Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഞങ്ങൾ കഴിഞ്ഞ ഒന്നര വർഷമായി മരിച്ചു കിടന്ന് പണിയെടുക്കുകയാണ്; ഒരു ദിവസം പത്തും പതിനാറും മണിക്കൂർ; ആ സമയത്ത് കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന വിളി കേൾക്കുമ്പോൾ സംയമനം കൈവിടും'; വൈകാരികമായി പ്രതികരിച്ച് ഡോ. മുഹമ്മദ് അഷീൽ

'ഞങ്ങൾ കഴിഞ്ഞ ഒന്നര വർഷമായി മരിച്ചു കിടന്ന് പണിയെടുക്കുകയാണ്; ഒരു ദിവസം പത്തും പതിനാറും മണിക്കൂർ; ആ സമയത്ത് കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന വിളി കേൾക്കുമ്പോൾ സംയമനം കൈവിടും'; വൈകാരികമായി പ്രതികരിച്ച് ഡോ. മുഹമ്മദ് അഷീൽ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഇളവുകൾ ദുരുപയോഗപ്പെടുത്തുന്ന നിലപാടുകൾക്കെതിരെ വൈകാരിക പ്രതികരണവുമായി സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ.

അമ്പതിനു മുകളിൽ കൂടുന്ന ഓരോ വ്യക്തിയും അപകടാവസ്ഥയും കൂട്ടുകയാണ്. ഇവയൊന്നും പാലിക്കാതെ ആരോഗ്യപ്രവർത്തകരുടെ മെക്കിട്ട് കയറുന്നവരുണ്ടെന്ന് ഡോ. മുഹമ്മദ് അഷീൽ വീഡിയോ സന്ദേശത്തിൽ തുറന്നുപറയുന്നു.

കോവിഡ് ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ തുടർജീവിതം ദുസ്സഹമാകരുത് എന്നു കരുതി മാത്രമാണ് ലോക്ക്ഡൗൺ തീരുമാനം സംസ്ഥാനം തള്ളിയത്. ഇളവുകളെ ചൂഷണം ചെയ്യാതെ സുരക്ഷ മുൻനിർത്തിയുള്ള ജീവിതമാണ് ഇനി നയിക്കേണ്ടത്.

ഈ സാഹചര്യത്തിലും വിവാഹം പോലുള്ള ചടങ്ങുകളിൽ ആളുകളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വൈകാരികമായി പ്രതികരിക്കുകയാണ് സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ

പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയും കാഴ്ചകൾ കരളലിയിക്കുന്നതാണ്. അവിടത്തേക്കാൾ കൂടുതൽ പ്രമേഹരോഗികളുള്ള, ഹൃദ്രോഗികളുള്ള, വയോജനങ്ങളുള്ള നാടാണ് കേരളം.

ഈ സാഹചര്യത്തിൽ സുശക്തമായി ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ് വേണ്ടത്. വിവാഹങ്ങൾ പരമാവധി മാറ്റിവെക്കുകയോ ചുരുക്കം ആളുകളെ വച്ചോ നടത്തുകയാണ് വേണ്ടത്.

ഞങ്ങൾ കഴിഞ്ഞ ഒന്നര വർഷമായി മരിച്ചു കിടന്ന് പണിയെടുക്കുകയാണ്. ഒരു ദിവസം പത്തും പതിനാറും മണിക്കൂർ പണിയെടുക്കുകയാണെന്നും. ആ സമയത്ത് കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന വിളി കേൾക്കുമ്പോൾ സംയമനം കൈവിടുമെന്നും അഷീൽ പറയുന്നു.

വൈകാരികമായി പ്രതികരിച്ചത് നിവൃത്തിയില്ലാത്തതുകൊണ്ടാണെന്നും ഡോക്ടർ പറയുന്നു.

രോഗവ്യാപനം ഏറുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൗൺ വേണ്ടെന്ന് തീരുമാനം എടുത്തിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം വെച്ചത്. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

ലോക്ഡൗൺ ഏർപ്പെടുത്തിയാൽ അത് ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ കാര്യമായി ബാധിക്കുമെന്ന കാരണത്താലാണ് സമ്പൂർണ ലോക്ഡൗൺ വേണ്ടന്ന തീരുമാനത്തിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP