Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറുനാടൻ തെരഞ്ഞെടുപ്പു പ്രവചന മത്സരം അവസാന ഘട്ടത്തിലേക്ക്; കേരളം ആരു ഭരിക്കുമെന്ന് ശരിയായി പ്രവചിച്ചാൽ വിജയികളെ കാത്തിരിക്കുന്നത് മൂന്ന് പവൻ സ്വർണം; മത്സരത്തിൽ പങ്കെടുക്കാൻ അവശേഷിക്കുന്നത് നാല് ദിവസങ്ങൾ മാത്രം; തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ വിജയികളെ ഉടൻ പ്രവചിക്കൂ..

മറുനാടൻ തെരഞ്ഞെടുപ്പു പ്രവചന മത്സരം അവസാന ഘട്ടത്തിലേക്ക്; കേരളം ആരു ഭരിക്കുമെന്ന് ശരിയായി പ്രവചിച്ചാൽ വിജയികളെ കാത്തിരിക്കുന്നത് മൂന്ന് പവൻ സ്വർണം; മത്സരത്തിൽ പങ്കെടുക്കാൻ അവശേഷിക്കുന്നത് നാല് ദിവസങ്ങൾ മാത്രം; തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ വിജയികളെ ഉടൻ പ്രവചിക്കൂ..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം ആരു ഭരിക്കുമെന്നറിയാൻ ഇനി അവശേഷിക്കുന്നത് അഞ്ച് ദിവസങ്ങൾ മാത്രമാണ്. ഇരു മുന്നണികളുടെയും അവകാശവാദങ്ങൾ മുറുകുമ്പോൾ മറുനാടൻ മലയാളി സംഘടിപ്പിച്ച പ്രവചന മത്സരത്തിലും മികച്ച പ്രതികരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രവചന മത്സരം തുടങ്ങി രണ്ടാഴ്‌ച്ച പിന്നിടുമ്പോൾ ആയിരക്കണക്കിന് ആളുകൾ ഇതിനോടകം മത്സരത്തിൽ പങ്കെടുത്ത് ആരു വിജയിക്കുമെന്ന പ്രവചനം നടത്തിക്കഴിഞ്ഞു. തുടക്കം മുതൽ തന്നെ വായനക്കാരുടെ മികച്ച പ്രതികരണമാണ് പ്രവചന മത്സരത്തോടുണ്ടായത്. അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോഴും ഈ ആവേശം നിലനിൽക്കുന്നു എന്ന പ്രത്യേകതയും നിലനിൽക്കുന്നു. തെരഞ്ഞെടുപ്പ് ഫലം ശരിയായി പ്രവചിക്കുന്നവർക്ക് മൂന്ന് പവൻ സ്വർണമാണ് ലഭിക്കുക. കല്യാൺ ജുവല്ലേഴ്‌സാണ് വിജയികൾക്കുള്ള സ്വർണം സ്‌പോൺസർ ചെയ്തിരിക്കുന്നത്.

മറുനാടൻ തെരഞ്ഞെടുപ്പു പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളം ആരു ഭരിക്കുമെന്ന് പ്രവചിച്ച് സമ്മാനം നേടാനാണ് മറുനാടൻ അവസരം ഒരുക്കുന്നത്. ഇതിനായി ഓൺലൈൻ പ്രവചന മത്സരമാണ് മറുനാടൻ സംഘടിപ്പിച്ചത്. കേരളം ഏത് മുന്നണി ഭരിക്കും ? യുഡിഎഫിലും എൽഡിഎഫിനും ബിജെപിക്കും എത്ര സീറ്റുകൾ വരെ ലഭിക്കും തുടങ്ങിയ ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് മറുനാടൻ പ്രവചന മത്സരം സംഘടിപ്പിച്ചത്. 25 ചോദ്യങ്ങൾക്കാണ് മറുനാടൻ ഉത്തരം തേടുന്നത്. ഇതിൽ അഞ്ചെണ്ണം ജനറൽ ചോദ്യങ്ങൾ ആണെങ്കിൽ മറ്റ് 20 എണ്ണം അതിശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ആര് വിജയിക്കും എന്നതിനെ കുറിച്ചാണ്. എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം നൽകുന്ന മൂന്ന് പേർക്കാണ് സമ്മാനം നൽകുക. കല്യാൺ ജൂവലറി സ്‌പോൺസർ ചെയ്യുന്ന മൂന്ന് പവൻ സ്വർണം ഓരോ പവൻ വീതമാകും വിജയികളാകുന്നവർക്ക് സമ്മാനിക്കുക.

മൂന്നിൽ അധികം ആളുകൾ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ശരിയാക്കിയാൽ അവരിൽ നിന്നും നറുക്കെടുത്ത് മൂന്ന് പേർക്കാകും സമ്മാനം നൽകുക. എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം നൽകിയില്ലെങ്കിൽ ഏറ്റവും കൂടുതൽ ശരി ഉത്തരം നൽകുന്ന മൂന്ന് പേർക്കാകും സമ്മാനം നൽകുക. മൂന്ന് അധികം ശരി ഉത്തരങ്ങൾ ഉണ്ടെങ്കിൽ നറുക്കെടുത്താകും വിജയികളെ നിശ്ചയിക്കുക. ഏപ്രിൽ 15 മുതലാണ് മറുനാടൻ പ്രവചന മത്സരം തുടങ്ങിയത്. ഈമാസം 30ാം തീയ്യതി അർരാത്രി 12 മണി വരെയാണ് പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

മറുനാടൻ പ്രവചന മത്സരത്തിൽ പങ്കെടുക്കേണ്ടുന്ന വിധം

മറുനാടൻ തെരഞ്ഞെടുപ്പു പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ വായനക്കാരായ നിങ്ങൾ ചെയ്യേണ്ടത് ഈ വാർത്തക്കൊപ്പം ഞങ്ങൾ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കയറി നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് തുറന്ന ശേഷം ഉത്തരം നൽകുക എന്നതാണ്. അഞ്ച് ജനറൽ ചോദ്യങ്ങൾക്ക് ഉത്തരസൂചികയായി കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ ഉത്തരം ക്ലിക് ചെയ്യുകയാണ് വേണ്ടത്. തുടർന്ന് 20 മണ്ഡലങ്ങളിലെ വിജയികളെയും ടിക്ക് ചെയ്ത് പ്രവചിക്കുക. അവസാനമാണ് ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യേണ്ടത്.

ആർക്കായിരിക്കും ഭരണം? എൽഡിഎഫ് എത്ര സീറ്റ് നേടും? യുഡിഎഫ് എത്ര സീറ്റ് നേടും? ബിജെപി എത്ര സീറ്റ് നേടും? ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന പാർട്ടി ഏതായിരിക്കും? തുടങ്ങിയവയാണ് ജനറൽ കാറ്റഗറിയിലെ അഞ്ച് ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾ കൂടാതെയാണ് 20 മണ്ഡലങ്ങളിലെയും ഫലം പ്രവചിക്കേണ്ടത്.

ഒരാൾക്ക് ഒരു തവണ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ഒന്നിലധികം തവണ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ പങ്കെടുക്കുന്നവരെ അയോഗ്യരായി കണക്കാക്കും. തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം വിജയികളെ തിരഞ്ഞെടുപ്പ് അറിയിക്കുന്നതായിരിക്കും. വിജയികൾ പേരും മേൽവിലാസവും രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖയുടെ പകർപ്പ് ഹാജരാക്കേണ്ടതാണ്. സാങ്കേതികപ്പിഴവ് മൂലം ലഭിക്കാത്ത എൻട്രികൾക്ക് മറുനാടൻ മലയാളി ഉത്തരവാദി അല്ല. പ്രവചനമത്സരം സംബന്ധിച്ച എല്ലാ അറിയിപ്പുകളും മറുനാടൻ മലയാളി വെബ്സൈറ്റിലാകും ആധികാരികമായി പ്രസിദ്ധീകരിക്കുക. മത്സരം സംബന്ധിച്ച എല്ലാ നിയമപരമായ വ്യവഹാരങ്ങളും മറുനാടന്റെ പൂർണ നിയന്ത്രണത്തിലും സുതാര്യതയിലും ആയിരിക്കും.

മറുനാടൻ തെരഞ്ഞെടുപ്പു പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP