Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയ കേസ്: മലപ്പുറത്ത് 39കാരനായ പ്രതി മിസ്ബാർ അലിക്ക് ജാമ്യം നിഷേധിച്ച് പോക്സോ കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  വീട്ടിൽ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയ കേസ്: മലപ്പുറത്ത് 39കാരനായ പ്രതി മിസ്ബാർ അലിക്ക് ജാമ്യം നിഷേധിച്ച് പോക്സോ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വന്തം വീട്ടിൽ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയ യുവാവിന് ജാമ്യമില്ല. എടപ്പറ്റ പുത്തൻകുളം പൂളമ്പറത്ത് മിസ്ബാർ അലി (39)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്. 2020 സെപ്റ്റംബർ 25നാണ് കേസിന്നാസ്പദമായ സംഭവം.

അതേ സമയം മദ്രാസാ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷയും ഇന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് എടവങ്കാരൻ കുഞ്ഞിമൊയ്തീൻ (54)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 മാർച്ച് മൂന്നിനാണ് സംഭവം.

മാർച്ച് എട്ടിന് കാളികാവ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റൊരു കേസിൽ പന്ത്രണ്ട് വയസ്സ് പ്രായമുള്ള ദളിത് വിഭാഗത്തിൽപെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി കോടി റിമാൻഡ് ചെയ്തു. മമ്പാട് പുള്ളിപ്പാടം കാഞ്ഞിരാല അബ്ദുൽ ഹമീദ് (27) ആണ് പ്രതി. 2021 മാർച്ച് 16ന് പുലർച്ചെ രണ്ടുമണിക്ക് പുള്ളിപ്പാടം കറുകമണ്ണയിലെ വീട്ടിൽ അത്രിക്രമിച്ചു കയറി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. നിലമ്പൂർ ഡിവൈഎസ്‌പി കെ കെ അബ്ദുൽ ഷരീഫ് മാർച്ച് 23നാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി റിമാന്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP