെ നേതാക്കളുടെ കൂട്ടംതന്നെ നേതൃത്വം നൽകാനുണ്ടായി.

മറുഭാഗത്ത് കൈയിലുള്ള എംപി സ്ഥാനം നിലനിർത്തി, ഒന്നും നഷ്ടപ്പെടാനില്ലാതെ നേമത്ത് വണ്ടിയിറങ്ങിയ കെ മുരളീധരൻ ലക്ഷ്യമിട്ടത് എൽഡിഎഫിന് ലഭിക്കാവുന്ന മതേതര വോട്ടുകളുടെ ഭിന്നിപ്പ്. ഇതിലൂടെ പരോക്ഷമായി ബിജെപിയെ സഹായിക്കുന്ന നിലയിൽ കച്ചവടം ഉറപ്പിച്ചു. കോഴിക്കോട് നിന്നുപോലും കൂലിക്ക് ആളെയിറക്കി പ്രചാരണം നടത്തി. ലക്ഷ്യമിട്ടത് ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടും. എന്നാൽ, ബിജെപി സമാഹരിക്കാവുന്ന വോട്ടിൽ ഭിന്നിപ്പിനുള്ള ഒരു സാധ്യതയും ഉപയോഗിക്കാനും മുരളീധരനോ യുഡിഎഫ് നേതാക്കളോ തയ്യാറായില്ല. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയുമടക്കം ഇറക്കിയായിരുന്നു പ്രചാരണം. ഇവരുടെ സാന്നിധ്യം ഉറപ്പിക്കാനായി സംസ്ഥാന നേതൃത്വവുമായി കലഹിക്കാൻവരെ തയ്യാറായി.

സംസ്ഥാനമാകെ ആഞ്ഞടിച്ച ഇടതുതരംഗത്തിൽ നേമം ബിജെപിയെ തള്ളി. ആദ്യഘട്ടത്തിലൊക്കെ കുമ്മനം രാജശേഖരൻ മുന്നിലേക്കെത്തിയെങ്കിലും അവസാന ലാപ്പിൽ ലീഡ് ശിവൻകുട്ടി നേടിയെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും ബിജെപിക്ക് മണ്ഡലത്തിൽ മേൽക്കൈയുണ്ടായിരുന്നു. ഭൂരിപക്ഷം കുറഞ്ഞാലും വിജയം സുനിശ്ചിതമെന്നായിരുന്നു ബിജെപി വൃത്തങ്ങളുടെ കണക്കുകൂട്ടൽ. വൻതോതിൽ സംഘടനാ ശേഷി ഉപയോഗിച്ചിട്ടും നേമത്ത് താമര വിരിയാഞ്ഞത് പാർട്ടിക്ക് കനത്ത ക്ഷീണമാണ്. വരുംദിവസങ്ങളിൽ സംസ്ഥാന നേതാക്കൾക്ക് ദേശീയനേതൃത്വത്തോട് അടക്കം കാരണങ്ങൾ വിശദീകരിക്കേണ്ടി വരും.

യു.ഡി.എഫിനാകട്ടെ ഇത് അഭിമാനപോരാട്ടമായിരുന്നു. ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കണമെങ്കിൽ കരുത്തനായ സ്ഥാനാർത്ഥി വേണമെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചത്. മാരത്തൺ ചർച്ചകൾക്കൊടുവിൽ ഉമ്മൻ ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന് വരെ അഭ്യൂഹങ്ങളുയർന്നു. എന്നാൽ, അവസാനം സ്ഥാനാർത്ഥിയായത് കെ. മുരളീധരനാണ്. കരുത്തനായ പോരാളിയിലൂടെ നേമത്ത് വിജയം ഉറപ്പെന്ന് യു.ഡി.എഫ് കണക്കുകൂട്ടി. പക്ഷേ, വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡിലേക്കുയരാൻ മുരളീധരനായില്ല. മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.

പ്രചാരണ സമയത്ത് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച മുരളീധരനേറ്റ കനത്ത തിരിച്ചടിയാണ് ആ തോൽവി. പുലി പൂച്ചയായി എന്നാണ് മുരളീധരനെക്കുറിച്ച് വി. ശിവൻകുട്ടി പ്രതികരിച്ചത്. മുരളീധരൻ എം. പി സ്ഥാനം രാജിവെക്കണമെന്നും ഫലമറിഞ്ഞ ശേഷം ശിവൻകുട്ടി പ്രതികരിച്ചു. നേമത്തെതടക്കമുള്ള തോൽവി ബിജെപിക്ക് തിരിച്ചടിയല്ലെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

എല്ലാ കുപ്രചാരണത്തെയും കുടിലതന്ത്രങ്ങളെയും ശിവൻകുട്ടിയുടെ സംശുദ്ധ രാഷ്ട്രീയം മറികടന്നു. നാടിനൊപ്പം, നാട്ടാർക്കൊപ്പം എന്നുമുള്ള രാഷ്ട്രീയ നേതൃത്വത്തെ അവർ തിരിച്ചറിഞ്ഞു. വിജയം ഉറപ്പാക്കിയ ശിവൻകുട്ടിയുടെ മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞുള്ള പ്രതികരണവും അർഥവത്തായി-'ഇനി എല്ലാവരുടെയും എംഎൽഎ'യായിരിക്കും. കോവിഡ് കാലത്ത് ശിവൻകുട്ടിയില്ലാത്തതിന്റെ ദുഃഖം ഞങ്ങൾ അറിഞ്ഞു എന്നതായിരുന്നു നേമത്തെ നാട്ടുകാർ പല ഘട്ടത്തിലും പറഞ്ഞിരുന്നത്. ഇ വേളയിൽ മണ്ഡലത്തിൽ സഹായം എത്തിക്കാൻ അടക്കം തയ്യാറായി രംഗത്തെത്തിയത് ശിവൻകുട്ടിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP