Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൻസൂർ വധക്കേസിൽ ഏറ്റവും ഒടുവിൽ അറസ്റ്റിലായ പ്രശോഭ് ബോംബു നിർമ്മാണ വിദഗ്ദ്ധൻ; മൻസൂറിനെ കൊല്ലാനുള്ള ബോംബ് നിർമ്മിച്ചു നൽകിയതും ഇയാൾ; വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിൽ ആയുധങ്ങളും കണ്ടെടുത്തു; പാനൂർ മേഖലയിൽ നടക്കുന്ന ബോംബ് നിർമ്മാണങ്ങളിലും പ്രശോഭിന് പങ്ക്; ക്രൈംബ്രാഞ്ച് അന്വേഷണം കണ്ണൂരിലെ 'ബോംബ് സ്‌ക്വാഡി'ലേക്ക്

മൻസൂർ വധക്കേസിൽ ഏറ്റവും ഒടുവിൽ അറസ്റ്റിലായ പ്രശോഭ് ബോംബു നിർമ്മാണ വിദഗ്ദ്ധൻ; മൻസൂറിനെ കൊല്ലാനുള്ള ബോംബ് നിർമ്മിച്ചു നൽകിയതും ഇയാൾ; വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിൽ ആയുധങ്ങളും കണ്ടെടുത്തു; പാനൂർ മേഖലയിൽ നടക്കുന്ന ബോംബ് നിർമ്മാണങ്ങളിലും പ്രശോഭിന് പങ്ക്; ക്രൈംബ്രാഞ്ച് അന്വേഷണം കണ്ണൂരിലെ 'ബോംബ് സ്‌ക്വാഡി'ലേക്ക്

അനീഷ് കുമാർ

തലശ്ശേരി: പെരിങ്ങത്തുരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഏറ്റവും ഒടുവിലായി പിടികൂടിയ പ്രതി ബോംബുനിർമ്മാണ വിദഗ്ദ്ധനെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സിപിഎം പ്രവർത്തകനായ കടവത്തൂർ മുണ്ടത്തോട് സ്വദേശി പ്രശോഭാണ് പിടിയിലായത്. പ്രശോഭാണ് മൻസൂറിനെ കൊല്ലാനുള്ള ബോംബ് നിർമ്മിച്ചുനൽകിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തു.

പാനൂർ മേഖലയിൽ നടക്കുന്ന ബോംബ് നിർമ്മാണവുമായി പ്രശോഭിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം സൂചന നൽകി. ഈ വിഷയത്തിൽ പ്രശോഭിനെ കുടുതലായി ചോദ്യം ചെയ്യും. ഇതിനിടെ കേസിലെ പത്താംപ്രതിയും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ പി പി ജാബിറിന്റെ വീടിന് നേരെ അജ്ഞാതർ അക്രമം നടത്തി വീട്ടിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറും രണ്ട് ബൈക്കുകളും പൂർണമായും കത്തിനശിച്ചു.

ചൊക്ലി പൊലീസും ഫയർഫോഴ്സും എത്തിയാണ് തീയണച്ചത്. ചൊവ്വാഴ്‌ച്ച പുലർച്ചെ ഒന്നരമണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ പിൻഭാഗം കത്തിനശിച്ചിട്ടുണ്ട്. വലിയ സ്‌ഫോടനത്തോടെയാണ് തീപടർന്നുപിടിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമാണ് പ്രദേശമെന്നും ലീഗുകാരാണ് തീയിട്ടതെന്നും സിപിഎം ആരോപിച്ചു. മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതിയാണ് സിപിഎം വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയായ ജാബിർ. ജാബിറിന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇയാളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും ലീഗ് നേതൃത്വം ആക്ഷേപം ഉന്നയിച്ചിരുന്നു.

ഇതിനിടയിലാണ് ആക്രമണം നടന്നത്. വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ മുസ്ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൻസൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്‌ത്തുകയായിരുന്നു. മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

നേരത്തെ ഒതയോത്ത് സംഗീത്, ഒതയോത്ത് വിപിൻ എന്നിവർ അറസ്റ്റിലായിരുന്നു. അഞ്ചാം പ്രതി സുഹൈൽ പൊലീസിൽ കീഴടങ്ങുകയും മറ്റൊരു പ്രതി രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. പിപി ജാബിർ, സിപിഎം പെരിങ്ങളം ലോക്കൽ സെക്രട്ടറി എൻ അനൂപ്, പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി മെമ്പർ നാസർ, ഇബ്രാഹീം എന്നിവരും ഇപ്പോഴും ഒളിവിലാണ് ' അക്രമം നടന്ന സ്ഥലങ്ങളിൽ പാനൂർ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാഹനങ്ങൾ അഗ്‌നിക്കിരയാക്കപ്പെട്ട ജാബിറിന്റെ വീട്ടിൽ കണ്ണുരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP