Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഓപ്പറേഷൻ ജാവ' ബോളിവുഡിലേക്ക്; കൈമാറിയത് റീമേക്ക്, ഡബ്ബിങ് അവകാശങ്ങൾ; ചിത്രം പ്രദർശനം അവസാനിപ്പിച്ചത് പ്രധാന സെന്റുകളിൽ 75 ദിവസത്തെ പ്രദർശനത്തിന് ശേഷം

'ഓപ്പറേഷൻ ജാവ' ബോളിവുഡിലേക്ക്; കൈമാറിയത് റീമേക്ക്, ഡബ്ബിങ് അവകാശങ്ങൾ;  ചിത്രം പ്രദർശനം അവസാനിപ്പിച്ചത് പ്രധാന സെന്റുകളിൽ 75 ദിവസത്തെ പ്രദർശനത്തിന് ശേഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് അനന്തരം തിയറ്ററുകളിലെത്തി സുപ്പർ ഹിറ്റ് ആയി മാറിയ ചിത്രം 'ഓപ്പറേഷൻ ജാവ' ബോളിവുഡിലേക്ക്. ചിത്രത്തിന്റെ റീമേക്ക്, ഡബ്ബിങ് അവകാശങ്ങളുടെ വിൽപ്പനയാണ് നടന്നത്. മലയാളം ഒറിജിനൽ ഒരുക്കിയ തരുൺ മൂർത്തി തന്നെയാവും റീമേക്കിന്റെയും സംവിധാനം.

കോവിഡ് ആദ്യതരംഗത്തിനും ലോക്ക് ഡൗണിനും പിന്നാലെ തിയറ്ററുകൾ തുറന്നെങ്കിലും സെക്കന്റ് ഷോ പ്രതിസന്ധി അടക്കമുള്ള കാരണങ്ങളാൽ പല സൂപ്പർതാര ചിത്രങ്ങളും മടിച്ചുനിന്നപ്പോഴാണ് 'ഓപ്പറേഷൻ ജാവ'യുടെ തിയറ്ററുകളിലേക്കുള്ള വരവ്. വലിയ പ്രീ-റിലീസ് പബ്ലിസിറ്റി ഇല്ലാതെ എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ പതിയെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുകയായിരുന്നു. പ്രധാന സെന്റുകളിൽ 75 ദിവസം കളിച്ചതിനു ശേഷമാണ് ചിത്രം പ്രദർശനം അവസാനിപ്പിച്ചത്.

തരുൺ മൂർത്തി തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം പൊലീസിലെ സൈബർ ക്രൈം വിഭാഗത്തിനു മുന്നിലെത്തിയ ഒരു യഥാർഥ പൈറസി കേസിനെ അധികരിച്ചാണ്. ഷൈൻ ടോം ചാക്കോ, ബിനു പപ്പു, അലക്‌സാണ്ടർ പ്രശാന്ത്, വിനീത കോശി, വിനായകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫൈസ് സിദ്ദിഖ് ആയിരുന്നു ഛായാഗ്രഹണം. ജേക്‌സ് ബിജോയ് സംഗീതവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP