Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആകെ അറിയാവുന്നത് പ്രഭാതസവാരിക്കിടെ വയോധികനെ ഇടിച്ചിട്ടത് സാൻട്രോ കാർ എന്ന്; കാർ രണ്ടുമാസം ഒളിപ്പിക്കണമെങ്കിൽ ഡ്രൈവർ ചില്ലറക്കാരനല്ലെന്ന് എസിപി ബാലകൃഷ്ണൻ നായരുടെ ഊഹം; കണ്ണൂർ മയ്യിലെ അപകടത്തിൽ കാസർകോട്ട് നിന്ന് പ്രതിയെ പിടികൂടിയത് ഇങ്ങനെ

ആകെ അറിയാവുന്നത് പ്രഭാതസവാരിക്കിടെ വയോധികനെ ഇടിച്ചിട്ടത് സാൻട്രോ കാർ എന്ന്; കാർ രണ്ടുമാസം ഒളിപ്പിക്കണമെങ്കിൽ ഡ്രൈവർ ചില്ലറക്കാരനല്ലെന്ന് എസിപി ബാലകൃഷ്ണൻ നായരുടെ ഊഹം; കണ്ണൂർ മയ്യിലെ അപകടത്തിൽ കാസർകോട്ട് നിന്ന് പ്രതിയെ പിടികൂടിയത് ഇങ്ങനെ

ബുർഹാൻ തളങ്കര

കാസർകോട്: പ്രഭാതസവാരിക്കിറങ്ങിയ വയോധികനെ വാഹനമിടിച്ചു കൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിലായതോടെ തെളിഞ്ഞത് രണ്ടുമാസമായി തുമ്പില്ലാതിരുന്ന കേസ്. സംഭവത്തിൽ കാസർകോട് സ്വദേശിയായ യുവാവാണ് പൊലിസ് അന്വേഷണത്തിൽ പിടിയിലായത്. മയ്യിൽ ടൗണിൽ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു റിട്ട. അദ്ധ്യാപകൻ ചെക്യാട്ടുകാവിനു സമീപം യു.ബാലകൃഷ്ണൻ (72) മരിച്ച കേസിലെ പ്രതി കാസർകോട് ഹിദായത്ത് നഗറിലെ മൊയ്തീൻ കുഞ്ഞി (35)യാണ് അറസ്റ്റിലായത്.

കാസർകോട് ഹിദായത്ത് നഗറിലെ മൊയ്തീൻ കുഞ്ഞി (35)യാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നും ഒളിപ്പിച്ച നിലയിൽ കാറും കണ്ടെത്തി. കണ്ണൂർ എ സി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 23നു പുലർച്ചെയാണ് സംഭവം. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു കേസന്വേഷണത്തിന് തുമ്പില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ പൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

അപകടം വരുത്തിയ കെ.എൽ, 13. എസ്. 7764 നമ്പർ സാൻട്രോ കാർ കാസർകോഡ്് ആദൂരിലെ കിന്നിഗാറിലെ പ്രതിയുടെ ബന്ധുവീട്ടിൽ നിന്നാണ് അന്വേഷണ സംഘം ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് പുലർച്ചെയാണ് മയ്യിൽ ടൗണിൽ വെച്ച് പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു റിട്ടയേർഡ് അദ്ധ്യാപകനും കേരള പെൻഷൻ സംഘടന ഭാരവാഹിയുമായ യു.ബാലകൃഷ്ണൻ മരിച്ചത്. ഈ കേസിൽ പ്രതിയുടെ രേഖചിത്രം ഉൾപ്പെടെ തയ്യാറാക്കി അന്വേഷണം നടത്തിയെങ്കിലും മയ്യിൽ പൊലീസിന് ഇടിച്ച വാഹനമോ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് കേസഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

എ സി പിയെ കൂടാതെ മയ്യിൽ ഇൻസ്‌പെക്ടർ ബഷീർ എസ് ഐ സുരേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇടിച്ച കാർ സാൻട്രോ എന്ന് മാത്രമേ പൊലീസിനും നാട്ടുകാർക്കും അറിയുമായിരുന്നുള്ളു. പുലർച്ചെ അപകടം ഉണ്ടായതിനെ തുടർന്ന് ഭയന്ന് നിർത്താതെ പോയത് സാധാരണക്കാരൻ ആണെങ്കിൽ രണ്ടുമാസം ഇത് പൊതുസമൂഹത്തിന്റെ മുന്നിൽ ഒളിപ്പിച്ചു നിർത്താൻ സാധിക്കില്ല. കുഴൽപ്പണം, കഞ്ചാവ്, ചന്ദനം പോലുള്ള വസ്തുക്കൾ അനധികൃതമായി കടത്തുമ്പോഴോ അതല്ലെങ്കിൽ കുറ്റവാളികളോ ആയിരിക്കാം വാഹനം ഓടിച്ചിരുന്നതെന്ന നിഗമനത്തിലാണ് ഏ സി പി ബാലകൃഷ്ണൻ നായർ ആദ്യമെത്തിയത്.

തുടർന്ന് കണ്ണൂർ കാസർകോടുള്ള ഇത്തരം ആളുകളെ കേന്ദ്രീകരിച്ചു രഹസ്യ അന്വേഷണം നടത്തുന്നതിനിടയിൽ കാസർകോട് ഒരു ചന്ദന കടത്തുകാരന്റെ കൈവശം ഒരു സാൻട്രോ കാർ ഉണ്ടായിരുന്നതായും അത് ഇപ്പോൾ ഉപയോഗിക്കാറില്ലന്നും വിവരം എ സി പിക്ക് ലഭിച്ചു. കാസർകോട്ടെത്തിയ എസിപി പി വണ്ടിയോടിച്ച വ്യക്തിയെ കണ്ടെത്തി ചോദ്യംചെയ്തപ്പോൾ തീർത്തും വിപരീതമായ ഉത്തരങ്ങളാണ് ലഭിച്ചത്.

താൻ വർഷങ്ങൾക്കു മുമ്പ് വയനാട് പോയതല്ലാതെ കാസർകോട് ജില്ല വിട്ട് മറ്റെവിടെയും പോയിട്ടില്ലെന്നും ഓട്ടോ ഓടിച്ചാണ് വരുമാനം കണ്ടെത്തുന്നതെന്നും എസിപിയോട് പറഞ്ഞു. സാൻട്രോ കാറുകൾ കണ്ടിട്ടുണ്ടെന്നും അതും ഇതുവരെ ഓടിച്ചിട്ടില്ലെന്നാണ് ഇയാൾ അവകാശപ്പെട്ടത്. തുടർന്ന് എസിപി പ്രതിയെ കണ്ണൂരിൽ എത്തിച്ചു. ഇവിടെയും പ്രതി തന്റെ നിലപാടിൽ ഉറച്ചു നിന്നു. എന്നാൽ ഒരു നിമിഷത്തേക്ക് വിരട്ടിയതോടെ എല്ലാം കഥകളും പ്രതി തത്ത പോലെ പറഞ്ഞു.

ശിവപുരത്ത് നിന്നും ചന്ദന മുട്ടികളുമായി പുലർച്ചെ പോകുമ്പോഴാണ് അപകടം നടന്നത്. കാറിൽ ചന്ദനം മുട്ടികൾ ഉണ്ടായതുകൊണ്ടാണ് നിർത്താതിരുന്നത്. നായന്മാർമൂലയിലെ ആമു എന്ന യുവാവിനാണ് ചന്ദനം മുട്ടികൾ കൈമാറിയതെന്നും നേരത്തെ കാസർകോട് ജില്ലാ ഭരണാധികാരി ഡോ. ഡി സജിത് ബാബു ഐ എ എസ് പിടിച്ച ചന്ദനമാഹിയയിൽപെട്ട ആളാണെന്ന് വ്യക്തമായി. ഇതോടെ ഉടൻ തന്നെ ബന്ധുവീട്ടിൽ ഒളിപ്പിച്ചുവെച്ച വാഹനം കണ്ടെത്തുകയും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കാസർകോട് വിജിലൻസ് സിഐയും സ്‌പെഷ്യൽ ബ്രാഞ്ചിലെ ഡി വൈ എസ് പിയായി സേവനമനുഷ്ഠിച്ചിരുന്ന ബാലകൃഷ്ണൻ നായർക്ക് പ്രതികളിലേക്ക് എത്താൻ വേണ്ടി വന്നത് വെറും 28 മണിക്കൂർ മാത്രമാണ്.

കാസർകോട് ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്‌പിയായി തുടരുമ്പോഴാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂരിലേക്ക് സ്ഥലംമാറിപോകുന്നത്. കാസർകോട് സബ് ഡിവിഷനിലെ ലഹരി മാഫിയയെ അടിച്ചമർത്തുന്ന കാര്യത്തിലും ഇദ്ദേഹം വിജയം കണ്ടിരുന്നു. രണ്ടു വിശിഷ്ടസേവ മെഡലുകളും നിരവധി പുരസ്‌കാരങ്ങൾ ഈ കാലയളവിൽ ഈ ഉദ്യോഗസ്ഥനെ തേടിയെത്തി . കേരള പൊലീസിൽ തന്നെ ഏറ്റവും മികച്ച കുറ്റാന്വേഷണ വിദഗ്ധനയായ ബാലകൃഷ്ണൻ നായർ പി കുറ്റവാളികളെ കണ്ടെത്തുന്ന വേഗതയിലും നിരവധി തവണ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP