Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം കണ്ടു എടുത്തു ചാടി സാബു ജേക്കബ് പിടിച്ചത് പുലിവാൽ; പിണറായിയുടെ ഏജന്റായി എന്ന ആരോപണത്തിന് ഇനി മറുപടി പറയേണ്ടി വരും; ട്വന്റി ട്വന്റിക്ക് പിന്നാലെ വിഫോർ കൊച്ചിയും ഒഐഒപിയും നിലം തൊട്ടില്ല; ജനപക്ഷവും ബിജെപിയും ശൂന്യതയോടെ; കേരളം നിലയുറപ്പിച്ചത് ഇടതോ വലതോ തന്നെ

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം കണ്ടു എടുത്തു ചാടി സാബു ജേക്കബ് പിടിച്ചത് പുലിവാൽ; പിണറായിയുടെ ഏജന്റായി എന്ന ആരോപണത്തിന് ഇനി മറുപടി പറയേണ്ടി വരും; ട്വന്റി ട്വന്റിക്ക് പിന്നാലെ വിഫോർ കൊച്ചിയും ഒഐഒപിയും നിലം തൊട്ടില്ല; ജനപക്ഷവും ബിജെപിയും ശൂന്യതയോടെ; കേരളം നിലയുറപ്പിച്ചത് ഇടതോ വലതോ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രണ്ടു മുന്നണികളിലേക്ക് കേരള രാഷ്ട്രീയം ചുവടുമാറുന്നത് എൺപതുകളിലാണ്. ഇടതും വലതും. ഇവർ മാറി മാറി കേരളം ഭരിച്ചു. ഇപ്പോൾ ചരിത്രമായി തുടർഭരണവും. ഇതിനിടെയിൽ ചില രാഷ്ട്രീയ ചിന്തകൾ സജീവമായി. ബിജെപിയും ട്വന്റി ട്വന്റിയും ജനപക്ഷവും വി ഫോർ കൊച്ചിയും ഉയർത്തിയ മൂന്നാം കക്ഷിയുടെ സാധ്യതകളായിരുന്നു ഇതിന് കാരണം. 35 സീറ്റു കിട്ടിയാൽ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രഖ്യാപനത്തോടെ മൂന്നം ബദലിന്റെ സംശയവും ശക്തമായി. പക്ഷേ ഫലം എല്ലാം അപ്രസക്തമാക്കി. രാഷ്ട്രീയ കേരളം രണ്ട് ചേരിയിൽ നിലയറുപ്പിച്ചു. ബിജെപിയുടെ അക്കൗണ്ടും പൂട്ടിച്ചു. പൂഞ്ഞാറിൽ പിസി ജോർജും തോറ്റ് തുന്നംപാടി. 

പൂഞ്ഞാറിൽ എല്ലാ സാധ്യതയും പരീക്ഷിച്ചായിരുന്നു പിസി ജോർജ് ജയിച്ചത്. കുന്നത്തുനാടിൽ ട്വന്റി ട്വന്റി വിപ്ലവം നിയമസഭയിൽ പ്രതിഫലിക്കുമെന്ന ചോദ്യവും സജീവമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സമീപ പഞ്ചായത്തും പിടിച്ചതോടെ നിയമസഭയിലേക്ക് കൈനോക്കാൻ കിറ്റക്‌സ് മുതലാളി സാബു ജേക്കബ് തീരുമാനിച്ചു. എന്നാൽ സമ്പൂർണ്ണ പരാജയമായിരുന്നു ഫലം. കുന്നത്തുനാടിൽ പോലും അവർക്ക് മുന്നേറാനായില്ല. എല്ലായിടത്തും തോറ്റു തുന്നംപാടി. അത്തരമൊരു പരീക്ഷണം നിയമസഭയിലേക്ക് വേണ്ടെന്ന് ജനം വിലയിരുത്തി. വി ഫോർ കൊച്ചിക്കും എല്ലാവർക്കും പെൻഷൻ എന്ന ആശയവുമായെത്തിയ ഒഐഒപിയും അപ്രസക്തമായി. സിപിഎം മുന്നണിയിലേക്കും കോൺഗ്രസ് മുന്നണിയിലേക്കും മാത്രമായി കേരളം ചുരുങ്ങി.

രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയാകർഷിച്ച് എട്ടിടത്തു കന്നി മത്സരത്തിനിറങ്ങിയ ട്വന്റി 20ക്ക് ഒരിടത്തും ജയിക്കാനായില്ല. 6 മണ്ഡലങ്ങളിൽ മൂന്നാംസ്ഥാനത്തെത്തി. കുന്നത്തുനാട്, കൊച്ചി, കോതമംഗലം, വൈപ്പിൻ മണ്ഡലങ്ങളിൽ നേടിയ വോട്ടുകൾ എൽഡിഎഫ് വിജയത്തിനു നേരിട്ടു തുണയായപ്പോൾ പെരുമ്പാവൂരിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയാനും വഴിയൊരുക്കി. കിഴക്കമ്പലം ഉൾപ്പെടെ 4 പഞ്ചായത്തുകൾ ഭരിക്കുന്ന ട്വന്റി20ക്ക് ഈ പഞ്ചായത്തുകൾക്ക് അപ്പുറത്തേക്കു കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല. കുന്നത്തുനാട്, വൈപ്പിൻ, കൊച്ചി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലാണ് അവർ എൻഡിഎയെ പിന്തള്ളി മൂന്നാമതെത്തിയത്. തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളിലും തരക്കേടില്ലാത്ത വോട്ട് നേടി. യുഡിഎഫിനാണു ട്വന്റി20 യുടെ സാന്നിധ്യം കൂടുതൽ ദോഷം ചെയ്തതെങ്കിലും ചില മണ്ഡലങ്ങളിൽ എൻഡിഎ വോട്ടുകളും കുറഞ്ഞു.

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശക്തിപ്രകടിപ്പിച്ചെന്ന അവകാശവാദവുമായി എത്തിയ ജനകീയ കൂട്ടായ്മ വി ഫോർ കേരളയും ഒരു മണ്ഡലത്തിലും കാര്യമായ സ്വാധീനം ചെലുത്തിയില്ല. യുഡിഎഫ് മികച്ച നേട്ടമുണ്ടാക്കിയ തൃക്കാക്കരയിൽ വിഫോർ കേരള സ്ഥാനാർത്ഥിക്ക് ലഭിച്ചത് 149 വോട്ട് മാത്രം. വി ഫോർ കേരള കോഓർഡിനേറ്റർ നിപുൺ ചെറിയാൻ മൽസരിച്ച കൊച്ചി മണ്ഡലത്തിൽ ലഭിച്ചത് 2149 വോട്ട്. ഇതാണ് ഏറ്റവും ഉയർന്ന വോട്ടുനേട്ടവും.

വി ഫോർ സ്ഥാനാർത്ഥിയായി എറണാകുളം മണ്ഡലത്തിൽ മൽസരിച്ച സുജിത് സുകുമാരന് ലഭിച്ചതാകട്ടെ 1042 വോട്ടു മാത്രം. വൺ ഇന്ത്യ വൺ പെൻഷൻ (ഛകഛജ) എന്ന പേരിൽ പ്രചരിക്കുന്ന സോഷ്യൽ മീഡിയാ രാഷ്ട്രീയവും വിജയിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP