Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീഡിയോ കണ്ട് ജനകിയും നവീനും വിളിച്ചിരുന്നു; ടെറസിൽ മൊബൈൽ ഫോൺ ഓൺ ചെയ്ത് സ്വയം റെക്കോർഡ് ചെയ്തതായിരുന്നു നൃത്തം; ഇത്ര വൈറലാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല; അയ്യപ്പ ബൈജുവിനോടുള്ള ആരാധന കൊണ്ടാണ് അനുകരിച്ചത്; കുടിയൻ റാസ്പുടിൻ മറുനാടനോട് മനസ്സു തുറക്കുന്നു

വീഡിയോ കണ്ട് ജനകിയും നവീനും വിളിച്ചിരുന്നു; ടെറസിൽ മൊബൈൽ ഫോൺ ഓൺ ചെയ്ത് സ്വയം റെക്കോർഡ് ചെയ്തതായിരുന്നു നൃത്തം; ഇത്ര വൈറലാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല; അയ്യപ്പ ബൈജുവിനോടുള്ള ആരാധന കൊണ്ടാണ് അനുകരിച്ചത്; കുടിയൻ റാസ്പുടിൻ മറുനാടനോട് മനസ്സു തുറക്കുന്നു

ആർ പീയൂഷ്

തൃശൂർ: എന്നെങ്കിലുമൊരിക്കൽ താൻ അറിയപ്പെടുന്ന ഒരാളായി മാറുമെന്നുള്ള ഒരു ആത്മവിശ്വാസമുണ്ടായിരുന്നു. അതിനായുള്ള പരിശ്രമത്തിന്റെ ഭാഗങ്ങളിലൊന്നായിരുന്നു ഇൻസ്റ്റാഗ്രാമിലെ വീഡിയോകൾ. കൂടാതെ ഷോർട്ട് ഫിലിമുകളും ചെയ്യുന്നുണ്ട്. ഒടുവിൽ ദൈവം എന്നെ അറിയപ്പെടുന്നൊരാളാക്കി മാറ്റി. റാസ്പുഡിൻ ഗാനത്തിനൊത്ത് മദ്യപിച്ചു ലെക്കുകെട്ട ഒരാൾ നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച സനൂപ് കുമാർ മറുനാടനോട് പറഞ്ഞവാക്കുകളാണ്. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളായ നവീനും ജാനകിയും കളിച്ച റാസ്പുടിൻ ഡാൻസ് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. പലരും ഈ ഡാൻസ് വീണ്ടും കളിച്ചു. അതെല്ലാം, നവമാധ്യമങ്ങളിൽവൈറലായി. ഇതെല്ലാം കണ്ടപ്പോഴാണ് തൃശൂർ പാഞ്ഞാൾ സ്വദേശി സനൂപ് കുമാറിന് ഉൾവിളി ഉണ്ടായത്. റാസ്പുടിൻ ഡാൻസ് കളിച്ചാലോ. എല്ലാവരും ശ്രദ്ധിക്കാൻ ഏതു വേഷത്തിൽ കളിക്കും. ആ ഒറ്റചിന്തയിൽ ഉരുത്തിരിഞ്ഞതാണ് കുടിയന്റെ വേഷം.

വീഡിയോ വൈറലായതോടെ സനൂപിന് അഭിനന്ദനങ്ങളുടെ പെരുമഴയായിരുന്നു. സിനിമ മേഖലയിലുള്ള പല സെലിബ്രിറ്റികളും സന്ദേശങ്ങളയച്ച് അഭിനന്ദിച്ചു. ഏറ്റവും വലിയ സന്തോഷം ജാനകിയും നവീനും വിളിച്ചതാണ്. ജാനകി ഇൻസ്റ്റാഗ്രാമിൽ വീഡിയോയുടെ താഴെ കമന്റ് ചെയ്യുകയും ചെയ്തിരുന്നു. വിദേശത്തുള്ളവർ വിളിക്കുന്നു, കൂട്ടുകാർ വിളിക്കുന്നു, നാട്ടുകാർ വിളിക്കുന്നു..അങ്ങനെ എല്ലാവരും ഒരു പോലെ ഏറ്റെടുത്തു;- സനൂപ് പറഞ്ഞു.

വെറുതെ ഒരു തമാശയ്ക്കായി ചെയ്ത വീഡിയോ ആയിരുന്നു. വീട്ടുടറസിൽ ആയിരുന്നു സെറ്റിട്ടത്. സ്വന്തം മൊബൈൽ ഫോൺ ഓൺ ചെയ്ത് സ്വയം റെക്കോർഡ് ചെയ്തതായിരുന്നു കുടിയന്റെ റാസ്പുടിൻ നൃത്തം. നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ട് അതും വൈറലായി. ഓരോ മണിക്കൂറിലും ലൈക്കുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഒപ്പം സബ്സക്രൈബേഴ്സും.

ലൈക്ക് കൂടുന്നതിനനുസരിച്ച് വീഡിയോ വൈറലായി എന്ന് സനൂപ് ഭാര്യആതിരയോട് പറയുന്നുണ്ടായിരുന്നു. വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ ഏട്ടൻ വീഡിയോകൾ ചെയ്തിരുന്നു. അന്ന് ടിക്-ടോക്ക് ആയിരുന്നു. 6 ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ഉണ്ടായിരുന്നു. പിന്നീട് ടിക്ക് - ടോക്ക് നിരോധിച്ചപ്പോൾ ഇൻസ്റ്റാഗ്രാമിലേക്ക് തിരിയുകയായിരുന്നു. എല്ലാ വീഡിയോകളും എടുത്തതിന് ശേഷം എന്നെ കാണിച്ച് നന്നായിട്ടുണ്ടോ എന്ന അഭിപ്രായം ചോദിച്ചിട്ടാണ് പോസ്റ്റ് ചെയ്യുക. വീഡിയോ വൈറലായതിൽ ഏറെ സന്തോഷമുണ്ടെന്നും ആതിര പറയുന്നു.

കുടിയൻ വേഷത്തിൽ വീഡിയോകൾ ചെയ്യുന്നതിനാൽ പല സുഹൃത്തുക്കളും സനൂപ് മദ്യപാനിയാണോ എന്ന സംശയമുന്നയിച്ച് ആതിരയോട് ചോദിക്കാറുണ്ട്. അവരോടെക്കെ അൽപ്പം പോലും മദ്യപിക്കാത്ത ആളാണ് എന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കും. ഇതുവരെയും മദ്യം കഴിച്ചിട്ടില്ലാത്ത ആളാണ് സനൂപെന്നും ആതിര സാക്ഷ്യപ്പെടുത്തുന്നു.

സനൂപിന്റെ മാതാപിതാക്കളായ കുമാരനും നളിനിയും ഏറെ സന്തോഷത്തിൽ തന്നെയാണ്. മകന്റെ പ്രയത്നത്തിന് കിട്ടിയ വലിയ അംഗീകാരമായിട്ടാണ് അവർ ഇതിനെ കണക്കാക്കുന്നത്. അതേ സമയം ഷോർട്ട് ഫിലിമുകളിൽ അടക്കം അഭിനയിച്ചിട്ടുള്ള സനൂപിന്റെ അടുത്ത ലക്ഷ്യം സിനിമയിൽ അഭിനയിക്കുക എന്നതാണ്. അതിനായുള്ള പരിശ്രമങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പ്രഫഷനൽ ഡാൻസർ കൂടിയാണ്. വിവിധ നൃത്തസംഘങ്ങളിൽ കളിച്ചായിരുന്നു തുടക്കം. പിന്നെ, സ്വയം ഒരു ഡാൻസ് ട്രൂപ്പുണ്ടാക്കി. ബി.എച്ച് ഡാൻസ് ഗ്രൂപ്പ്. ഇപ്പോൾ കുന്നംകുളം താവൂസ് സിനിമ തിയറ്ററിലെ ജീവനക്കാരനാണ്. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത.

ഓട്ടോമൊബീൽ ഐ.ടി.ഐ. കഴിഞ്ഞു. കള്ളുകുടിക്കാരന്റെ വേഷം ചെയ്യുന്ന ബൈജുവാണ് ഇഷ്ട നടൻ. ബൈജുവിനോടുള്ള ആരാധനമൂത്താണ് അതുപോലെതന്നെ റാസ്പുടിൻ നൃത്തംവച്ചത്. കള്ളുകുടിക്കാരന്റെ പെരുമാറ്റങ്ങളെല്ലാം ബൈജുവിന്റെ വേഷത്തിൽ നിന്ന് ഹൃദിസ്ഥമാക്കിയത്. ലുങ്കിയുടുത്ത് കള്ളുകുടിച്ചതു പോലെ കളിച്ച ആ നൃത്തം ഇത്ര വൈറലാകുമെന്ന് സനൂപ്കുമാർ സ്വപ്നത്തിൽകൂടി വിചാരിച്ചിട്ടുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP