Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

21കാരി പ്രസവിച്ചത് അഞ്ചര കിലോ തൂക്കമുള്ള കുഞ്ഞിനെ; ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നവജാത ശിശുവിനെ കണ്ട് അന്തംവിട്ട് ഡോക്ടർമാരും നഴ്‌സുമാരും

21കാരി പ്രസവിച്ചത് അഞ്ചര കിലോ തൂക്കമുള്ള കുഞ്ഞിനെ; ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നവജാത ശിശുവിനെ കണ്ട് അന്തംവിട്ട് ഡോക്ടർമാരും നഴ്‌സുമാരും

സ്വന്തം ലേഖകൻ

ലണ്ടൻ: 21കാരി ജന്മം നൽകിയത് അഞ്ചര കിലോ തൂക്കമുള്ള കുഞ്ഞിന്. ഗർഭാവസ്ഥയിൽ യുവതിയുടെ വയറുകണ്ട ഡോക്ടർമാർ കരുതിയത് വയറ്റിലുള്ളത് സീക്രട്ട് ട്വിൻസ് ആണെന്നാണ്. എന്നാൽ സിസേറിയനിലൂടെ പുറത്തെടുത്ത അഞ്ചര കിലോ തൂക്കമുള്ള കുട്ടിയെ കണ്ട് അന്തം വിടുകയാണ് ഡോക്ടർമാരും നഴ്‌സുമാരും. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നവജാത ശിശുവിനാണ് യുവതി ജന്മം നൽകിയത്.

ഓക്‌സ്‌ഫോർഡ് ഷെയറിൽ നിന്നുള്ള യുവതിയായ അംബർ കുംബർലാൻഡ് ജന്മം നൽകിയ ആദ്യത്തെ കൺമണിയാണ് ഇത്. ഏപ്രിൽ 16നാണ് എമിലിയ എന്ന പെൺകുഞ്ഞിന് അംബർ ജന്മം നൽകിയത്. ഗർഭാവസ്ഥയിൽ അംബറിന്റെ വലിയ വയറു കണ്ട ഡോക്ടർമാർ്കക് സീക്രട്ട് ട്വിൻസ് ആണെന്ന് സംശയമായിരുന്നു. പ്രസവത്തിൽ ഒരു സർപ്രൈസ് കാത്താണ് ഡോക്ടർമാർ ഇരുന്നത്. എന്നാൽ ഏവരെയും ആശ്ചര്യപ്പെടുത്തി അഞ്ചര കിലോ തൂക്കവുമായി എമിലിയ ജനിക്കുക ആയിരുന്നു.

സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. 22കാരനായ സ്‌കോട്ട് ജോയ് ആണ് അംബറിന്റെ ഭർത്താവ്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പ്രസവം കഴിയും വരെ 42 മണിക്കൂറോളം ഓക്‌സ്‌ഫോഡിലെ ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റലിന്റെ കാർ പാർക്ക് ഏരിയയിലാണ് കഴിച്ചു കൂട്ടിയത്. ഓപ്പറേഷന് ശേഷം രണ്ട് പേർ ചേർന്നാണ് കുട്ടിയെ ഉയർത്തി പുറത്തേക്ക് എടുത്തത്. യുകെയിൽ ഏറ്റവും കൂടുതൽ തൂക്കവുമായി ജനിച്ച രണ്ടാമത്തെ കുഞ്ഞാണ് ഇത്. 2012ൽ ആറ് കിലോ 350 ഗ്രാം തൂക്കവുമായി കുഞ്ഞ് ജനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP