Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃശൂർ ചുവപ്പണിയും; പതിമൂന്ന് മണ്ഡലങ്ങളിൽ പന്ത്രണ്ടും എൽഡിഎഫിന്; ഗുരുവായൂർ പ്രവചനാതീതം; പാലക്കാട് ജില്ലയിൽ പന്ത്രണ്ടിൽ എട്ടിടത്തും ഇടത് മുന്നേറ്റം; തൃത്താല, പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട് മണ്ഡലങ്ങൾ പ്രവചിക്കാനാവില്ലെന്നും മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ

തൃശൂർ ചുവപ്പണിയും; പതിമൂന്ന് മണ്ഡലങ്ങളിൽ പന്ത്രണ്ടും എൽഡിഎഫിന്; ഗുരുവായൂർ പ്രവചനാതീതം; പാലക്കാട് ജില്ലയിൽ പന്ത്രണ്ടിൽ എട്ടിടത്തും ഇടത് മുന്നേറ്റം;  തൃത്താല, പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട് മണ്ഡലങ്ങൾ പ്രവചിക്കാനാവില്ലെന്നും മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: പാലക്കാട് തൃശൂർ ജില്ലകൾ ഇടത് തുടർഭരണത്തിന് അനുകൂലമായി ജനവിധി എഴുതിയെന്ന പ്രവചനവുമായി മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ.
മധ്യകേരളത്തിലെ 98 മണ്ഡലങ്ങളിലെ ഫലങ്ങളാണ് ഇന്ന് മാതൃഭൂമി ന്യൂസ് പുറത്തുവിടുന്നത്. തൃശൂർ ജില്ലയിലെ 13 മണ്ഡലങ്ങളിൽ 12 ഉം എൽ.ഡി.എഫ് നേടുമെന്നാണ് പ്രവചനം. ഗുരുവായൂർ മണ്ഡലത്തിൽ ഫലം പ്രവചനാതീതമാണെന്നും എക്‌സിറ്റ് പോൾ പറയുന്നു.

പാലക്കാട് ജില്ലയിലെ 12 മണ്ഡലങ്ങളിൽ എട്ടിടത്തും എൽ.ഡി.എഫ് വിജയിക്കുമെന്നാണ് പ്രവചനം. തൃത്താല, പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട് മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമാണെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.

തൃശൂർ ജില്ല

ചേലക്കര മണ്ഡലം കെ രാധാകൃഷ്ണനിലൂടെ എൽഡിഎഫ് നിലനിർത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 10200 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചേലക്കര മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. സിസി ശ്രീകുമാർ(യുഡിഎഫ്), ഷാജുമോൻ വട്ടേക്കാട്(എൻഡിഎ)എന്നിവരാണ് ഇക്കുറി ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ.

കുന്നംകുളം എ.സി മൊയ്തീൻ തന്നെ വീണ്ടും വിജയിക്കും. മൊയ്തീനെതിരേ പ്രദേശികനേതാവ് കെ. ജയശങ്കറിനെയാണ് യു.ഡി.എഫ്. കളത്തിലിറക്കിയത്. ജില്ലാ പ്രസിഡന്റ് കെ.െക. അനീഷ്‌കുമാറിനെയാണ് എൻ.ഡി.എ. സ്ഥാനാർത്ഥി.

ഗുരുവായൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം. എൻകെ അക്‌ബർ(എൽഡിഎഫ്)കെഎൻഎ ഖാദർ(യുഡിഎഫ്),ദിലീപ് നായർ(ഡിഎസ്ജെപി)എന്നിവരാണ് മത്സരിച്ച മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ കെവി അബ്ദുൾ ഖാദർ 15098 വോട്ടിനാണ് ഗുരുവായൂരിൽ നിന്ന് വിജയിച്ചത്.

മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ : പാലക്കാട് 12 ൽ എട്ടും എൽഡിഎഫിന് ്യുഞലമറ ങീൃല..

മണലൂർ- എൽ.ഡി.എഫ്. സ്ഥാനാർത്ഥി മുരളി പെരുനെല്ലി വിജയിക്കും. മൂന്നാം തവണയാണ് അദ്ദേഹം ജനവിധി തേടുന്നത്. ഡി.സി.സി. ജനറൽ സെക്രട്ടറിയും ഐടി. സെൽ കൺവീനറുമായ വിജയ് ഹരിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. പ്രമുഖ നേതാവ് എ.എൻ രാധാകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പള്ളി വിജയിക്കും. 2016ൽ യുഡിഎഫ് സ്ഥാനാർത്ഥി 43 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് വടക്കാഞ്ചേരിയിൽ നിന്ന് വിജയിച്ചത്. ഇക്കുറി സിറ്റിങ് എംഎൽഎ അനിൽ അക്കരയെ യുഡിഎഫും ഉല്ലാസ് ബാബുവിനെ എൻ.ഡി.എ.യും വീണ്ടും പരീക്ഷിച്ച മണ്ഡലമാണ് വടക്കാഞ്ചേരി.

ഒല്ലൂർ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ. രാജൻ നിലനിർത്തും. യു.ഡി.എഫ്. സ്ഥാനാർത്ഥിയായി എത്തുന്നത് ജോസ് വള്ളൂരിലാണ്. പ്രമുഖ നേതാവ് ബി. ഗോപാലകൃഷ്ണൻ ആണ് എൻ.ഡി.എ. സ്ഥാനാർത്ഥി.

തൃശൂർ മണ്ഡലം പി ബാലചന്ദ്രനിലൂടെ എൽഡിഎഫ് നിലനിർത്തും. പത്മജ വേണുഗോപാൽ(യുഡിഎഫ്), സിനിമാ താരം സുരേഷ് ഗോപി(എൻഡിഎ)എന്നിവരാണ് ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ മന്ത്രി വി എസ് സുനിൽ കുമാർ 6987 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃശൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

നാട്ടിക- നാട്ടിക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി.സി മുകുന്ദൻ വിജയിക്കും. സുനിൽ ലാലൂർ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. ലോചനൻ അമ്പാട്ട് എൻഡിഎ സ്ഥാനാർത്ഥി.

കയ്പമംഗലം മണ്ഡലം സിറ്റിങ് എംഎൽഎ ഇ.ടി ടൈസണിലൂടെ എൽഡിഎഫ് നിലനിർത്തും. ശോഭാ സുബിൻ(യുഡിഎഫ്),സിഡി ശ്രീലാൽ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ.ടി ടൈസൺ 33400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കയ്പമംഗലത്ത് നിന്ന് വിജയിച്ചത്.

ഇരിങ്ങാലക്കുട എൽഡിഎഫ് സ്ഥാനാർത്ഥി ആർ ബിന്ദു വിജയിക്കും. തോമസ് ഉണ്ണിയാടൻ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. ജേക്കബ് തോമസ് ആണ് എൻഡിഎ സ്ഥാനാർത്ഥി.

പുതുക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ രാമചന്ദ്രൻ വിജയിക്കും. സുനിൽ അന്തിക്കാട്(യുഡിഎഫ്),എ നാഗേഷ്(എൻഡിഎ)എന്നിവരാണ് മത്സരിച്ച് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ മന്ത്രി സി രവീന്ദ്രനാഥ് 38478 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പുതുക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

ചാലക്കുടി എൽഡിഎഫ് സ്ഥാനാർത്ഥി ഡെന്നീസ് കെ. ആന്റണി വിജയിക്കും. സനീഷ് കുമാർ ആണ് ജോസഫ് ആണ് യുഡിഎഫ് സ്ഥാനാർത്ഥി. കെ.എ ഉണ്ണികൃഷ്ണൻ എൻഡിഎയ്ക്ക് വേണ്ടി ജനവിധി തേടുന്നു

കൊടുങ്ങല്ലൂർ മണ്ഡലം സിറ്റിങ് എംഎൽഎ വിആർ സുനിൽകുമാറിലൂടെ എൽഡിഎഫ് നിലനിർത്തും. എംപി ജാക്സൺ(യുഡിഎഫ്),സന്തോഷ് ചെറാക്കുളം(എൻഡിഎ)എന്നിവരാണ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ എൽഡിഎഫ് സ്ഥാനാർത്ഥി വിആർ സുനിൽ കുമാർ 22791 വോട്ടിനാണ് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

പാലക്കാട് ജില്ല

തൃത്താല മണ്ഡലം പ്രവചനാതീതമാണെന്ന് എക്സിറ്റ് പോൾ ഫല പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 10547 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി വിടി ബൽറാം വിജയിച്ചത്. എംബി രാജേഷ്(എൽഡിഎഫ്), വിടി ബൽറാം(യുഡിഎഫ്), ശങ്കു ടി ദാസ്(എൻഡിഎ)എന്നിവരാണ് ഇക്കുറി തൃത്താലയിൽ നിന്ന് ജനവിധി തേടുന്നത്.

പട്ടാമ്പി മുഹമ്മദ് മുഹ്സിൻ നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലം. 2016ൽ മുഹമ്മദ് മുഹ്സിൻ സിപി മുഹമ്മദിനെതിരെ അട്ടിമറി വിജയം നേടിയാണ് മഢലം പിടിച്ചെടുത്തത്. 7404 വോട്ടിന്റെ ഭരിപക്ഷത്തിനാണ് മുഹസിൻ അന്ന് വിജയിച്ചത്.
യുത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയെയാണ് കോൺഗ്രസ് കളത്തിലിറക്കിയത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെഎം ഹരിദാസാണ് എൻഡിഎ സ്ഥാനാർത്ഥി.

ഒറ്റപ്പാലം - ഒറ്റപ്പാലത്തെ മത്സരം പ്രവചനാതീതം എന്നാണ് എക്സിറ്റ് പോൾ ഫലം. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിലൊന്നാണ് ഒറ്റപ്പാലം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇടത് സ്ഥാനാർത്ഥികളെ മാത്രമാണ് മണ്ഡലം തുണച്ചത്. കഴിഞ്ഞ തവണ 16000ത്തിലേറെ വോട്ടുകൾക്ക് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തി പി ഉണ്ണിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇത്തവണ ഉണ്ണി മത്സരരംഗത്തില്ല. പകരം സിപിഎമ്മിലെ യുവനേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ പ്രേംകുമാറാണ് സ്ഥാനാർത്ഥി. മണ്ഡലം തിരിച്ചുപിടിക്കാൻ മുൻ ഐഎഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ പി സരിനെയാണ് കോൺഗ്രസ് രംഗത്തിറക്കിയത്. കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച പി വേണുഗോപാലാണ് ബിജെപി സ്ഥാനാർത്ഥി.

ഷൊർണൂർ മണ്ഡലം പി മമ്മിക്കുട്ടിയിലൂടെ എൽഡിഎഫ് നിലനിർത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പികെ ശശി 24547 വോട്ടിന് ജയിച്ച മണ്ഡലമാണ് പികെ ശശി. ടിഎച്ച് ഫിറോസ് ബാബു(യുഡിഎഫ്)സന്ദീപ് വാര്യർ(എൻഡിഎ)എന്നിവരാണ് മറ്റുള്ള സ്ഥാനാർത്ഥികൾ.

കോങ്ങാട്- സംവരണ മണ്ഡലമായ കോങ്ങാട് എൽഡിഎഫ് സ്ഥാനാർത്ഥി കെ ശാന്തകുമാരി വിജയിക്കുമെന്ന് എക്സിറ്റ്പോൾ. നിലവിൽ ഇടതുമുന്നണിക്കൊപ്പമാണ്. 2011ൽ രൂപീകൃതമായ ശേഷം കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത് കെവി വിജയദാസായിരുന്നു. ഇദ്ദേഹം എംഎ‍ൽഎ ആയിരിക്കെ അന്തരിച്ചു. കോൺഗ്രസിൽനിന്ന് ഏറ്റെടുത്ത സീറ്റിൽ യുസി രാമനാണ് ലീഗ് സ്ഥാനാർത്ഥി. ബിജെപി ഒറ്റപ്പാലം മണ്ഡലം സെക്രട്ടറിയായ എം സുരേഷ് ബാബുവാണ് എൻഡിഎ സ്ഥാനാർത്ഥി.

മണ്ണാർക്കാട് മണ്ഡലത്തിലെ ഫലം പ്രവചനാതീതം. സിറ്റിങ് എംഎൽഎ(യുഡിഎഫ്), സുരേഷ് രാജ്(എൽഡിഎഫ്), നസീമ ഷറഫുദ്ദീൻ(എഐഎഡിഎംകെ)എന്നിവരാണ് മണ്ണാർക്കാട് ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീൻ 12325 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് മണ്ണാർക്കാട്.

പാലക്കാട് മണ്ഡലത്തിൽ ഫലം പ്രവചനാതീതം. സിറ്റിങ് എംഎൽഎ(ഷാഫി പറമ്പിൽ),സിപി പ്രമോദ്(എൽഡിഎഫ്),ഈ ശ്രീധരൻ(എൻഡിഎ)എന്നിവരാണ് പാലക്കാട് നിന്ന് ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ 17483 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് പാലക്കാട്.

മലമ്പുഴ - 20 വർഷം തുടർച്ചയായി വി എസ് പ്രതിനിധീകരിച്ച മലമ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ. പ്രഭാകരൻ വിജയിക്കും.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനം പിടിച്ച ബിജെപിയുടെ സി കൃഷ്ണകുമാർ തന്നെയാണ് ഇത്തവണയും എൻഡിഎ സ്ഥാനാർത്ഥി. ഡിസിസി സെക്രട്ടറി എസ്‌കെ അനന്തകൃഷ്ണനാണ് യുഡിഎഫ് സാരഥി.

ചിറ്റൂർ മണ്ഡലം കെ കൃഷ്ണൻകുട്ടിയിലൂടെ എൽഡിഎഫ് നിലനിർത്തുമെന്ന് ഫലം. സുമേഷ് അച്യുതൻ(യുഡിഎഫ്),വി നടേശൻ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കൃഷ്ണൻകുട്ടി 7285 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് ചിറ്റൂർ.

നെന്മാറ മണ്ഡലം സിറ്റിങ് എംഎൽഎ കെ ബാബുവിലൂടെ എൽഡിഎഫ് നിലനിർത്തും. സിഎൻ ജയകൃഷ്ണൻ(യുഡിഎഫ്)എഎൻ അനുരാഗ്(ബിഡിജെഎസ്)എന്നിവരാണ് മറ്റുള്ള സ്ഥാനാർത്ഥികൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ ബാബു 7408 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് നെന്മാറ.

ആലത്തൂർ മണ്ഡലം കെഡി പ്രസേനനിലൂടെ എൽഡിഎഫ് നിലനിർത്തും. പാളയം പ്രദീപ്(യുഡിഎഫ്), പ്രശാന്ത്(ബിജെപി)എന്നിവരാണ് മറ്റുള്ള സ്ഥാനാർത്ഥികൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെഡി പ്രസേനൻ 36060 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആലത്തൂരിൽ നിന്ന് വിജയിച്ചത്.

തരൂർ എൽഡിഎഫ് സ്ഥാനാർത്ഥി പി.പി സുമോദ് വിജയിക്കും. 2001ലും 2006ലും എ.കെ. ബാലനുമാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്. തരൂർ മണ്ഡലം നിലവിൽ വന്നശേഷം 2011-ലും 2016 ലും എ.കെ. ബാലൻ വിജയിച്ചു. കെ.എ ഷീബയാണ് യുഡിഎഫ് സ്ഥാനാർത്ഥി.കെ.പി ജയപ്രകാശൻ ആണ് എൻഡിഎ സ്ഥാനാർത്ഥി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP