Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിംഗപ്പൂരിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു; അപകടം തൊഴിലാളികളുമായി പോയ ട്രോളിയിൽ ട്രക്ക് വന്ന് ഇടിച്ചതിനെ തുടർന്ന്; പരുക്കേറ്റ അഞ്ചോളം പേർ ചികിത്സയിൽ

സിംഗപ്പൂരിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു; അപകടം തൊഴിലാളികളുമായി പോയ ട്രോളിയിൽ ട്രക്ക് വന്ന് ഇടിച്ചതിനെ തുടർന്ന്; പരുക്കേറ്റ അഞ്ചോളം പേർ ചികിത്സയിൽ

സ്വന്തം ലേഖകൻ

ചൊവ്വാഴ്‌ച്ച സിംഗപ്പൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാലി യുവാവ് മരിച്ചു. സുഗുണൻ സുധീഷ്‌മോൻ എന്ന് പേരുള്ളഴ 28 വയസുള്ള യുവാവാണ് മരിച്ചത്. ജോലിസ്ഥലത്തേക്ക് ട്രോളിയുടെ പിന്നിൽ യാത്ര ചെയ്യുന്നതിനിടെ വാഹനം ട്രക്കുമായി കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു സുഗുണൻ.

അപകടത്തിൽ ബംഗ്ലാദേശ് സ്വദേശിയായ 33 വയസുകാരനെ മരണം വിളിച്ചിരുന്നു. അപകടത്തിൽ ഉണ്ടായ രണ്ടാമത്തെ മരണമാണ് ഇത്. ഒപ്പം സഞ്ചരിച്ച മറ്റ് തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്. പതിനാറോളം പേരാണ് ട്രോളിയിൽ ഉണ്ടായിരുന്നത്. അശ്രദ്ധമായി വാഹനമോടിച്ചത് അപകടം ഉണ്ടാക്കിയ 36 കാരനായ ലോറി ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്.

സുഗുണന്റെ അമ്മയും സിംഗപ്പൂരിൽ ഡൊമസ്റ്റിക് വർക്കറായി ജോലി നോക്കുകയാണ്. സുഗുനന് ഭാര്യയും 18 മാസം പ്രായമുള്ള കുട്ടിയുമാണ് ഉള്ളത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP