Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കിരീടാവകാശികൾക്കപ്പുറം ഞങ്ങൾ പച്ച മനുഷ്യരാണ്; വില്യമും കേയ്റ്റും മൂന്ന് കുട്ടികളും ചേർന്നുള്ള സുന്ദര ചിത്രങ്ങൾ പങ്കിട്ട് സ്‌നേഹ കണ്ണീരൊഴുക്കി ബ്രിട്ടണിലെ രാജഭക്തന്മാർ

കിരീടാവകാശികൾക്കപ്പുറം ഞങ്ങൾ പച്ച മനുഷ്യരാണ്; വില്യമും കേയ്റ്റും മൂന്ന് കുട്ടികളും ചേർന്നുള്ള സുന്ദര ചിത്രങ്ങൾ പങ്കിട്ട് സ്‌നേഹ  കണ്ണീരൊഴുക്കി ബ്രിട്ടണിലെ രാജഭക്തന്മാർ

സ്വന്തം ലേഖകൻ

ങ്ങളുടെ പത്താം വിവാഹ വാർഷികദിനത്തിൽ ആശംസകൾ നേർന്ന എല്ലാവർക്കും കൃതജ്ഞതയർപ്പിച്ചുകൊണ്ട് വില്യമും കെയ്റ്റും തങ്ങളുടെ കുടുംബ ജീവിതത്തിലെ ചില അപൂർവ്വ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. എൻസിങ്ടൺ പാലസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലായിരുന്നു ഈ വീഡിയോ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തുവർഷമായി ഞങ്ങൾക്ക് തരുന്ന സ്നേഹത്തിനും കരുതലിനും പിന്തുണയ്ക്കും നന്ദി പറയുന്നു എന്നായിരുന്നു ഇതിന് അടിക്കുറിപ്പിട്ടിരുന്നത്.

വില്യമും കെയ്റ്റും അവരുടെ മൂന്ന്മക്കളും ചേർന്ന് ആഘോഷിക്കുന്ന ചില സ്വകാര്യ നിമിഷങ്ങളാണ് ഈ ചെറിയ വീഡിയോയിൽ ഉള്ളത്. തികച്ചും സാധാരണ വേഷങ്ങളണിഞ്ഞ്, ബ്രിട്ടന്റെ ഭാവി രാജാവും കുടുംബവും നോർഫോക്കിലെ ബീച്ചിൽ മണൽ കൂനകളിൽ കയറുന്ന ദൃശ്യങ്ങൾ ഇതിലുണ്ട്. ഗ്രാമീണാന്തരീക്ഷത്തിൽ കാംപ് ഫയറിനു ചുറ്റുമിരുന്ന് മാർഷ്മാലോസ് ടോസ്റ്റ് ചെയ്യുന്നതും തങ്ങളുടെ അന്മർ ഹാൾ എന്ന വീടിന്റെ പൂന്തോട്ടത്തിൽ കളിക്കുന്നതും വീഡിയോയിൽ ഉണ്ട്.

ടെസ്‌കോ, ഡിയാഗോ, റെഡ് ബുൾ, ഊബർ ഈറ്റ്സ്, പ്യൂമ തുടങ്ങിയ ലോകോത്തര ബ്രാൻഡുകൾക്കായി നിരവധി വീഡിയോകൾ ചെയ്തിട്ടുള്ള വിൽ വാറിനെയാണ് തങ്ങളുടെ പത്താം വിവാഹ വാർഷികത്തിന്റെ വീഡിയോ നിർമ്മാണത്തിനായി വില്യമും കെയ്റ്റും ഏൽപിച്ചിരുന്നത്. ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ ദമ്പതിമാർ, പരസ്പരം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും കണ്ണിൽ കണ്ണിൽ നോക്കി സ്നേഹം പ്രകടിപ്പിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. അതുപോലെ കുറുമ്പ് കാണിച്ച് ഓടിരക്ഷപ്പെടുന്ന ഇളയമകൻ ലൂയിസ് രാജകുമാരനും ഷാർലറ്റ് രാജകുമാരിക്കും പുറകെ അവരെ പിടിക്കാൻ ഓടുന്ന വില്യം രജകുമാരനെയും ഒരു സീനിൽ കാണാം.

അവരുടെ നോർഫോക്കിലെ വസതിയിൽ നിന്നുള്ള ദൃശ്യത്തിൽ അമ്മയെ മുറ്റം മുഴുവൻ ഓടിക്കുന്ന കുട്ടിക്കുറുമ്പനായ ലൂയിസിനെ കാണാം. ഓടിത്തളർന്ന ജോർജ്ജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും അവസാനം അമ്മയ്ക്കും അച്ഛനുമൊപ്പം കാമ്പ് ഫയറിനു മുന്നിൽ വന്നിരിക്കുന്നതും കാണാം. ഈ ദിനത്തിൽ ഡയാനാ രാജകുമാരി ജീവിച്ചിരുന്നെങ്കിൽ ഈ സുന്ദരമായ കുടുംബത്തെ കണ്ട് അഭിമാനം കൊള്ളുമായിരുന്നു എന്നാണ് അധികം പേരും ഇതിനു താഴെ കമന്റായി എഴുതിയിരിക്കുന്നത്. മുഴുവൻ ബ്രിട്ടീഷുകാർക്കും പ്രചോദനവും മാതൃകയുമാകുന്ന കുടുംബമാണിതെന്നും പലരും എഴുതി. രാജ്ഞിയോട് കാണിക്കുന്ന ആത്മാർത്ഥതയാണ് ഈ കുടുംബത്തിന്റെ എല്ലാ ഐശ്വര്യത്തിനും കാരണമെന്നും പലരും പറയുന്നുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP