Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി; അർഹമായത് കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം; ചോരയും നീരമുള്ള യുവാക്കൾ രംഗത്തിറങ്ങണം; ഖാലിസ്ഥാൻ വിപ്ലവത്തിനുള്ള ആഹ്വാനമെന്ന് പറഞ്ഞ് ലീഡർ നുള്ളിയെടുത്തത് കേരള കോൺഗ്രസിനെ ഒന്നാം നമ്പറാക്കാനുള്ള ശ്രമം; പഞ്ചാബ് മോഡലിൽ പിള്ള രാജിവച്ച കഥ

കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി; അർഹമായത് കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം; ചോരയും നീരമുള്ള യുവാക്കൾ രംഗത്തിറങ്ങണം; ഖാലിസ്ഥാൻ വിപ്ലവത്തിനുള്ള ആഹ്വാനമെന്ന് പറഞ്ഞ് ലീഡർ നുള്ളിയെടുത്തത് കേരള കോൺഗ്രസിനെ ഒന്നാം നമ്പറാക്കാനുള്ള ശ്രമം; പഞ്ചാബ് മോഡലിൽ പിള്ള രാജിവച്ച കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ നെറ്റിപ്പട്ടം അണിഞ്ഞ ഗജവീരനായിരുന്നു ആർ ബാലകൃഷ്ണ പിള്ള. കേരളാ കോൺഗ്രസിനെ എങ്ങനേയും അധികാരത്തിൽ എത്തിക്കണമെന്ന മോഹവുമായി നടന്ന വ്യക്തി. അതിന് വേണ്ടിയായിരുന്നു പഞ്ചാബ് മോഡൽ പ്രസംഗം. കേരള രാഷ്ട്രീയം കേരളാ കോൺഗ്രസിന് അനുകൂലമാക്കാൻ പിള്ള നടത്തിയ ആ ശ്രമത്തെ പൊളിച്ചത് ലീഡർ കെ കരുണാകരനാണ്. രാജ്യദ്രോഹം പോലും ആരോപിച്ച് പിള്ളയുടെ മോഹം ലീഡർ നുള്ളുകയായിരുന്നു.

എന്തും തുറന്നു പറയുന്ന ക്ഷോഭിക്കുന്ന യുവത്വമായിരുന്നു ബാലകൃഷ്ണ പിള്ള. ഇതു തന്നെയാണ് പഞ്ചാബ് മോഡൽ പ്രസംഗത്തിലും നിറഞ്ഞത്. തന്ത്രങ്ങളിലൂടെ കേരള രാഷ്ട്രീയത്തിൽ താരമായ നയതന്ത്രമായിരുന്നു പിള്ളയുടേത്. വിവാദച്ചുഴികൾ നിറഞ്ഞതായിരുന്നു പിള്ളയുടെ രാഷ്ട്രീയജീവിതം. വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ 85-ൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാംഗവും അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യമന്ത്രിയും ബാലകൃഷ്ണപിള്ളയാണ്.

1985-ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതമന്ത്രി ആയിരിക്കെ ആർ ബാലകൃഷ്ണപിള്ള എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാകോൺഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണു പഞ്ചാബ് മോഡൽ പ്രസംഗം എന്ന പേരിൽ വിവാദമായത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റിയാണു അദ്ദേഹം പ്രസംഗിച്ചത്. ഇത് രാജീവ് ഗാന്ധി പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണു ചെയ്തതെന്ന് വിശ്വസിച്ച അദ്ദേഹം, മെയ് 25നു നടന്ന കേരള കോൺഗ്രസിന്റെ എറണാകുളം സമ്മേളനത്തിൽ കേരളത്തോടുള്ള അവഗണന തുടർന്നാൽ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെപ്പോലെ സമരത്തിനു (ഖാലിസ്ഥാൻ സമരം) നിർബദ്ധിതമാകുമെന്ന് പറഞ്ഞ പ്രസംഗം

ജി. കാർത്തികേയൻ യൂത്ത്കോൺഗ്രസ് നേതാവെന്ന നിലയിൽ ഏകകക്ഷി ഭരണത്തിനായി വാദിക്കുന്ന കാലമായതിനാൽ പിള്ള എന്ന മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാലംഘനമാണെന്നും പിള്ള രാജി വയ്ക്കണമെന്നും ആവശ്യം ഉയർന്നു. കേരള ഹൈക്കോടതിയിൽ വന്ന പൊതുതാൽപര്യ ഹർജിയിന്മേൽ ജസ്റ്റീസ് രാധാകൃഷ്ണമേനോന്റെ പരാമർശത്തെ തുടർന്ന് പിള്ള മന്ത്രിപദം രാജിവച്ചു. കെ.എം. മാണിക്കായിരുന്നു വൈദ്യുതി വകുപ്പിന്റെ അധിക ചുമതല. പിള്ളപ്രശ്നം തീരുമാനമാകാതെ നീണ്ടപ്പോൾ പത്രപ്രവർത്തകർ മുഖ്യമന്ത്രി കരുണാകരനെ നിരന്തരം ശല്യം ചെയ്തു. പിള്ളപ്രശ്നം എന്തായെന്ന പത്രക്കാരുടെ ചോദ്യം തുടർന്നപ്പോൾ 'എന്തു പിള്ള, ഏതു പിള്ള?' എന്നായിരുന്നു കരുണാകരന്റെ മറുചോദ്യം.

ഒടുവിൽ പിള്ളപ്രശ്നം പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കു വിട്ടുവെന്നായി കരുണാകരൻ. അക്കാലത്തായിരുന്നു രാജീവ് ഗാന്ധിയുടെ ലക്ഷദ്വീപ് യാത്ര. പ്രശസ്ത്ര പത്രപ്രവർത്തകരായ കെ.എം. റോയ്, എൻ.എൻ. സത്യവ്രതൻ, രങ്കമണി തുടങ്ങിയവരടങ്ങിയ സംഘം രാജീവ് ഗാന്ധിയോടു പിള്ളപ്രശ്നം ചോദിച്ചപ്പോൾ തന്റെ ശ്രദ്ധയിൽ ഇക്കാര്യം വന്നിട്ടില്ലെന്നും കരുണാകർജി പറഞ്ഞാൽ പരിഹരിക്കാവുന്നതേയുള്ളൂവെന്നുമായിരുന്നു മറുപടി. പിന്നീട് പിള്ളയുടേത് രാജ്യദ്രോഹ കുറ്റമാണെന്നും അതിൽ രാജീവ് ഗാന്ധി അതൃപ്തനാണെന്നും പറഞ്ഞ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. ഒരുവർഷത്തോളം പുറത്തുനിർത്തിയതിന് ശേഷം അദ്ദേഹത്തെ കരുണാകരൻവീണ്ടും മന്ത്രിസഭയിലെടുത്തു.

2010ൽ തന്റെ പഞ്ചാബ് മോഡൽ പ്രസംഗം ശരിയായിരുന്നുവെന്ന് പിന്നീട് പിള്ള പറയുകയുണ്ടായി. താൻ നടത്തിയ പഞ്ചാബ് മോഡൽ പ്രസംഗത്തിനൊപ്പം നിന്നിരുന്നെങ്കിൽ കേരളം ഭരിക്കാൻ കഴിയുന്ന വൻ ശക്തിയായി കേരളാ കോൺഗ്രസ് മാറുമായിരുന്നുവെന്ന് പിള്ള ഇപ്പോഴും വിശ്വസിച്ചിരുന്നു. അന്ന് കെ കരുണാകരനും കെ എം മാണിയും ചേർന്ന് തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് പിള്ള വിശദീകരിച്ചിരുന്നു. 1985 -മെയ് 25ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന പ്രസംഗത്തിന് പിന്നാലെ സംഭവവികാസങ്ങൾ, ജി കാർത്തികേയനെ മുൻനിർത്തിയുള്ള കെ കരുണാകരന്റെ കളിയായിരുന്നു എന്നാണ് ആത്മകഥയിൽ പിള്ള വിമർശനം ഉന്നയിച്ചത്. അന്നത്തെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും ആക്ഷേപമുയർത്തി പിള്ള.

കേരള കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിലായിരുന്നു ബാലകൃഷ്ണപ്പിള്ള കത്തിക്കയറിയത്. വ്യവസായ വികസനത്തിൽ പഞ്ചാബ് മോഡലിനെ പ്രകീർത്തിച്ച പിള്ള, ആവശ്യമെങ്കിൽ ആ ശൈലി കേരളം പിന്തുടരണമെന്നും പ്രസംഗിച്ചു. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി. കേരളത്തിന് അർഹമായത് കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരമുള്ള യുവാക്കൾ രംഗത്തിറങ്ങണം- ഇതായിരുന്നു പിള്ളയുടെ വാക്കുകൾ. പഞ്ചാബിൽ വിഘടനവാദം (ഖലിസ്ഥാൻ വാദം) കത്തിനിൽക്കുമ്പോഴായിരുന്നു പിള്ളയുടെ പ്രസംഗം എന്നതായിരുന്നു മറ്റൊരു ശ്രദ്ധേയമായ കാര്യം. പത്രങ്ങളിൽ പ്രസംഗം അച്ചടിച്ച് വന്നതോടെ വിവദം കത്തിക്കയറി. കാലപ ആഹ്വാനത്തെ പിള്ള തള്ളിപ്പറഞ്ഞെങ്കിലും, അന്ന് പ്രസംഗം റിപ്പോർട്ട് ചെയ്ത മാധ്യപ്രവർത്തകർ സംയുക്തമായി പ്രസംഗത്തിൽ കലാപ ആഹ്വനം ചെയ്തുവെന്ന് പ്രസ്താവനയിറക്കി.

വാക്കുകളിൽ വിവാദം ഒളിപ്പിക്കുന്ന തനത്‌ശൈലി പിന്നീടും പലവട്ടം ആർ ബാലകൃഷ്ണപ്പിള്ള ആവർത്തിച്ചതിനും കേരളരാഷ്ട്രീയം സാക്ഷിയായെങ്കിലും പഞ്ചാബ് മോഡൽ പ്രസംഗം ചരിത്രത്തിൽ പിള്ളയുടെ കറുത്ത ഏടുകളായി രേഖപ്പെടുത്തപ്പെട്ടു അബ്ദുൽ നാസർ മദനിയോടു ഇതുവരെ ചെയ്തത് ദ്രോഹമാണെന്ന് പിള്ള പറഞ്ഞതും ചർച്ചായിയരുന്നു. മദനിയെ തമിഴ്‌നാടിന് കൈമാറിയത് നായനാർ സർക്കാറിന്റെ തെറ്റായിരുന്നുവെന്ന് പറഞ്ഞ നേതാവാണ് പിള്ള. മദനി പറഞ്ഞിരുന്നു. മദനിയ്‌ക്കൊപ്പം നിന്ന് ഇടതുപക്ഷം മുതലെടുപ്പ് നടത്തുകയായിരുന്നുവെന്നായിരുന്നു മദനിയുടെ മോചനത്തിന് വേണ്ടി പിഡിപി നടത്തിയ സമരത്തിൽ പിള്ള പ്രസംഗിച്ചത്.

ഇടതു സർക്കാർ മദനിയ്‌ക്കൊപ്പം നിന്നു കാലു മാറുകയായിരുന്നു. ആന്റണി സർക്കാർ മദനിയുടെ മോചനത്തിനായി ശ്രമിച്ചിരുന്നു. മദനി വരുന്നതു കൊണ്ട് ഇവിടെ യാതൊരു ആഭ്യന്തര പ്രശ്‌നവും ഉണ്ടാകില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP