Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൈക്കിലെത്തിയ സംഘം കൊലക്കേസ് പ്രതിയുടെ കാൽ വെട്ടി മാറ്റി; എബിയുടെ കാൽ വെട്ടിമാറ്റിയത് രാജേഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ: പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

ബൈക്കിലെത്തിയ സംഘം കൊലക്കേസ് പ്രതിയുടെ കാൽ വെട്ടി മാറ്റി; എബിയുടെ കാൽ വെട്ടിമാറ്റിയത് രാജേഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ: പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം കൊലക്കേസ് പ്രതിയുടെ കാൽ വെട്ടി മാറ്റി. ആർഎസ്എസ് കാര്യവാഹ് ഇടവക്കോട് സ്വദേശി രാജേഷിനെ 2017ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി ഇടവക്കോട് വിനായക നഗർ പുതുവൽ പുത്തൻവീട്ടിൽ എബിയെ (27)യുടെ വലതു കാലാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ച് വെട്ടിമാറ്റിയത്.

എബിയെ ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30 ന് ഇടവക്കോട് പ്രതിഭ നഗറിലാണ് ആക്രമണം. രാജേഷ് വധക്കേസിൽ അടുത്ത കാലത്ത് ജാമ്യത്തിലിറങ്ങിയ എബി വീടിനു സമീപത്തുള്ള സുഹൃത്തിനൊപ്പം പ്രതിഭ നഗറിലെ പുരയിടത്തിന്റെ മതിലിൽ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. രണ്ടു ബൈക്കുകളിൽ എത്തിയ നാലു പേരിൽ രണ്ടു പേർ എബിയെ വെട്ടി.

മാലിന്യങ്ങൾ കൂടിക്കിടന്ന പുരയിടത്തിലേക്കു വീണ എബിയുടെ വലതുകാൽ വാൾകൊണ്ട് വെട്ടി മാറ്റി. ഇടതു കാലിനും വെട്ടേറ്റു. അതിനു ശേഷം സംഘം ബൈക്കിൽ രക്ഷപ്പെട്ടു. സംഭവം കണ്ടവർ എബിയുടെ സുഹൃത്തും രാജേഷ് വധക്കേസിലെ പ്രധാന പ്രതിയുമായ മണിക്കുട്ടനെ വിവരം അറിയിച്ചു. മണിക്കുട്ടനും സംഘവും എത്തിയാണ് എബിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയത്.

പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. സിസി ക്യാമറ ദൃശ്യത്തിൽ നിന്ന് അക്രമികളെ തിരിച്ചറിഞ്ഞതായി ശ്രീകാര്യം പൊലീസ് അറിയിച്ചു. എബി നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്. രാജേഷിന്റെ വധവുമായി ബന്ധപ്പെട്ടാണോ അക്രമമെന്നു പൊലീസ് പരിശോധിക്കുന്നു. 2017 ജൂലൈ 31നാണ് രാജേഷ് വധം. ആദ്യം രാജേഷിന്റെ വലത് കൈ വെട്ടി സമീപത്തെ പുരയിടത്തിലേക്ക് എറിയുകയായിരുന്നു. തുടർന്നായിരുന്നു കൊലപാതകം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP