Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നേമത്ത് എൽഡിഎഫ്; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മുന്നിലെന്നും മനോരമ ന്യൂസ്; എം എം മണിയെ ഉടുമ്പൻചോല കൈവിടും; പീരുമേടും ദേവികുളത്തും അട്ടിമറിയെന്നും പ്രവചനം; നേമത്തും അരുവിക്കരയിലും തിരുവനന്തപുരത്തും കോവളത്തും എൽഡിഎഫ് അട്ടിമറി ജയം നേടുമെന്ന് മാതൃഭൂമിന്യൂസ്

നേമത്ത് എൽഡിഎഫ്; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മുന്നിലെന്നും മനോരമ ന്യൂസ്; എം എം മണിയെ ഉടുമ്പൻചോല കൈവിടും; പീരുമേടും ദേവികുളത്തും അട്ടിമറിയെന്നും പ്രവചനം; നേമത്തും അരുവിക്കരയിലും തിരുവനന്തപുരത്തും കോവളത്തും എൽഡിഎഫ് അട്ടിമറി ജയം നേടുമെന്ന് മാതൃഭൂമിന്യൂസ്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ശക്തമായ ത്രികോണമത്സരം നടന്ന നേമത്ത് എൽഡിഎഫ് മുന്നിലെത്തുമെന്നും കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളിയെ മറികടന്ന് എൻഡിഎയുടെ ശോഭാ സുരേന്ദ്രന്റെ മുന്നേറ്റം നടത്തുമെന്നും മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ് പോൾ. തിരുവനന്തപുരത്ത് എൽഡിഎഫും വർക്കലയിൽ യുഡിഎഫും വിജയപദമൂന്നാനുള്ള സാധ്യതയും എക്‌സിറ്റ് പോൾ ചൂണ്ടിക്കാട്ടുന്നു. തലസ്ഥാനത്ത് പതിനാലിൽ എൽഡിഎഫ് പത്തിലും യുഡിഎഫ് മൂന്നിലും എൻഡിഎ ഒരിടത്തും മുന്നേറ്റമുണ്ടാക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

കരുനാഗപ്പള്ളിയിൽ അട്ടിമറി സൂചനകളാണ് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ് പോൾ നൽകുന്നത്. നത്ത പോരാട്ടം നടന്ന കരുനാഗപ്പള്ളിയിൽ യുഡിഎഫിന് നേരിയ ലീഡെന്നാണ് പ്രവചനം.

ആലപ്പുഴ ജില്ലയിലെ അരൂരിൽ ഇടതുമുന്നണി തിരിച്ചുവരുമെന്ന് എക്‌സിറ്റ്‌പോൾ. എൽഡിഎഫ് ഇവിടെ 48.70 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. ഉപതിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട അരൂർ മണ്ഡലം ദലീമ ജോജോയിലൂടെ എൽഡിഎഫ് തിരിച്ചുപിടിക്കും. സിറ്റിങ് എംഎൽഎ ഷാനിമോൾ ഉസ്മാനെ 8.50% മാർജിനിൽ ദലീമ മറികടക്കും. കുട്ടനാട്ടിൽ യുഡിഎഫിന് നേരിയ മേൽക്കൈയെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. കേരള കോൺഗ്രസിലെ ജേക്കബ് എബ്രഹാമിന് പ്രവചിക്കുന്ന ലീഡ് പക്ഷേ 0.50% മാത്രമാണ്.

കോട്ടയം ജില്ലയിലെ പാലായിൽ കടുത്ത പോരിനൊടുവിൽ ജോസ് കെ.മാണി മുന്നിലെന്നാണ് എക്‌സിറ്റ്‌പോൾ ഫലം. കേരള കോൺഗ്രസ് എം പാലാ തിരിച്ചുപിടിക്കുമെന്നാണു പ്രവചനം. ചങ്ങനാശേരി എൽഡിഎഫിലേക്ക് എന്ന് വ്യക്തമാക്കുന്നു എക്‌സിറ്റ്‌പോൾ. ചങ്ങനാശേരിയിൽ കേരള കോൺഗ്രസ്എം 13.60 % വോട്ടിന് മുന്നിലെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം.

ഇടുക്കി ജില്ലയിലെ ദേവികുളം എൽഡിഎഫിന് നഷ്ടപ്പെടുമെന്ന് പ്രവചനം. കോൺഗ്രസിലെ ഡി.കുമാർ 5.40 % വോട്ടിന് മുന്നിലെത്തും. എം.എം.മണിയെ പ്രതിരോധത്തിലാക്കി അട്ടിമറി പ്രവചിക്കുന്നതാണ് മനോരമയുടെ എക്‌സിറ്റ് പോൾ. എം.എം.മണി പിന്നിലെന്നാണ് പ്രവചനം. യുഡിഎഫ് 42.00 ശതമാനം വോട്ട് നേടുമ്പോൾ എൽഡിഎഫ് 40.70 ശതമാനം വോട്ട് സ്വന്തമാക്കും

പീരുമേട്ടിൽ യുഡിഎഫ് അട്ടിമറി ജയം നേടുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. സിറ്റിങ് സീറ്റിൽ എൽഡിഎഫ് 5.60 % വോട്ടിന് പിന്നിലാകുമെന്നാണ് പ്രവചനം. രണ്ട് ടേം നിബന്ധനയിൽ ഇ.എസ്.ബിജിമോളെ മാറ്റി വാഴൂർ സോമന് സീറ്റ് നൽകിയ സിപിഐയ്ക്ക് നിരാശപ്പെടേണ്ടി വരും.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ അട്ടിമറി സാധ്യതയാണ് തെളിയുന്നത്. സിറ്റിങ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളി പിന്നിലെന്നാണ് പ്രവചനം. 2.90% മാർജിനിൽ എൽഡിഎഫ് അട്ടിമറി നടത്തുമെന്നാണ് പ്രവചനം. കൊച്ചി യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് ഇവിടെ 39.80 ശതമാനം വോട്ട് നേടും. കടുത്ത പോരാട്ടത്തിൽ 4 % മാർജിനിൽ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് എക്‌സിറ്റ് പോൾ. തൃപ്പൂണിത്തുറയിലും യുഡിഎഫ് തിരിച്ചുവരവാണ് പ്രവചനത്തിൽ. യുഡിഎഫ് 43.50 ശതമാനം വോട്ട് നേടുമ്പോൾ എൽഡിഎഫ് 30.60 ശതമാനം വോട്ടിൽ ഒതുങ്ങുമെന്നും സർവേ പറയുന്നു.

തിരുവനന്തപുരം ജില്ലയിൽ നേമം, അരുവിക്കര, തിരുവനന്തപുരം, കോവളം മണ്ഡലങ്ങളിൽ എൽഡിഎഫ് അട്ടിമറി ജയം നേടുമെന്ന് മാതൃഭൂമിന്യൂസ് ആക്‌സിസ് മൈഇന്ത്യ എക്‌സിറ്റ് പോൾ. ജില്ലയിൽ ഇടതുപക്ഷത്തിന് 11 മണ്ഡലങ്ങളിൽ ജയം നേടാനാകുമെന്നും പ്രവചിക്കുന്നു. ജില്ലയിൽ മൂന്നിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും സർവേ പ്രവചിക്കുന്നു.

കോവളം മണ്ഡലത്തിൽ എ. നീലലോഹിതദാസൻ നാടാരിലൂടെ എൽഡിഎഫ് അട്ടിമറി വിജയം നേടും. എം വിൻസെന്റ്(യുഡിഎഫ്), വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് അട്ടിമറി വിജയം നേടും. എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി രാജു വിജയിക്കും. സിറ്റിങ് എംഎൽഎ വി എസ് ശിവകുമാർ പരാജയപ്പെടും.

നേമം മണ്ഡലത്തിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സർവേ പറയുന്നു. ബിജെപിയുടെ കേരളത്തിലെ ഏക സീറ്റായ നേമത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ തോൽക്കും. കെ മുരളീധരനാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. 2016ൽ 8671 വോട്ടിനാണ് ഒ രാജഗോപാൽ മണ്ഡലത്തിൽ വിജയിച്ചത്. അരുവിക്കര മണ്ഡലത്തിൽ ഇടത് അട്ടിമറിയുണ്ടാവും. എൽഡിഎഫ് സ്ഥാനാർത്ഥി ജി സ്റ്റീഫൻ വിജയിക്കും. കെഎസ് ശബരീനാഥൻ(യുഡിഎഫ്), സിശിവൻകുട്ടി(എൻഡിഎ)എന്നിവരാണ് ജനവിധി തേടിയത്. 2016ൽ 21314 വോട്ടിന് കെഎസ് ശബരീനാഥൻ വിജയിച്ച മണ്ഡലമാണ് അരുവിക്കര.

നെയ്യാറ്റിൻകരയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ ആൻസലനും യുഡിഎഫ് സ്ഥാനാർത്ഥി ആർ സെൽവരാജും തമ്മിലാണ് കടുത്ത മത്സരം. സ് രാജശേഖരനാണ് എൻഡിഎ സ്ഥാനാർത്ഥി. ചിറയിൻകീഴ് എൽഡിഎഫിന് വേണ്ടി വി. ശശിയും യുഡിഎഫിന് വേണ്ടി ബി.എസ് അനൂപ് ചിറയിൽ ഏറ്റുമുട്ടുമ്പോൾ മത്സരം പ്രവചാനാതീതം. ജിഎസ് ആശാനാഥ് ആണ് എൻഡിഎ സ്ഥാനാർത്ഥി

കൊല്ലം ജില്ലയിൽ ഒൻപത് മണ്ഡലങ്ങളിൽ എൽഡിഎഫ് നേടും രണ്ടിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മാതൃഭൂമി ന്യൂസ് പറയുന്നത്. കരുനാഗപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആർ രാമചന്ദ്രനും യുഡിഎഫ് സ്ഥാനാർത്ഥി സിആർ മഹേഷും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് സർവേ. 2016ൽ ആർ രാമചന്ദ്രനാണ് 1759 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. എൻഡിഎയ്ക്ക് വേണ്ടി ബിറ്റി സുധീർ ആണ് കരുനാഗപ്പള്ളിയിൽ വിജയിച്ചത്.

ചവറ എൽഡിഎഫ് സ്ഥാനാർത്ഥി സുജിത്ത് വിജയൻ വിജയിക്കും. ഷിബു ബേബി ജോൺ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎയ്ക്ക് വേണ്ടി വിവേക് ഗോപൻ ജനവിധി തേടി. കുണ്ടറ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് സർവേ. എൽഡിഎഫ് സ്ഥാനാർത്ഥി ജെ മേഴ്സിക്കുട്ടിയമ്മ യുഡിഎഫ് സ്ഥാനാർത്ഥി പിസി വിഷണുനാഥ് എന്നിവർ തമ്മിലാണ് കടുത്ത മത്സരം. വനജ വിദ്യാധരനാണ് എൻഡിഎ സ്ഥാനാർത്ഥി. 2016ൽ മേഴ്സിക്കുട്ടിയമ്മ 30460 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് കുണ്ടറ.

പത്തനംതിട്ടയിൽ എൽഡിഎഫ് നാല് മണ്ഡലങ്ങളിൽ ജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്പോൾ സർവേ ഫലം പറയുന്നു. അടൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പറയുന്നത്. അടൂർ മണ്ഡലത്തിൽ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചനാതീതം. സിറ്റിങ് എംഎൽഎ ചിറ്റയം ഗോപകുമാറും യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് സർവേ പറയുന്നു. ബിജെപിക്ക് വേണ്ടി പന്തളം പ്രതാപനാണ് ജനവിധി തേടിയത്. 2016ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ 25324 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

ആലപ്പുഴയിലും എൽഡിഎഫിന് മേൽക്കൈയാണ് പ്രവചിക്കുന്നത്. എൽഡിഎഫ്-7, യുഡിഎഫ് 1, പ്രവചനാതീതം 1 എന്നിങ്ങനെയാണ് സർവേ പ്രഖ്യാപിക്കുന്നത്. അരൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ദലീമ ജോജോ വിജയിക്കും. ഷാനിമോൾ ഉസ്മാൻ(യുഡിഎഫ്), ടി അനിയപ്പൻ(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

കോട്ടയം ജില്ലയിലും ഇടതുപക്ഷത്തിനാണ് മുൻതൂക്കം പ്രവചിക്കുന്നത് എൽഡിഎഫ് 8 സീറ്റും യുഡിഎഫിന് 1 സീറ്റുമാണ് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. പാലാ മണ്ഡലത്തിൽ ജോസ് കെ മാണി വിജയിക്കും. 2016ൽ കെഎം മാണി 4703 വോട്ടിനും 2019ൽ മാണി സി കാപ്പനും(എൽഡിഎഫ്)വിജയിച്ച മണ്ഡലമാണ് പാലാ. ജോസ് കെ മാണി(എൽഡിഎഫ്)മാണി സി കാപ്പൻ(യുഡിഎഫ്),ജെ പ്രമീളാ ദേവി(എൻഡിഎ)എന്നിവരാണ് ഇത്തവണ മത്സരിക്കുന്നത്.

കടുത്തുരുത്തിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജ്ജ് വിജയിക്കും. മോൻസ് ജോസഫാണ് യുഡിഎഫ് സ്ഥാനാർത്ഥി. ലിജിൻ ലാൽ ആണ് എൻഡിഎ സ്ഥാനാർത്ഥി. കോട്ടയം മണ്ഡലത്തിൽ എൽഡിഎഫ് അട്ടിമറി. എൽഡിഎഫ് സ്ഥാനാർത്ഥി കെ അനിൽ കുമാർ വിജയിക്കും. സിറ്റിങ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ തോൽക്കും. ചങ്ങനാശ്ശേരി -എൽഡിഎഫ് സ്ഥാനാർത്ഥി ജോബ് മൈക്കിൾ വിജയിക്കും. പൂഞ്ഞാർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കളത്തുങ്കൽ വിജയിക്കും. സിറ്റിങ് എംഎൽഎയും കേരള ജനപക്ഷം സ്ഥാനാർത്ഥിയുമായ പിസി ജോർജ് തോൽക്കും.

എറണാകുളം ജില്ലയിൽ പെരുമ്പാവൂർ, ആലുവ, കളമശ്ശേരി, കൊച്ചി,തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം. എറണാകുളം മണ്ഡലത്തിൽ എൽഡിഎഫിന് അട്ടിമറി വിജയം പ്രവചിക്കുന്നു എക്സിറ്റ് പോൾ. എൽഡിഎഫ് സ്ഥാനാർത്ഥി ഷാജി ജോർജ് വിജയിക്കും. തൃശൂർ ജില്ലയിലെ 13 മണ്ഡലങ്ങളിൽ 12 ഉം എൽ.ഡി.എഫ് നേടുമെന്നാണ് പ്രവചനം. ഗുരുവായൂർ മണ്ഡലത്തിൽ ഫലം പ്രവചനാതീതമാണെന്നും എക്‌സിറ്റ് പോൾ പറയുന്നു. പാലക്കാട് ജില്ലയിലെ 12 മണ്ഡലങ്ങളിൽ എട്ടിടത്തും എൽ.ഡി.എഫ് വിജയിക്കുമെന്നാണ് പ്രവചനം. തൃത്താല, പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട് മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമാണെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP