Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാക്സിനെടുക്കുമ്പോൾ മദ്യപാനം തുടരാമോ ? ഒടുവിൽ ഉത്തരവുമായി മെഡിക്കൽ സംഘം; കോവിഡിനെ പ്രതിരോധിക്കാൻ ഇറങ്ങും മുൻപ് കുടിയന്മാർ അറിയേണ്ടവ

വാക്സിനെടുക്കുമ്പോൾ മദ്യപാനം തുടരാമോ ? ഒടുവിൽ ഉത്തരവുമായി മെഡിക്കൽ സംഘം; കോവിഡിനെ പ്രതിരോധിക്കാൻ ഇറങ്ങും മുൻപ് കുടിയന്മാർ അറിയേണ്ടവ

മറുനാടൻ ഡെസ്‌ക്‌

രുവർഷത്തിലധികമായി നീണ്ടുനിന്ന കോവിഡ് പ്രതിസന്ധിക്കൊടുവിൽ വാക്സിൻ എത്തിയത് ഒരു ആഘോഷമാക്കുകയാണ് മനുഷ്യവംശം. എന്നാൽ, ഒരുപാട് ആഘോഷങ്ങൾ വേണ്ടെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നത്. വാക്സിൻ എടുക്കുന്നതിന് മുൻപും അതിനുശേഷവും അമിതമായി മദ്യപിക്കരുതെന്ന് അമേരിക്കയിലെ ഡോക്ടർമാർ പറയുന്നു. അതേസമയം, അമിതമായ മദ്യപാനം, കൊറോണ വാക്സിന്റെ പ്രഭാവത്തെ ഇല്ലാതെയാക്കുമെന്ന് തെളിയിക്കാൻ നിലവിൽ തെളിവുകളൊന്നും ഇല്ലെന്നും അവർ പറയുന്നു.

എന്നാൽ, ചില പഠനങ്ങളിൽ ഗവേഷകർ എത്തിച്ചേർന്ന നിഗമനം, തുടർച്ചയായി അമിത അളവിൽ മദ്യപിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ നശിപ്പിക്കും എന്നുമാത്രമല്ല, വാക്സിൻ എടുക്കുന്ന സമയത്തിന് തൊട്ടുമുൻപും പിൻപുമുള്ള മദ്യപാനം ശരീരത്തിൽ ആന്റിബോഡികൾ ഉദ്പാദിപ്പിക്കുന്നതിന് തടസ്സമാകുകയും ചെയ്യും എന്നാണ്. അതേസമയം, ദിവസേന രണ്ട് പെഗ്ഗ് വരെ കഴിക്കുന്ന പുരുഷന്മാരിലും ഒരു ഡ്രിങ്കുകൾ കഴിക്കുന്ന സ്ത്രീകളിലും ഇതുകൊണ്ട് ദോഷമൊന്നും ഉണ്ടാകുന്നില്ലെന്നും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ സെന്റർ ഫോർ വൈറസ് റിസർച്ച് ഡയറക്ടർ ഇഹെം മെസൗദി പറയുന്നു.

ഒരു ഡ്രിങ്ക് എന്നു പറഞ്ഞാൽ 355 മില്ലീ ലിറ്റർ ബിയർ അല്ലെങ്കിൽ 150 മില്ലി ലീറ്റർ വൈൻ അല്ലെങ്കിൽ 230 മില്ലി ലിറ്റർ മാൾട്ടിൽ നിന്നും ഉണ്ടാക്കുന്ന മദ്യം എന്നിങ്ങനെയാണ്. മൊത്തം മദ്യത്തിൽ 40 ശതമാനം ആൽക്കഹോൾ അടങ്ങിയ മദ്യമാണെങ്കിൽ 44 മില്ലി ലിറ്ററിൽ കൂടുതൽ ഒരു ദിവസം കഴിക്കരുത്. ഇന്ന് ഇന്ത്യയിൽ ലഭിക്കുന്ന വിദേശമദ്യങ്ങളിൽ ഏറിയ പങ്കും ഈ വിഭാഗത്തിൽ പെടുന്നവയാണ്. നിയന്ത്രിത അളവിൽ മാത്രം കഴിക്കുന്ന വ്യക്തിയാണെങ്കിൽ, വാക്സിൻ എടുക്കുന്ന സമയത്തെ മദ്യപാനം ദോഷം ചെയ്യില്ല എന്നും ഇവർ പറയുന്നു.

ദിവസേനയുള്ള മദ്യപാനം നിങ്ങളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ പാടെ തകർക്കും മാത്രമല്ല, ജലദോഷം, ഫ്ളൂ, അതുപോലുള്ള മറ്റു അണുബാധകൾ എന്നിവയ്ക്ക് ഇരയാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിനു പ്രധാന കാരണം, അമിതമായ അളവിലുള്ള ആൽക്കഹോൾ ശരീരത്തെ സംരക്ഷിക്കുന്ന ചില നല്ല ബാക്ടീരിയകളെ തുരത്തും എന്നതാണ്. വാക്സിന്റെ രണ്ടാം ഡോസും കഴിഞ്ഞ് ഏകദേശം രണ്ടാഴ്‌ച്ച സമയമെടുക്കും ആന്റിബോഡികൾ പൂർണ്ണമായും രൂപപ്പെടാൻ. ഇതിനിടയിൽ ഒരു ദിവസം അമിതമായി മദ്യപിച്ചാൽ ആന്റിബോഡികൾ രൂപം കൊള്ളുന്ന പ്രക്രിയ വൈകിയേക്കും.

കുരങ്ങുകളിൽ നടത്തിയ പരീക്ഷണത്തിലാണ് ഇത് തെളിഞ്ഞത്. അമിതമായി മദ്യം നൽകിയ കുരങ്ങുകളിൽ ആന്റിബോഡികൾ വളരുന്നില്ലായിരുന്നു. അതേസമയം, മിതമായ രീതിയിൽ മദ്യപിച്ച കുരങ്ങന്മാരിൽ കാർഡിയോവാസ്‌കുലാർ ആരോഗ്യം വർദ്ധിക്കുകയും ആന്റിബോഡികൾ സുഗമമായി രൂപപ്പെടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP