Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രണ്ട് കിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് തങ്കമണി - നായരുപാറ സ്വദേശിയായ അരണോലിൽ ജയിൻ മാത്യു; യുവാക്കൾക്കിടയിൽ കഞ്ചാവ് ഉപയോഗം കൂടുന്നുവെന്ന് തിരിച്ചറിഞ്ഞ് എക്‌സൈസും

രണ്ട് കിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് തങ്കമണി - നായരുപാറ സ്വദേശിയായ അരണോലിൽ ജയിൻ മാത്യു; യുവാക്കൾക്കിടയിൽ കഞ്ചാവ് ഉപയോഗം കൂടുന്നുവെന്ന് തിരിച്ചറിഞ്ഞ് എക്‌സൈസും

സ്വന്തം ലേഖകൻ

അടിമാലി: രണ്ട് കിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. ഇന്നലെ ഉച്ചയ്ക്ക് അടിമാലി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംഘം തടിയമ്പാട് വിമലഗിരി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് തങ്കമണി - നായരുപാറ സ്വദേശിയായ അരണോലിൽ ജയിൻ മാത്യുവിനെ (23) കഞ്ചാവുമായി പിടികൂടിയത്.

എറണാകുളത്ത് നിന്നെത്തുന്നയാൾക്ക് കൈമാറ്റം നടത്തുന്നതിനായി കാത്തു നില്ക്കുന്നതിനിടെയാണ് ജയിൻ എക്‌സൈസിന്റെ വലയിലായത്. തടിയമ്പാട് മേഖലയിൽ യുവാക്കൾക്കിടയിൽ കഞ്ചാവിന്റെ ഉപയോഗം കൂടുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് എക്‌സൈസ് സംഘം പരിശോധനക്കെത്തിയത്..

എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം സി അനിൽ ,അസ്സീസ് കെ എസ് ,കെ വി പ്രദീപ് സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജുമോൻ കെ എൻ ,ജലീൽ പി എം, അനൂപ് തോമസ്, മാനുവൽ എൻജെ ജോസ് പി, സന്തോഷ് തോമസ്, സുരഭി കെ എം ഡ്രൈവർ നാസർ എന്നിവർ പങ്കെടുത്തു.. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കുന്നതാണ്..

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP