Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിപയിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആരോഗ്യമന്ത്രി; കോവിഡ് കാലത്ത് സംസ്ഥാനത്തിന്റെ യശസ്സ് ആഗോള തലത്തിൽ ഉയർത്തിയ ഭരണാധികാരി; പ്രതിസന്ധികളിൽ മലയാളികളെ ചേർത്തുപിടിച്ച ടീച്ചറമ്മയ്ക്ക് കേരളത്തിലെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം; മട്ടന്നൂരിൽ നിന്നും കെ കെ ശൈലജ വിജയിച്ചത് 61035 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; തകർത്തത് പി ജെ ജോസഫിന്റെ റെക്കോർഡ്

നിപയിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആരോഗ്യമന്ത്രി; കോവിഡ് കാലത്ത് സംസ്ഥാനത്തിന്റെ യശസ്സ് ആഗോള തലത്തിൽ ഉയർത്തിയ ഭരണാധികാരി; പ്രതിസന്ധികളിൽ മലയാളികളെ ചേർത്തുപിടിച്ച ടീച്ചറമ്മയ്ക്ക് കേരളത്തിലെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം; മട്ടന്നൂരിൽ നിന്നും കെ കെ ശൈലജ വിജയിച്ചത് 61035 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; തകർത്തത് പി ജെ ജോസഫിന്റെ റെക്കോർഡ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തിന്റ ഉറക്കു വനിതയാണ് കെ കെ ശൈലജ എന്ന ആരോഗ്യമന്ത്രി. കോവിഡ് വൈറസിന് മുന്നിൽ ലോകം പകച്ചു നിന്നപ്പോൾ പോലും അതിനെ ചെറുത്തു തോൽക്കാൻ ഇപ്പോഴും യുദ്ധത്തിലാണ് ശൈലജ. ഇങ്ങനെുള്ള ആരോഗ്യമന്ത്രിക്കാണ് കേരള ജനത ഏറ്റവും വലിയ ഭൂരിപക്ഷം സമ്മാനിച്ചത്. മട്ടന്നൂർ നിയോജക മണ്ഡലത്തിൽ പിണറായി മന്ത്രിസഭയിലെ രണ്ടാമനായ മന്ത്രി ഇ.പി ജയരാജന്റെ ഭൂരിപക്ഷം മറികടന്ന് റെക്കാർഡ് ഭൂരിപക്ഷം നേടി ആരോഗ്യ മന്ത്രി കെ.കെ ശൈലജ വിജയിച്ചത്. 61035 വോട്ടുകൾക്കാണ് ശൈലജ ഇവിടെ ജയിച്ചത്.

കഴിഞ്ഞ തവണ നാൽപതിനായിരത്തിലേറെ ഭൂരിപക്ഷം നേടിയ മണ്ഡലത്തിലാണ് ശൈലജ ഇക്കുറി ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയത്.കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും മാറിയാണ് ഇക്കുറി മന്ത്രി ശൈലജ സ്വന്തം ജന്മ നേടായ മട്ടന്നൂരിൽ ജനവിധി തേടിയത്. മുന്നണി ധാരണ പ്രകാരം നേരത്തെ മത്സരിച്ച കുത്തുപറമ്പ് മണ്ഡലം എൽ.ജെ.ഡി സ്ഥാനാർത്ഥി കെ.പി മോഹനന് വിട്ടുനൽകുകയായിരുന്നു.

സംസ്ഥാനത്ത് ഏറ്റവുംകൂടിയ ഭൂരിപക്ഷം എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു തുടക്കംമുതൽ മട്ടന്നൂരിൽ എൽഡിഎഫിന്റെ പ്രചാരണം. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്കുശേഷം അവസാന ലാപ്പിലാണ് മണ്ഡലത്തിൽ യുഡിഎഫിന്റെ പ്രചാരണം ശക്തമായത്. മട്ടന്നൂർ ആർഎസ്‌പിക്ക് നൽകിയതിൽ കോൺഗ്രസിൽ അതൃപ്തിയുണ്ടായിരുന്നു. ഇല്ലിക്കൽ ആഗസ്തിയായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി.ബിജു ഏളക്കുഴിയായിരുന്നു എൻഡിഎ സ്ഥാനാർത്ഥി.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുംകൂടുതൽ ഭൂരിപക്ഷം നേടിയത് കേരളാ കോൺ്രസിലെ പി ജെ ജോസഫായിരുന്നു. സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജനാണ് ഭൂരിപക്ഷത്തിൽ തൊട്ടുപിന്നിലുണ്ടായിരുന്നത്. തൊടുപുഴ മണ്ഡലത്തിൽ ജോസഫ് 45587 വോട്ടിനാണ് ജയിച്ചത്. മട്ടന്നൂർ മണ്ഡലത്തിൽനിന്ന് 43381 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയരാജൻ വിജയംനേടിയത്. ഈ വിജയങ്ങളെല്ലാം മറികടന്നാണ് കെ കെ ശൈലജ വിജയിച്ചു കയറിയത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയം അഭിമാനകരമാണെന്ന് മന്ത്രി കെ. കെ ശൈലജ പ്രതികരിച്ചു. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ എല്ലായ്‌പ്പോഴും വഞ്ചിക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയം. കരുത്തോടെയാണ് പിണറായി വിജയൻ കേരളത്തെ നയിച്ചതെന്നും കെ.കെ ശൈലജ പറഞ്ഞു. നൂറിനടുത്ത് സീറ്റ് ലഭിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. ജനങ്ങൾ എൽ.ഡി.എഫിനൊപ്പമുണ്ടെന്നതിന്റെ സൂചനയാണിത്. എൽ.ഡി.എഫിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. അത് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്നു. കരുത്തോടൊണ് പിണറായി നയിച്ചതെന്നം കെ കെ ശൈലജ അഭിപ്രായപ്പെട്ടു.

പല സർവേകളിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അടക്കം പിണറായിക്ക് ശേഷം ഏറ്റവും വലിയ ജനപിന്തുണ ലഭിച്ചിരുന്ന നേതാവും കെ കെ ശൈലജയാണ്. ആരോഗ്യമന്ത്രിയെന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനമായിരുന്നു ടീച്ചർക്ക്. അതുകൊണ്ട് തന്നെയാണ് ടീച്ചർ വലിയ വിജയം നേടുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP