Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മംഗളൂരു ബോട്ടപകടം: ആറ് പേരെ കണ്ടെത്താനായില്ല; പത്ത് ദിവസം പിന്നിട്ടതോടെ തിരച്ചിൽ നിർത്തി

മംഗളൂരു ബോട്ടപകടം: ആറ് പേരെ കണ്ടെത്താനായില്ല; പത്ത് ദിവസം പിന്നിട്ടതോടെ തിരച്ചിൽ നിർത്തി

ന്യൂസ് ഡെസ്‌ക്‌

ബേപ്പൂർ: മംഗളൂരു ബോട്ടപകടത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നാവികസേന നിർത്തിവച്ചു. ആറ് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർക്കായി കടലിൽ കഴിഞ്ഞ 10 ദിവസങ്ങളായി നേവി തിരച്ചിൽ തുടരുകയായിരുന്നു.

എന്നാൽ സൂചനയൊന്നും ലഭിക്കാതിരുന്നതോടെ തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. നേവിയുടെ മുങ്ങൽ വിദഗ്ധരും ഐഎൻഎസ് നിരീക്ഷക് എന്ന കപ്പലുമാണ് തിരച്ചിൽ പങ്കെടുത്തിരുന്നത്.

11ന് ബേപ്പൂർ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ റബാ എന്ന ബോട്ടിലാണ് വിദേശ ചരക്കു കപ്പിൽ ഇടിച്ചു അപകടമുണ്ടായത്. തീരത്തു നിന്നും 51 നോട്ടക്കൽ മൈൽ ദൂരത്ത് അർധരാത്രിയായിരുന്നു അപകടം. അപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP