Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ തീക്കട്ടയിലും ഉറുമ്പിരിച്ചു! റൂറൽ എസ്‌പിയുടെ പേരിലും ഫെയ്‌സ് ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാൻ ശ്രമം; തട്ടിപ്പിന് ശ്രമം എസ്‌പി നവനീത് ശർമയുടെ പേരിലാണ് വ്യാജ അക്കൗണ്ടുണ്ടാക്കി; ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചവരോട് പണം ആവശ്യപ്പെട്ടു തട്ടിപ്പുകാരൻ; ആളെ തിരിച്ചറിഞ്ഞതായി പൊലീസ്

കണ്ണൂരിൽ തീക്കട്ടയിലും ഉറുമ്പിരിച്ചു! റൂറൽ എസ്‌പിയുടെ പേരിലും ഫെയ്‌സ് ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാൻ ശ്രമം; തട്ടിപ്പിന് ശ്രമം എസ്‌പി നവനീത് ശർമയുടെ പേരിലാണ് വ്യാജ അക്കൗണ്ടുണ്ടാക്കി; ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചവരോട് പണം ആവശ്യപ്പെട്ടു തട്ടിപ്പുകാരൻ; ആളെ തിരിച്ചറിഞ്ഞതായി പൊലീസ്

അനീഷ് കുമാർ

കണ്ണൂർ: ഒടുവിൽതീക്കട്ടയിലും ഉറുമ്പിരിച്ചു. കണ്ണൂരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചത് പൊലിസിനെ ഞെട്ടിച്ചു. കണ്ണൂർ റൂറൽ എസ്‌പി നവനീത് ശർമയുടെ പേരിലാണ് വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി റിക്വസ്റ്റ് അയച്ച് സുഹൃത്തുക്കളിൽ നിന്നും പണം തട്ടാൻ ശ്രമിച്ചത്. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചവരോട് പണം ആവശ്യപ്പെടുകയായിരുന്നു. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആളെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട് സംഭവത്തിൽ സൈബർ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ സമുഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പ് പെരുകുന്നതായി പരാതി വ്യാപകമായിരിക്കുകയാണ്.കഴിഞ്ഞ ദിവസം
കണ്ണൂർ ആർ.ടി.ഒയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ചിരുന്നു..ആർ.ടി.ഒ ഉണ്ണികൃഷ്ണനാണ് കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയത്. ഉണ്ണികൃഷ്ണൻ എരമ്പത്ത് എന്ന പേരിൽ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി സുഹൃത്തുക്കളോട് ധനസഹായാഭ്യർത്ഥന നടത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് വ്യാജ പ്രൊഫൈൽ ശ്രദ്ധയിൽപെട്ടത്. ഡ്രൈവിങ് സ്‌കൂൾ ഉടമക്ക് വ്യാജ പ്രൊഫൈലിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്ത് 10,000 രൂപ ഓൺലൈനായി അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ഡ്രൈവിങ് സ്‌കൂൾ ഉടമ ആർ.ടി.ഒയെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. നേരത്തെ എൽ.ഡി.എഫ് പയ്യന്നൂർ മണ്ഡലം സ്ഥാനാർത്ഥിയും സിപിഎം നേതാവുമായ ടി. ഐ മധുസൂദനന്റെ പേരിലും വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമിച്ചിരുന്നു.

ഫെയ്‌സ് ബുക്കിൽ മധുസൂദനന്റെ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചാണ് വ്യാപകമായ സാമ്പത്തിക സഹായഅഭ്യർത്ഥന നടത്തിയത്.ഇതിൽ സംശയം തോന്നിയ ചിലർ മധുസൂദനനെ വിളിച്ചു വിവര മന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത് ഇതിനെ തുടർന്ന് മധുസൂദനൻ നൽകിയ പരാതിയിൽ പയ്യന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

ഇതിനിടെസമൂഹമാധ്യമങ്ങളിൽ വീണ്ടും തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നുവെന്നാണ് പൊലിസ് നൽകുന്ന മുന്നറിയിപ്പ്. പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഇവരിപ്പോൾ വിലസുന്നത്. വീഡിയോ കോൾ ചെയ്തും, ഉന്നതരുടെ വ്യാജ പ്രൊഫൈലുകളുണ്ടാക്കി പണം തട്ടലുമാണ് സജീവമായിരിക്കുന്നത്. ഒട്ടേറെ പേർക്കാണ് ഇത്തരം ദുരനുഭവം ഉണ്ടായിട്ടുള്ളത്. എന്നാൽ മാനഹാനി ഭയന്ന് പലരും പുറത്ത് പറയാത്തതാണ്. ചിലർ തങ്ങളുടെ അനുഭവം ഫേസ് ബുക്കിലൂടെ തന്നെ പങ്ക് വെക്കാറുണ്ട്. ഇതു വഴിയാണ് പലരും ഇത്തരം സംഭവം നടക്കുന്ന കാര്യം അറിയുന്നത്.

പൊലീസിൽ പരാതിപെട്ടിട്ടും കാര്യമില്ലാത്ത സ്ഥിതിയാണ്. കാരണം പഠിച്ച കള്ളന്മാരാണെങ്കിൽ പൊലീസിന് പോലും അവരെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഇനി അഥവാ അന്വേഷിച്ച് കണ്ടെത്തിയാൽ തന്നെ ചിലപ്പോൾ 18 വയസിന് താഴെയുള്ളവരായിരിക്കും. ഇവർക്കെതിരെ പൊലീസിന് ഒന്നും ചെയ്യാനും സാധിക്കുന്നില്ല. അതും ഇത്തരം തട്ടിപ്പ് സംഘങ്ങൾക്ക് പ്രചോദനമാകുന്നുണ്ട്. ഇതിനു പുറമേ
വീഡികോൾ തട്ടിപ്പും വ്യാപകമായിരിക്കുകയാണ്.

ഈയിടെ തട്ടിപ്പിനിരയായ യുവാവ് പൊലിസി നോട്പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. ആദ്യം അയാളുടെ ഫേസ്‌ബുക്കിലേക്ക് ഒരു പെൺകുട്ടിയുടെ പ്രൊഫൈലിൽ നിന്നും മെസേജ് വന്നു. ഇതിനുശേഷം കുറച്ച് കഴിഞ്ഞ് ഒരു വീഡിയോ കോളും വന്നു. പൂർണമായും അശ്ലീലത നിറഞ്ഞ തരത്തിലുള്ള വീഡിയോ കോളായിരുന്നു അത്. ഇതിന് ശേഷമാണ് തട്ടിപ്പ് സംഘം ഭീഷണി തുടങ്ങുന്നത്. വീഡിയോ കോൾ സ്‌ക്രീൻ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഇത് യൂ ടൂ ബിലും ഫേസ് ബുക്കിലും ഇടുമെന്നും ബന്ധുക്കൾക്കും മറ്റും അയച്ച് കൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് പതിവെന്നും യുവാവ് നൽകിയ മൊഴിയിൽ പറഞ്ഞു.ഇവരുടെ കെണിയിൽ നിന്നും രക്ഷപ്പെടാനായി പണം ആവശ്യപ്പെട്ടുകൊണ്ട്

ഒരു ഗൂഗിൾ പേ അക്കൗണ്ട് നമ്പറും അയച്ച് തരും. അഞ്ച് മിനിറ്റ് മാത്രമാണ് സമയം അതിനുള്ളിൽ പൈസ നിക്ഷേപിക്കണമെന്നാണ് ഭീഷണി' ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഇരയുടെ മൊബൈൽ നമ്പർ കൂടി അറ്റാച്ച് ആണെങ്കിൽ ആദ്യം മെസേജ് വരുക വാട്സാപ്പിലായിരിക്കും. ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്താനായി തിരഞ്ഞെടുക്കുന്നത് സമൂഹത്തിൽ ഉന്നതിയിൽ ജോലി ചെയ്യുന്നവരാണ് എന്ന് തോന്നുന്നവരെ മാത്രമാണ്. അവർ ലക്ഷ്യമിടുന്നത്. താൻ സർക്കാർ ജേലിക്കാരനാണെന്ന് കരുതിയാണ് തനിക്ക് നേരെ ഈ സംഘം എത്തിയത് എന്നാണ് കരുതുന്നതെന്ന് യുവാവ് പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP