Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംവരണ വിരുദ്ധതെക്കെതിരെ ലേഖനമെഴുതിയതിന് അദ്ധ്യാപകനെതിരെ നടപടി; കാലിക്കറ്റ് സർവകലാശാലയെ സവർണ്ണ അഗ്രഹാരമാക്കാനുള്ള ഇടത് സിൻഡിക്കേറ്റ് നീക്കം അംഗീകരിക്കില്ല: ഫ്രറ്റേണിറ്റി മൂവ്മെന്റ്

സംവരണ വിരുദ്ധതെക്കെതിരെ ലേഖനമെഴുതിയതിന് അദ്ധ്യാപകനെതിരെ നടപടി; കാലിക്കറ്റ് സർവകലാശാലയെ സവർണ്ണ അഗ്രഹാരമാക്കാനുള്ള ഇടത് സിൻഡിക്കേറ്റ് നീക്കം അംഗീകരിക്കില്ല: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്തെ സർവകലാശാലകൾ ജാതിവിവേചനം നടത്തുന്ന വരേണ്യ കേന്ദ്രങ്ങളാണെന്നും ദലിത്, ആദിവാസി വിഭാഗങ്ങളോടും മുസ്ലിം ന്യൂനപക്ഷങ്ങളോടും പുറംതള്ളൽ സമീപനമാണ് സ്വീകരിക്കുന്നത് എന്നും 'മാധ്യമം' ദിനപത്രത്തിൽ ലേഖനം എഴുതിയ കാലിക്കറ്റ് സർവ്വകലാശാലയിലെ ചരിത്ര വിഭാഗം അദ്ധ്യാപകനും ചരിത്രകാരനും ദളിത്- കീഴാള പഠന വിദഗ്ദ്ധനും ആയ ഡോ.കെ.എസ് മാധവന് എതിരെ കാലിക്കറ്റ് സർവ്വകലാശാല സ്വീകരിക്കുന്ന അച്ചടക്ക നടപടി പ്രതിഷേധാർഹമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മൂവ്മെന്റ്.

സംവരണ വിരുദ്ധതയെ ചോദ്യം ചെയ്യുന്നവരെ നിശബ്ദമാക്കി കാലിക്കറ്റ് സർവ്വകലാശാലയെ സവർണ അഗ്രഹാരമാക്കാനുള്ള ഇടത് സിൻഡിക്കേറ്റ് തീരുമാനത്തെ ചെറുത്ത് തോൽപിക്കും. സാമൂഹിക നീതിക്കും സംവരണ അട്ടിമറിക്കുമെതിരെ ശബ്ദിച്ചു കൊണ്ടിരിക്കുന്ന ഡോ.കെ.എസ് മാധവന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഐക്യദാർഢ്യം അറിയിക്കുകയാണ്.

സർവ്വകലാശാലയുടെ സൽപ്പേരിനു കളങ്കം വരുത്തിയെന്ന കുറ്റം ചുമത്തിയാണ് ഡോ.കെ.എസ് മാധവനോട് ഒരാഴ്‌ച്ചക്കകം വിശദീകരണം നൽകാൻ സർവ്വകലാശാല അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.കാലിക്കറ്റ് സർവ്വകലാശാലയിലെ അദ്ധ്യാപക നിയമനത്തിൽ ഉൾപ്പടെ വലിയ സ്വഭാവത്തിലാണ് സംവരണം അട്ടിമറിക്കപ്പെടുന്നത്. വിവരാവകാശ രേഖയിൽ പോലും സംവരണവുമായി ബന്ധപ്പെട്ട പലരേഖകളും കൈമാറാൻ യൂണിവേഴ്‌സിറ്റി തയ്യാറായിരുന്നില്ല. സർവ്വകലാശാല അധികൃതരുടെ ഇത്തരം നടപടികൾ സൂചിപ്പിക്കുന്നത് കാലിക്കറ്റ് സർവ്വകലാശാലയെ ഇടത് സിൻഡിക്കേറ്റിന്റെ നേതൃത്വത്തിൽ സവർണ്ണ അഗ്രഹാരമാക്കി മാറ്റാൻ ശ്രമിക്കുന്നു എന്നു തന്നെയാണ്.

സംവരണ അട്ടിമറിക്ക് എതിരിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നിരവധി നിയമ പോരാട്ടങ്ങൾ നടത്തി വരുന്നു. കാലിക്കറ്റ് അദ്ധ്യാപക നിയമനത്തിലെ സംവരണ അട്ടിമറിക്കെതിരെ ഫ്രറ്റേണിറ്റി ഫയൽ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. ഇത്തരം നിയമ പോരാട്ടങ്ങളെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കൂടുതൽ ശക്തിയോടെ മുന്നോട്ട് കൊണ്ട് പോകുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റിൽ സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു. അർച്ചന പ്രജിത്ത്, എസ്. മുജീബുറഹ്മാൻ, കെ.കെ അഷ്റഫ്, മഹേഷ് തോന്നക്കൽ, സാന്ദ്ര എം.ജെ, കെ.എം ഷെഫ്രിൻ, സനൽ കുമാർ, ലത്തീഫ് പി.എച്ച്, അമീൻ റിയാസ് തുടങ്ങിയവർ സെക്രട്ടറിയേറ്റ് യോഗത്തിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP